»   » നിന്റെ ചിരിയിൽ കാണാം പ്രണയം, കണ്ണുകളിൽ കാണാം വിരഹം, ഏകാകിയായ ചാരുലത, വീഡിയോ കാണാം

നിന്റെ ചിരിയിൽ കാണാം പ്രണയം, കണ്ണുകളിൽ കാണാം വിരഹം, ഏകാകിയായ ചാരുലത, വീഡിയോ കാണാം

Written By:
Subscribe to Filmibeat Malayalam

പെട്ടെന്നുള്ള ഒരു വേളയിൽ ഒറ്റക്കായി പോയ ഏകാകിയായ പ്രണയിനിയുടെ കഥ പറയുന്ന സംഗീത ആൽബമാണ് ചാരുലത. രവീന്ദ്രനാഥ് ടാഗോറിന്റെ അതിമനോഹരാമായ പ്രണയകാവ്യമായ നസ്തേനീൻ എന്ന നോവലിന്റെ ആവിഷ്കാരമാണിത്. അന്ന് നിലനിന്നിരുന്ന സദാചാരസമവാക്യങ്ങളെ പൊളിച്ചെഴുതിയ ടാഗോറിന്റെ കഥ പിന്നീട് സത്യജിത്ത് റായ് സിനിമയാക്കിയിരുന്നു. ചിത്രത്തിൽ ശക്തമായ സ്ത്രീയുടെ കഥ പറയുന്നതു കൊണ്ട് തന്നെ കഥനായികയുടെ പേരാണ് സിനിമയ്ക്ക് നൽകിയിരിക്കുന്നത്.

charulatha

നമ്പർ പോലും കയ്യിൽ ഇല്ലായിരുന്നു, വിവാദ നായകനെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി രാധിക ആപ്തെ!!

ഭർത്താവായ മാധ്യമപ്രവർത്തകന്റെ തിരക്കുകളിൽ വീട്ടിൽ ഒറ്റപ്പെട്ടു പോയ ചാരുലത. വളരെ ബോൾഡും ബുദ്ധിമതിയുമായിരുന്നു ഇവർ. ഏകാന്തമായ ജീവിതത്തെ കീറിമുറിച്ചു കൊണ്ട് ചാരുവിന്റെ ജീവിതത്തിലേയ്ക്ക് കടന്നു വന്ന ചെറുപ്പക്കാരനായിരുന്നു അമൽ. അവൾ പോലും  അറിയാതെ തന്നെ അമലുമായി കൂടുതൽ അടുത്തു. പിരിഞ്ഞു പോകാൻ പറ്റാത്തവിധം ആ പ്രണയം വളർന്നു. എന്നാൽ ഇത് മനസിലാക്കിയ അമൽ അവളെ വിട്ട് പോകുന്നതാണ് പ്രമേയം. വർഷങ്ങൾ കടന്നിട്ടും ചാരുവിന്റെ മനസിൽ അമൽ എന്നും ഉണ്ടായിരുന്നു. ശക്തമായ പ്രണയത്തിന്റെ കഥാപറയുന്ന സംഗീത ആൽബമാണ് ചാരുതല.

ഇതൊരു ഒന്നൊന്നര കണ്ണടയാണ് മക്കളെ! ഇതു വച്ചാൽ പലതും അറിയാം, വാലില്ലാ കണ്ണട പങ്കുവെച്ച് ഹരീഷ്
പ്രമേയം പോലെ തന്നെ ഇതിലെ സംഗീതവും വരികളും ചാരുവിനെ ജനങ്ങളുടെ ഹൃദയത്തിലേയ്ക്ക് അടുപ്പിക്കുന്നത്. ചാരുലതയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ശ്രൂതി നമ്പൂതിരിയാണ്. ശ്രുതിയുടെ വരികള്‍ക്ക് സുദീപാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.മനോഹരമായ ആൽബത്തിന്റെ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത് മനീഷ് മാധവനാണ്. എഡിറ്റ് പ്രവീൺ മംഗലത്ത്.
നര്‍ത്തകിയായ പാര്‍വതി മേനോനാണ് ചാരുലതയ്ക്ക് ജീവൻ നൽകിയിരിക്കുന്നത് .സംഗീത സംവിധായകന്‍ ബിജിബാലും ഗാനരചയിതാവ് ഹരിനാരായണനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

വീഡിയോ കണാം..

English summary
charulayha musical album

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X