»   » ഇതാണ് സഖാവ്.. നിവിന്‍ കണ്ട് പഠിക്ക്, കുഞ്ഞിക്ക പൊളിച്ച്; സിഐഎ ആദ്യ ടീസര്‍ പുറത്ത് !

ഇതാണ് സഖാവ്.. നിവിന്‍ കണ്ട് പഠിക്ക്, കുഞ്ഞിക്ക പൊളിച്ച്; സിഐഎ ആദ്യ ടീസര്‍ പുറത്ത് !

Written by: Rohini
Subscribe to Filmibeat Malayalam

നിവിന്‍ പോളിയെ നായകനാക്കി സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന സഖാവ് എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത് വന്നപ്പോള്‍ അത്രയ്ക്ക് അങ്ങ് ഊര്‍ജ്ജം കിട്ടിയിരുന്നില്ല. സഖാവ് എന്ന വിളിയും ഗാംഭീര്യം അല്പം കുറഞ്ഞ് പോയോ എന്നൊരു സംശയം പലരും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.

വിഷുവിന് സഖാക്കന്മാരില്ല!!! സഖാവ് മാത്രം!!! കുഞ്ഞിക്ക വരാന്‍ വൈകും???


എന്നാല്‍ ഇതാ ദുല്‍ഖര്‍ സല്‍മാന്റെ സഖാവ് എത്തിയിരിയ്ക്കുന്നു. കോംമ്രേഡ് ഇന്‍ അമേരിക്ക (സിഐഎ, അമേരിക്കയിലെ സഖാവ്) എന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ റിലീസ് ചെയ്തു. എസ് എഫ് ഐ ക്കാരുടെ ചോരത്തിളപ്പിന് ആവേശം പകരുന്നതാണ്.. കാണാം


സിഐഎ ടീസര്‍

തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തിന്റെ ടീസര്‍ പുറത്ത് വിട്ടത്. 31 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ ദുല്‍ഖര്‍ സല്‍മാനും സുജിത്ത് ശങ്കറും മാത്രമാണ് എത്തുന്നത്. പഴയ കെ എസ് യു കാരനായ പൊലീസുകാരനോട് അജി മാത്യു എന്ന എസ് എഫ് ഐ ക്കാരന്റെ ഡയലോഗാണ് ടീസറിലെ ആകര്‍ഷണം.


അമല്‍ നീരദിന്റെ സംവിധാനം

ഇയ്യോബിന്റെ പുസ്തകം എന്ന ചിത്രത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കോംമ്രഡ് ഇന്‍ അമേരിക്ക. നേരത്തെ അഞ്ച് സുന്ദരികള്‍ എന്ന ആന്തോളജിയിലെ കുള്ളന്റെ ഭാര്യ എന്ന ഹ്രസ്വ ചിത്രത്തിന് വേണ്ടി ദുല്‍ഖറും അമലും കൈ കോര്‍ത്തിട്ടുണ്ട്.


ഷിബിന്റെ തിരക്കഥ

നവാഗതനായ ഷിബിന്‍ ഫ്രാന്‍സിസ് ആണ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്. പ്രണയവും വിപ്ലവവുമൊക്കെയാണ് സിഐഎയുടെ കഥാ പശ്ചാത്തലം. പൃഥ്വിരാജ് നായകനായ പാവാട എന്ന ചിത്രത്തിന്റെ കഥാകാരനാണ് ഷിബിന്‍.


കഥാപാത്രങ്ങള്‍

കാര്‍ത്തിക മുരളീധരനാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. സൗബിന്‍ ഷഹീര്‍, ദിലീഷ് പോത്തന്‍, ജിനു ജോസഫ്, ജോണ്‍ വിജയ് തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നു.


അണിയറയില്‍

ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിയ്ക്കുന്നത്. രണ്‍ദീവ് ഛായാഗ്രഹാണം നിര്‍വ്വഹിയ്ക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം പ്രവീണ്‍ പ്രഭാകറാണ്. അന്‍വര്‍ റഷീദും അമല്‍ നീരദും ചേര്‍ന്നാണ് ചിത്രം നിര്‍മിയ്ക്കുന്നത്.


ടീസര്‍ കാണാം

ഇനി ചിത്രത്തിന്റെ ടീസര്‍ കാണാം. ഏപ്രില്‍ 14 ന് വിഷു ആഘോഷത്തിന്റെ ഭാഗമായി കോംമ്രേഡ് ഇന്‍ അമേരിക്ക റിലീസ് ചെയ്യും എന്നാണ് നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ മെയ് 5 നേക്ക് ചിത്രം നീട്ടി വച്ചു.


 


 


English summary
Comrade In America first look teaser out
Please Wait while comments are loading...

Malayalam Photos

Go to : More Photos