കല്യാണം കഴിച്ച് ചേച്ചിയെ പോലെ ജീവിതം നശിപ്പിക്കരുത്; മറുപടി നല്കി അഭിരാമി സുരേഷ്
മലയാളികള്‍ക്ക് സുപരിചിതയും പ്രിയങ്കരിയുമാണ് അഭിരാമി സുരേഷ്. ഗായിക, അഭിനേത്രി, അവതാരക എന്ന നിലയിലൊക്കെ സ്ഥാനം നേടിയിട്ടുള്ള അഭിരാമി സോഷയ്ല്‍ മീഡിയയിലേയും മിന്നും താരമാണ്. അഭിരാമിയുടെ സഹോദരി അമൃത സുരേഷും മലയാളികളുടെ പ്രിയങ്കരിയാണ്. ഇരുവരും ഒരുമിച്ച് ബിഗ് ബോസിലുമെത്തിയിരുന്നു. അതേസമയം തങ്ങളുടെ കരിയറിലൂടെ മാത്രമല്ല, വ്യക്തി ജീവിതത്തിലൂടേയും ഇരുവരും വാര്‍ത്തകളില്‍ നിറയാറുണ്ട്.
അമൃതയുടെ ദാമ്പത്യ ജീവിതം വാര്‍ത്തകളിലും സോഷ്യല്‍ മീഡിയ ചര്‍ച്ചകളിലും സ്ഥിരം ഇടം നേടാറുണ്ട്. തങ്ങളുടെ സ്വകാര്യ ജീവിതത്തിലേക്കുള്ള സോഷ്യല്‍ മീഡിയയുടെ നിരന്തരമുള്ള കടന്നു കയറ്റം നേരിടേണ്ടി വരുന്നവാണ് അമൃതയും കുടുംബവും. ഇതിനെതിരെ ഇരുവരും പലപ്പോഴായി രംഗത്തെത്തിയിട്ടുണ്ട്. പക്ഷെ സോഷ്യല്‍ മീഡിയ ഇരുവരേയും പിന്തുടര്ന്ന് അവഹേളിച്ചു കൊണ്ടിരിക്കുകയാണെന്നതാണ് വസ്തുത.

എന്നാല്‍ അതിലൊന്നും തളരാതെ മുന്നോട്ട് പോവുകയാണ് അഭിരാമിയും അമൃതയുമൊക്കെ. ഇപ്പോഴിതാ അഭിരാമി പങ്കുവച്ചൊരു പോസ്റ്റില്‍ ഒരാള്‍ മോശം കമന്റുമായി എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം തങ്ങള്‍ നടത്തിയൊരു ചെറിയ യാത്രയുടെ വീഡിയോ അഭിരാമി സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയായിരുന്നു. പിന്നാലെ ഒരാള്‍ മോശം കമന്റുമായി എത്തുകയായിരുന്നു. അമൃതയെക്കുറിച്ചുള്ളതായിരുന്നു കമന്റ്.
കല്യാണം കഴിച്ച് ചേച്ചിയെ പോലെ ജീവിതം നശിപ്പിക്കരുത് എന്നായിരുന്നു കമന്റ്. പിന്നാലെ അഭിരാമി മറുപടി നല്‍കുകയും ചെയ്തിട്ടുണ്ട്. ആരും സ്വന്തം ജീവിതം നശിക്കാന്‍ ആഗ്രഹിക്കുന്നില്ല. എല്ലാം വിധിയാണ്. നന്ദി എന്നായിരുന്നു അഭിരാമിയുടെ മറുപടി. ഇതാദ്യമായിട്ടല്ല അമൃതയ്ക്കും അഭിരാമിയ്ക്കും സോഷ്യല്‍ മീഡിയയില്‍ നിന്നും ഇത്തരം അനുഭവം ഉണ്ടാകുന്നത് എന്നത് സങ്കടകരമായ വസ്തുതയാണ്.
തന്റെ ജീവിതത്തിലെ ബന്ധങ്ങളുടെ പേരില്‍ പലപ്പോഴും സോഷ്യല്‍ മീഡിയ അമൃതയ്ക്കും കുടുംബത്തിനുമെതിരെ കടന്നാക്രമണം നടത്തിയിട്ടുണ്ട്. നടന് ബാലയുമായുള്ള വിവാഹം മോചനം മുതല്‍ അമൃതയുടെ സ്വകാര്യ ജീവിതം വാര്‍ത്തകല്‍ ഇടം നേടുന്നുണ്ട്. സംഗീത സംവിധായകന് ഗോപി സുന്ദറുമായുള്ള അമൃതയുടെ പ്രണയവും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇപ്പോഴും ഇതിന്റെ പേരിലാണ് താരത്തിനും കുടുംബത്തിനും അവഹേളനം അനുഭവിക്കേണ്ടി വരുന്നത്.

മുമ്പും സമാനമായ കമന്റുകളുമായി എത്തിയവര്‍ക്ക് അഭിരാമി മറുപടി നല്‍കിയിരുന്നു. അടുത്ത ഗോപിയെ പിടിക്കൂ, ഊള ഫാമിലി എന്നായിരുന്നു ഒരിക്കല്‍ ലഭിച്ച കമന്റ്. ഒരു സ്ത്രീയുടെ തെറ്റുകളെ നോക്കി ചിരിക്കാന്‍ നിങ്ങള്‍ക്ക് നാണമാകുന്നില്ലേ? നിങ്ങള്‍ തമാശയാക്കി പറഞ്ഞത് ഞങ്ങള്‍ക്ക് സംഭവിച്ച നല്ല കാര്യമല്ല. അത് ഞങ്ങളുടെ കുടുംബത്തെ തകര്‍ത്തതാണ്. ഒരാളുടെ മുറിവ് നോക്കി എങ്ങനെ ചിരിക്കാന്‍ സാധിക്കുന്നു? അതാണോ നിങ്ങളുടെ കുടുംബം നിങ്ങളെ പഠിപ്പിച്ചത്? ഒരാളുടെ വീഴ്ചയെ നോക്കി പരിഹസിക്കാന്‍? എന്നായിരുന്നു അതിന് അന്ന് അഭിരാമി നല്കിയ മറുപടി.
ചില്ലി ഗോപി ഇല്ലേ? എന്ന് ചോദിച്ചയാളോട് വീട്ടില്‍ തന്നെ ഇരുന്നോണ്ട് വേണമെങ്കില്‍ സ്വിഗ്ഗിയിലോ സൊമാറ്റോയിലോ കാണും എന്നാണ് അഭിരാമി പറഞ്ഞത്. എന്നാല്‍ ഒരു വിഭാഗം ഇങ്ങനെ ആക്രമിക്കുമ്പോഴും മറ്റൊരു വിഭാഗം അമൃതയേയും അഭിരാമിയേയും കുടുംബത്തേയും ചേര്‍ത്തു പിടിക്കുകയാണ്.


Click it and Unblock the Notifications











