ഞാൻ ഒരു ചരക്കായിരുന്നു; എന്താണ് പറയുന്നതെന്ന് വല്ല ബോധവുമുണ്ടോ? സെൽഫ് റെസ്പെക്ടുള്ള സ്ത്രീയല്ല; ഷെഫീന ബീവി
പിറന്നാൾ ആഘോഷിക്കാൻ ഭർത്താവിനൊപ്പം മാൽഡീവ്സിൽ പോയതിന്റെയും ഇന്റിഗോ എയർലൈൻസ് കാരണം പെട്ടി കിട്ടാതെ പോയതിന്റേയും വിവരങ്ങൾ ഉൾപ്പെടുത്തി ദിയ കൃഷ്ണ ഒരു വ്ലോഗ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടത് വൈറലാവുകയും ചർച്ചയാവുകയും ചെയ്തിരുന്നു. അതിൽ താരപുത്രി പരാമർശിച്ച ചില കാര്യങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടി വിമർശിക്കുകയാണിപ്പോൾ റിയാക്ഷൻ വീഡിയോകളിലൂടെ ശ്രദ്ധേയയായ യുട്യൂബർ ഷെഫീന ബീവി.
സെൽഫ് റെസ്പെക്ടുള്ള സ്ത്രീയല്ല ദിയ കൃഷ്ണയെന്ന് ഷെഫീന പറയുന്നു. ഞാൻ ഒരു ചരക്കാണെന്ന് ഓസി പറയുന്നത് കേട്ട് എനിക്ക് ക്രിഞ്ച് അടിച്ചു. സത്യത്തിൽ ഈ പൊങ്കാച്ചിന് ഒരു വ്യവസ്ഥയും വെള്ളിയാഴ്ചയും ഇല്ലാ എന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ഇത്തരം കമന്റ്.

പിന്നെ ഇന്റിഗോ ഫ്ലൈറ്റ് ലഗേജ് കൊണ്ടുവരാതിരുന്ന കാര്യം... ബാഗേജ് എമിഗ്രേഷനിൽ കൊടുത്ത് കഴിഞ്ഞാൽ അവർ എല്ലാവരുടേയും കലക്ട് ചെയ്ത് ഒരുമിച്ചാണ് കൊണ്ടുപോകുന്നത്. അതിൽ ഓമിയുടെ ബാഗ്, ഓസിയുടെ ബാഗ്, ഓസിയുടെ കെട്ട്യോന്റെ ബാഗ് എന്നൊന്നും എഴുതി വെച്ചിട്ടുണ്ടാവില്ല. അവർ മൊത്തത്തിൽ ഉള്ള ബാഗേജിന്റെ വെയിറ്റ് നോക്കും. അതിൽ കൂടുതൽ ഉണ്ടെന്ന് തോന്നിയാൽ ഫ്ലൈറ്റിന് ഡാമേജ് ഉണ്ടാക്കുമെന്ന് തോന്നിയാൽ അത്രയും വെയ്റ്റ് താങ്ങാൻ കഴിയില്ലെന്നതിനാൽ അതിൽ കുറച്ച് എടുത്ത് മാറ്റിവെക്കും.
അങ്ങനെ അവർ ചെയ്യുന്നത് യാത്രക്കാരുടെ സൗകര്യത്തിന് വേണ്ടി കൂടിയാണ്. അത് കൂടി മനസിലാക്കാൻ കോമൺ സെൻസ് വേണം. ഇന്റിഗോയെ സപ്പോർട്ട് ചെയ്യാൻ വേണ്ടിയല്ല ഞാൻ ഇതൊന്നും പറയുന്നത്. പിന്നെ ഓസി പരാതിപ്പെടുന്നത് ബട്ടർ മിൽക്ക് ചോദിച്ചിട്ട് തന്നില്ലെന്നാണ്.
നാട്ടുകാർ തന്നെ അതിന് ഓസിക്ക് മറുപടി കൊടുത്തിട്ടുണ്ട്. പൈസ കൊടുത്ത് വാങ്ങി കൊടുക്കണം കുഞ്ഞിന്. അല്ലാതെ പേര് പോലെ ഓസിക്ക് അടിക്കാൻ നടക്കരുത്. മനുഷ്യത്വം വിചാരിച്ചിട്ട് സ്വന്തം ദാഹം ആദ്യം തീർത്തുവെന്ന്... ആദ്യം കുഞ്ഞിന് കൊടുത്തിട്ട് വേണം അവനവൻ കുടിക്കാൻ. മിക്ക അമ്മമാരും അങ്ങനെ തന്നെയാണ്. ഓസിക്ക് കിട്ടിക്കിട്ടി ഇപ്പോൾ പൈസ ചിലവാക്കാൻ ഭയങ്കര മടിയായിപോയി എന്നാണ് ദിയയെ വിമർശിച്ച് ഒരാൾ ഇട്ട കമന്റ്.
ആ കമന്റിൽ പറഞ്ഞതെല്ലാം വളരെ ശരിയായ കാര്യങ്ങളാണ്. എല്ലാം പോയിന്റാണ്. ഒരാൾക്ക് ഒരു സാധനം ഫ്രീയായി കൊടുത്താൽ ബാക്കിയുള്ളവരും ചോദിക്കും. എല്ലാവർക്കും ഫ്രീയായി കൊടുക്കാൻ കഴിയാതെ പിന്നെ അത് പ്രശ്നമാകും. ഭക്ഷണ സാധനങ്ങൾക്കെല്ലാം ഒരു ലിമിറ്റഡ് ക്വാണ്ടിന്റി മാത്രമെ ഫ്ലൈറ്റിലുണ്ടാകൂ. അതുകൊണ്ട് തന്നെ വാരിക്കോരി കൊടുക്കാൻ പറ്റില്ല. അവർക്കും ബിസിനസ് ടാറ്റിക്സ് ഉണ്ടാകും.

