Home » Authors

  Author Profiles

  Senior Sub Editor
  അമ്പിളി ജോണ്‍ എന്ന ഞാന്‍ മലയാളം ഫില്‍മിബീറ്റിലെ സീനിയര്‍ സബ്-എഡിറ്റാണ്. 2015-2016 കാലഘട്ടത്തിലാണ് കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ കീഴില്‍ ജേര്‍ണലിസത്തില്‍ ഡിപ്ലോമ കരസ്ഥമാക്കുന്നത്. ജയ്ഹിന്ദ് ചാനലില്‍ ഇന്റേര്‍ണ്‍ഷിപ്പിലൂടെയാണ് കരിയറിന് തുടക്കം കുറിക്കുന്നത്. നവമാധ്യമങ്ങളുടെ പ്രധാന്യം മനസിലാക്കി ഓണ്‍ലൈന്‍ മീഡിയയിലേക്ക് ചുവടുവെച്ചു. അങ്ങനെയാണ് 2016 ല്‍ ഇവാര്‍ത്ത (evartha)യില്‍ ജോയിന്‍ ചെയ്യുന്നത്. ഡിജിറ്റല്‍ മേഖലയിലെ വാര്‍ത്ത പ്രധാന്യം മനസിലാക്കിയതോടെ ഓണ്‍ലൈനില്‍ തന്നെ ചുവടുറപ്പിച്ചു. 2017 ഫെബ്രുവരിയിലാണ് വണ്‍ഇന്ത്യ (Oneindia)യുടെ ബാംഗ്ലൂര്‍ ഓഫീസില്‍ ജോയിന്‍ ചെയ്യുന്നത്. ബഹുഭാഷ പോര്‍ട്ടലായ വണ്‍ഇന്ത്യയുടെ സിനിമാ വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്ന ഫില്‍മിബീറ്റി (Filmibeat) നൊപ്പമാണ് ജോയിന്‍ ചെയ്യുന്നത്. സിനിമയോടുള്ള താല്‍പര്യമാണ് ഫില്‍മിബീറ്റിന്റെ ഭാഗമാവാന്‍ കാരണം. ആറ് വര്‍ഷത്തോളം നീണ്ട കരിയര്‍ മുന്നോട്ട് കൊണ്ട് പോവുകയാണ്. സബ്-എഡിറ്റര്‍ പോസ്റ്റില്‍ നിന്നും സീനിയര്‍ സബ് എഡിറ്ററായി പ്രൊമോഷന്‍ ലഭിച്ചു. നിലവില്‍ ടെലിവിഷന്‍, സിനിമ, മേഖലയിലെ പ്രധാനപ്പെട്ട വാര്‍ത്തകള്‍ ചര്‍ച്ച ചെയ്ത് വരുന്നു.
  Sub-Editor
  മംഗളം ടിവിയുടെ വെബ് ഡെസ്‌ക്കില്‍ ജോലി ചെയ്താണ് മാധ്യമ പ്രവര്‍ത്തനം തുടങ്ങിയത്. സിനിമ, സ്പോര്‍ട്സ്, സോഷ്യല്‍ മീഡിയ തുടങ്ങിയവയാണ് താല്‍പര്യമുളള മേഖലകള്‍. മാതൃഭൂമി,ജയ്ഹിന്ദ് തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്തിട്ടുണ്ട്. 2018 മാര്‍ച്ച് മുതല്‍ ഫില്‍മിബീറ്റ് മലയാളത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നു.
  Sub Editor
  റിപ്പോര്‍ട്ടര്‍ ടിവിയുടെ ഓണ്‍ലൈന്‍ ആയ റിപ്പോര്‍ട്ടര്‍ ലൈവിലൂടെയായിരുന്നു മാധ്യമ ജീവിതത്തിന്റെ തുടക്കം. പിന്നീട് ഡൂള്‍ ന്യൂസിലേക്ക് എത്തി. സ്‌പോര്‍ട്‌സിലും രാഷ്ട്രീയത്തിലും ഊന്നിയായിരുന്നു ഇക്കാലത്ത് മാധ്യമ പ്രവര്‍ത്തനം നടത്തിയിരുന്നത്. തുടര്‍ന്ന് ഇന്ത്യന്‍ എക്‌സ്പ്രസിന്റെ മലയാളം പോര്‍ട്ടലായ ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തിലേക്ക് എത്തി. രണ്ട് വര്‍ഷത്തിലധികം കാലം ഐഇ മലയാളത്തിനൊപ്പമുണ്ടായിരുന്നു. ഇവിടെ വച്ചാണ് വിനോദ മേഖലയില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനൊപ്പം തന്നെ സിനിമ റിവ്യു എഴുത്തിലും താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. പിന്നീട് സമയം മലയാളം എന്ന ടൈംസ് ഓഫ് ഇന്ത്യയുടെ മലയാളം ഓണ്‍ലൈനിന്റെ ഭാഗമായി. ഇവിടെ വച്ച് പ്രവര്‍ത്തനം പൂര്‍ണമായും വിനോദ മേഖലയിലേക്ക് കേന്ദ്രീകരിക്കുകയായിരുന്നു. ഇക്കാലയളവില്‍ വീഡിയോകളും സ്‌റ്റോറികളും അഭിമുഖങ്ങളുമൊക്കെ ചെയ്തിരുന്നു. തുടര്‍ന്നാണ് ഫില്‍മിബീറ്റ് മലയാളത്തിലേക്ക് എത്തുന്നത്. സബ് എഡിറ്റര്‍ എന്ന ചുമതലയാണ് ഫില്‍മിബീറ്റ് മലയാളത്തില്‍ നിര്‍വ്വഹിക്കുന്നത്. വിനോദ രംഗത്തെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനൊപ്പം തന്നെ സിനിമാ നിരൂപണം, വിശകലനം തുടങ്ങിയ മേഖലകളിലും ശ്രദ്ധ പുലര്‍ത്തുന്നുണ്ട്.
