ഉണ്ണി മുകുന്ദന്റെ സഹോദരൻ അഭിനയത്തിലേക്ക്!! ശ്രദ്ധേയമാകുന്നു 'നീയെന്‍ സഖി' ഗാനം, കാണൂ
റൊമാന്റിക് മൂഡിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്.
നടൻ ഉണ്ണി മുകുന്ദന്റെ സഹോദരൻ അഭിനയത്തിലേയ്ക്ക്. സിദ്ധാർത്ഥ് രാജാൻ അഭിനയിച്ച മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു. നീയെൻ സഖി എന്ന് പേര് നൽകിയിരിക്കുന്ന ആൽബത്തിലെ ആരോ നീ ആരോ എന്ന് തുടങ്ങുന്ന ഗാനത്തിലാണ് ഉണ്ണിയുടെ സഹോദരൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. . കന്നട യുവതാരം സാനിയ അയ്യരാണ് സിദ്ധാർഥിന്റെ നായിക.

ജോയിസ് സാമുവൽ സംഗീതം സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിലെ ഗാനം ആലപിച്ചിരിക്കുന്നത് നജീം അർഷാദാണ്. സതീഷ് ഒലിയില്‍ ആണ് ആല്‍ബം സംവിധാനം ചെയ്തിരിക്കുന്നത്. മികച്ച പ്രതികരണമാണ് ആൽബത്തിന് ലഭിക്കുന്നത്. അണിയറപ്രവര്‍ത്തകര്‍ക്ക് ആശംസ നേര്‍ന്നു കൊണ്ട് ഉണ്ണി മുകുന്ദന്‍ ഗാനത്തിന്റെ വീഡിയോ പങ്കുവച്ചിട്ടുണ്ട്.
റൊമാന്റിക് മൂഡിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്. പാട്ടിനു സിദ്ധാർഥിനും ആശംസ നേർന്നു കൊണ്ട് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. മികച്ച ഗാനമാണെന്നും അവതരണം നന്നായിട്ടുണ്ടെന്നുമുള്ള കമന്റുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്.


Click it and Unblock the Notifications