എത്ര പരവേശവും ദാഹവും ഉണ്ടെങ്കിൽ ആദ്യം മക്കൾക്ക് കൊടുത്ത് ദാഹം അകറ്റണമെന്ന് കുട്ടിക്ക് അറിയില്ലേ?. അതാണ് മാതൃത്വം. പൈസ കൊടുത്ത് കുഞ്ഞിന് വാങ്ങി കൊടുക്കണം. അതാണ് കറക്ട്. അതുപോലെ ഹൻസികയുടെ ഒരു വീഡിയോ വൈറലായിരുന്നല്ലോ. ആ വീഡിയോ കാണുമ്പോൾ ആദ്യം ഒരു കുഞ്ഞിന്റെ കുട്ടിത്തം തോന്നും. പക്ഷെ അതേ വീഡിയോയിലെ ഹൻസികയുടെ ചില ഗസ്ചറുകൾ കണ്ടിട്ടുണ്ടോ?.
ഇരുന്നിട്ട് ഇൻവിറ്റേഷൻ പോലെ വിളിയും അതിന്റെ ആറ്റിറ്റ്യൂഡും വയറിൽ ഞെക്കി കാണിപ്പും... ആ കുഞ്ഞ് എവിടെ നിന്ന് ഇത് പഠിച്ചുവെന്നതിന്റെ ഒരു തെളിവാണ് ഞാൻ ഒരു ചരക്കാണെന്ന് ഓസി പറയുന്നത്. അങ്ങനെയാണ് അവരുടെ ചിന്താധാര. ഇങ്ങനെ ചിന്തിക്കുന്നവരെ ആർക്കെങ്കിലും തിരുത്താൻ പറ്റുമോ?. ഓരോ മക്കളും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ ഒരോന്ന് പറയുന്നുണ്ടെങ്കിൽ അതിന് ഉത്തരവാദികൾ അവരുടെ മാതാപിതാക്കളാണ്.
നാണം കെട്ടും പണമുണ്ടാക്കുകിൽ നാണക്കേടാ പണം മാറ്റിടും എന്നല്ലേ... അതാണ് ഇവരുടെ കാര്യത്തിൽ എനിക്ക് മനസിലായത്. എന്താണ് പറയുന്നതെന്ന് ഓസിക്ക് വല്ല ബോധവുമുണ്ടോ. സെൽഫ് റെസ്പെക്ടുള്ള സ്ത്രീയല്ല. വസ്ത്രം കുറയുന്നതിന്റെ കാരണം അവൾക്ക് തന്നെ അറിയാം അവൾ ഒരു ചരക്കാണെന്ന്. സ്വയം ഇകഴ്ത്തുക എന്നത് ഈ പെങ്കെച്ചിന്റെ സ്ഥിരം പരിപാടിയാണ് എന്നും ഷെഫീന ബീവി പറഞ്ഞു.


Click it and Unblock the Notifications