  Sub Editor
  കണ്ണൂർ വിഷനെന്ന (kannur vision) പ്രാദേശിക ചാനലിൽ സബ് എഡിറ്റർ ട്രെയിനിയായാണ് മാധ്യമപ്രവർത്തനം ആരംഭിച്ചത്. എട്ട് മാസത്തോളം കണ്ണൂർ വിഷനൊപ്പം പ്രവർത്തിച്ച ശേഷം 2015ൽ മലപ്പുറത്ത് പ്രവർത്തിക്കുന്ന പ്രാദേശിക ചാനലായ കേരളാ വിഷനില്‍ (kerala vision) സബ് എഡിറ്ററായി ജോലി ചെയ്ത് തുടങ്ങി. ഒപ്പം വാർത്ത അവതരണത്തിലും റിപ്പോർട്ടിങിലും പ്രാവീണ്യം നേടി. കൂടാതെ വീക്കെൻഡിൽ സിനിമയുമായി ബന്ധപ്പെട്ട പരിപാടികൾ അവതരിപ്പിച്ച് തുടങ്ങിയതോടെ ചലച്ചിത്ര മേഖലയുമായി ബന്ധപ്പെട്ട അറിവുകൾ നേടാനും അത്തരം വാർത്തകൾ തയ്യാറാക്കാനുള്ള പരിശീലനവും ലഭിച്ചു. മൂന്ന് വർഷത്തോളം കേരള വിഷനൊപ്പം പ്രവർത്തിച്ച ശേഷം വാർത്തകളുടെ ഡിജിറ്റൽ സാധ്യതകളെ അടുത്തറിയുന്നതിനായി 2019ല്‍ ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബഹുഭാഷ വാർത്താ വെബ്സൈറ്റായ ഇടിവി ഭാരതിനോട് ഒപ്പം ചേരുകയും രണ്ട് വര്‍ഷത്തോളം കണ്ടന്‍റ് എഡിറ്ററായും വാർത്താ അവതാരകയായും പ്രവര്‍ത്തിക്കുകയും ചെയ്തു. ശേഷം സിനിമായോടുള്ള താല്‍പര്യം മൂലം സിനിമാ ലോകത്തെ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി വൺ‌ ഇന്ത്യ അവതരിപ്പിക്കുന്ന ഫിൽമിബീറ്റ് മലയാളത്തിൽ ചേരുകയും 2021 സെപ്റ്റംബര്‍ മുതല്‍ സബ് എഡിറ്ററായി പ്രവർത്തിച്ച് വരികയുമാണ്.
  പ്രമുഖ ഓൺലൈൻ മാധ്യമ സ്ഥാപനമായ ഡൂൾന്യൂസിലൂടെ (Dool News) കരിയറിന്റെ തുടക്കം. സിനിമാ, വാർത്തകൾ, വിദേശ വാർത്തകൾ എന്നിവയിൽ ഒരു വർഷം ഇവിടെ ശ്രദ്ധ കേന്ദ്രീകരിച്ചു. ശേഷം റിപ്പോർട്ടർ ടിവിയിൽ (Reporter TV) വെബ് ജേർണലിസ്റ്റായി പ്രവർത്തനം തുടങ്ങി. മുഖ്യധാരാ മാധ്യമമെന്ന നിലയിൽ റിപ്പോർട്ടർ ടിവിയിലെ ഒന്നര വർഷത്തെ ജോലി കരിയറിൽ ​ഗുണകരമായി. എല്ലാ വാർത്താ മേഖലകളിലും കുറേക്കൂടി അറിവ് നേടാനായി. വെബ് ജേർണലിസത്തിന്റെയും കണ്ടന്റ് റൈറ്റിം​ഗിന്റെയും സാധ്യതകൾ കൂടുതലറിഞ്ഞു. വിനോദ വാർത്തകളോടാണ് കൂടുതൽ താൽപര്യമെന്ന് മനസ്സിലാക്കി പൂർണമായും അതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിക്കുകയും ഫിൽമിബീറ്റ് മലയാളത്തിന്റെ ഭാ​​ഗമായി പ്രവർത്തിക്കുകയും ചെയ്യുന്നു.
