പകുതി സിനിമയ്ക്കും പ്രതിഫലം കിട്ടിയിട്ടില്ല, നടിയായി അംഗീകരിച്ചതേയില്ല; വെളിപ്പെടുത്തി ശില്‍പ ഷെട്ടി

ഒരുകാലത്ത് ബോളിവുഡിലെ മിന്നും താരമായിരുന്നു ശില്‍പ ഷെട്ടി. ഇന്നും ആരാധകര്‍ ഓര്‍ത്തിരിക്കുന്ന ഒരുപാട് സിനിമകള്‍ സമ്മാനിച്ച താരം. ഷാരൂഖ് ഖാനൊപ്പം ബാസീഗര്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ശില്‍പയുടെ അരങ്ങേറ്റം. പിന്നീട് നിരവധി ഹിറ്റുകളുടെ ഭാഗമാകാന്‍ ശില്‍പ്പയ്ക്ക് സാധിച്ചു. എന്നാല്‍ തന്നെ മുന്‍നിര സംവിധായകരോ നിര്‍മ്മാതാക്കളോ പരിഗണിച്ചിരുന്നില്ലെന്നാണ് ഇപ്പോള്‍ ശില്‍പ ഷെട്ടി പറയുന്നത്.

തനിക്ക് അര്‍ഹമായ അവസരങ്ങള്‍ ലഭിച്ചില്ലെന്നും പലപ്പോഴും പ്രതിഫലം തരാതിരുന്നിട്ടുണ്ടെന്നും ശില്‍പ പറയുന്നുണ്ട്. സിദ്ധാര്‍ത്ഥ് കണ്ണന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. തന്റെ പുതിയ സിനിമയായ സുഖിയുടെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് ശില്‍പ മനസ് തുറന്നത്.

Shilpa Shetty

''എന്നെ നടിയായി കണ്ടിരുന്നില്ല. എല്ലായിപ്പോഴും എന്നെ വിലകുറച്ച് കാണുകയും ടൈപ്പ് കാസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. വെറും ഗ്ലാമര്‍ താരമായിട്ടാണ് കണ്ടത്. പക്ഷെ അതും വലിയ കാര്യമാണ്. ഇന്ന് എനിക്ക് സുഖി പോലുള്ള സിനിമ ചെയ്യാന്‍ പറ്റുന്നുണ്ട്. പക്ഷെ നിങ്ങള്‍ക്ക് ഗ്ലാമറസാകാന്‍ പറ്റുമോ? ഗ്ലാമറസാവുക എന്നാല്‍ ആരാധിക്കപ്പെടുന്നതാണ്. എനിക്ക് ഓഫര്‍ ചെയ്യപ്പെട്ടതില്‍ നിന്നും തിരഞ്ഞെടുത്ത് ഞാന്‍ ഇതുവരെ പിടിച്ചു നിന്നുവെന്ന് എനിക്ക് പറയാം'' എന്നാണ് ശില്‍പ പറയുന്നത്.

1994 ല്‍ പുറത്തിറങ്ങിയ മേം കില്ലാഡി തു അനാരി ആണ് ശില്‍പയെ താരമാക്കുന്നത്. എന്നാല്‍ തന്റെ അഭിനയശേഷി പ്രകടിപ്പിക്കാന്‍ സാധിക്കുന്ന സിനിമയോ കഥാപാത്രമോ തനിക്ക് ലഭിച്ചിരുന്നില്ലെന്നാണ് ശില്‍പ പറയുന്നത്.

''ഒരുപാട് താഴ്ചകളുണ്ടെങ്കിലും എനിക്ക് നീണ്ടൊരു കരിയര്‍ കിട്ടി. ഞാനത് ഓര്‍ത്ത് അത്ഭുതപ്പെടാറുണ്ട്. എനിക്ക് എന്തുകൊണ്ട് ഈ വേഷം വന്നില്ല, എന്തുകൊണ്ട് വലിയ ബാനറുകള്‍ എന്നെ നായികയാക്കിയില്ല എന്നൊക്കെ ചിന്തിച്ചിട്ടുണ്ട്. ഞാന്‍ നേടിയതൊക്കെ ചെറിയ സിനിമകളില്‍ വലിയ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചാണ്. ചെറിയ കഥാപാത്രങ്ങളേയും അവതരിപ്പിച്ചു. സിനിമ ഹിറ്റായില്ലെങ്കിലും ഞാന്‍ അഭിനയിച്ച പാട്ടുകളൊക്കെ ഹിറ്റായിരുന്നു. ഞാന്‍ എന്റെ പാട്ടുകളിലൂടെയാണ് രക്ഷപ്പെട്ടത്'' എന്നും ശില്‍പ പറയുന്നുണ്ട്.

വിവാഹ ശേഷമാണ് ശില്‍പ അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നത്. പിന്നീട് റിയാലിറ്റി ഷോ വിധി കര്‍ത്താവായി ടെലിവിഷനില്‍ സജീവമായി മാറുകയായിരുന്നു ശില്‍പ. സോഷ്യല്‍ മീഡിയയിലും താരം വളരെ സജീവമാണ്. ഇപ്പോഴിതാ താരം ബിഗ് സ്‌ക്രീനിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്.

Shilpa Shetty

2021 ല്‍ പുറത്തിറങ്ങിയ ഹംഗാമ 2 വിലൂടെയാണ് ശില്‍പയുടെ തിരിച്ചുവരവ്. താന്‍ ഒരിക്കലും പണത്തിന് വേണ്ടി ജോലി ചെയ്തിട്ടില്ലെന്നാണ് ശില്‍പ പറയുന്നത്. ''ഞാന്‍ ഒരിക്കലും പണത്തിന് വേണ്ടി ജോലി ചെയ്തിട്ടില്ല. 90 കളില്‍ ഞാന്‍ അഭിനയിച്ച ചില സിനിമയുടെ സംവിധായകര്‍ സിനിമ വന്‍ നഷ്ടമായിരുന്നുവെന്ന് പറഞ്ഞ് എനിക്ക് തരാനുള്ള പ്രതിഫലം തരാതിരുന്നിട്ടുണ്ട്. അതൊക്കെ തീര്‍ത്തും വ്യത്യസ്തമായൊരു കാലമായിരുന്നു'' എന്നും ശില്‍പ ഷെട്ടി പറയുന്നു.

ശില്‍പ്പ ഇപ്പോള്‍ സീരീസ് ലോകത്തേക്കും എന്‍ട്രി നടത്തുകയാണ്. രോഹിത് ഷെട്ടി ഒരുക്കുന്ന ഇന്ത്യന്‍ പോലീസ് ഫോഴ്‌സ് എന്ന സീരീസിലൂടെയാണ് ശില്‍പയുടെ എന്‍ട്രി. സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും സീരീസില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സുഖിയാണ് ശില്‍പയുടെ പുതിയ സിനിമ. സെപ്തംബര്‍ 22 നാണ് സിനിമയുടെ റിലീസ്. നിക്കമ്മയാണ് ശില്‍പയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

Read more about: shilpa shetty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X