  ഞാൻ റാഹിമീൻ കെ ബി. ജർണലിസത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം ഏഷ്യാവിൽ (Asiaville) ഇൻ്ററാക്ടീവിൻ്റെ ഔട്ട്ക്ലാസ് (Outclass) എന്ന വിദ്യാഭ്യാസധിഷ്ഠിത ചാനലിൽ പ്രൊഡക്ഷൻ ട്രെയിനി ആയി പ്രവർത്തിച്ചു. പിന്നീട് ജെർണലിസത്തോടുള്ള താൽപര്യം കൊണ്ട്, 2021 ൽ ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിലൂടെ (ieMalayalam) ഓൺലൈൻ മാധ്യമ രംഗത്തേക്ക് കടന്നുവന്നു. കോപ്പി റൈറ്ററായി അവിടെ പ്രവർത്തിച്ച കാലയാളവിൽ ഓൺലൈൻ ന്യൂസ് റൂമുകളെ കുറിച്ച് മനസിലാക്കി. ഒപ്പം എൻ്റർടൈൻമെൻ്റ്, ടെക്, സ്പോർട്സ് തുടങ്ങിയ മേഖലകളിൽ കൂടുതൽ അറിവ് നേടാൻ ഐഇ മലയാളത്തിലൂടെ സാധിച്ചു. തുടർന്ന് രാജ്യത്തെ പ്രമുഖ ബഹുഭാഷ വെബ്സൈറ്റായ വൺഇന്ത്യയിലേക്ക് (OneIndia) മാറി. സിനിമാ, വിനോദ മേഖലയിലെ വാർത്തകളും വിശേഷങ്ങളും അവതരിപ്പിക്കുന്ന ഫിലിമീബീറ്റ് മലയാളത്തിൽ (Filmibeat Malayalam) സബ് എഡിറ്ററായി. 2022 ഓഗസ്റ്റ് മുതൽ ഫിലിമീബീറ്റ് മലയാളത്തിൻ്റെ ഭാഗമായി പ്രവർത്തിക്കുന്നു.
  Sub-Editor
  2017ല്‍ കാലിക്കറ്റ് പ്രസ്‌ക്ലബ്ബില്‍ നിന്ന് ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷനില്‍ പി.ജി.ഡിപ്ലോമ നേടിയാണ് മാധ്യമപ്രവര്‍ത്തന രംഗത്തേക്ക് ഇറങ്ങുന്നത്. അതേ വര്‍ഷം സംസ്ഥാന സര്‍ക്കാറിന്റെ പബ്ലിക്ക് റിലേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഓണം വാരോഘാഷ പരിപാടിയില്‍ റിപ്പോര്‍ട്ടിംഗ് ടീമിന്റെ ഭാഗമായി. തുടര്‍ന്ന് കേരള കൗമുദി കോഴിക്കോട് ബ്യൂറോയില്‍ ഇന്റേണ്‍ഷിപ്പ് ചെയ്തു. ഒരു മാസത്തെ ഇന്റേണ്‍ഷിപ്പ് പരിശീലനത്തിലൂടെ ഫീച്ചര്‍ സ്റ്റോറി, റിപ്പോര്‍ട്ടിംഗ് എന്നിവയില്‍ പരിചയമുണ്ടാക്കി. ശേഷം കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൈമോ ലൈവ് എന്ന് മൊബൈല്‍ ആപ്ലിക്കേഷനില്‍ ഭാഗമായി. 2018 ഫെബ്രുവരിയില്‍ ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇ.ടി.വി.ഭാരതില്‍ കണ്ടന്റ് റിസര്‍ച്ചറായി ചേര്‍ന്നു. ന്യൂസ് ആശയങ്ങളുണ്ടാക്കുന്നതിലും വാര്‍ത്ത മോണിറ്ററിംഗിലും വീഡിയോ എഡിറ്റിംഗ് തുടങ്ങിയവയുടെ ഭാഗമായി. ആരോഗ്യം, കോവിഡ്, തിരഞ്ഞെടുപ്പ് തുടങ്ങിയ മേഖലകളിലൂന്നിയാണ് പ്രവര്‍ത്തിച്ചത്. 2022 വരെ ഇടിവി ഭാരതില്‍ പ്രവര്‍ത്തിച്ചു. 2022 സെപ്റ്റംബര്‍ മുതലാണ് ഫിലിമിബീറ്റ്‌ മലയാളം ടീമിന്റെ ഭാഗമാകുന്നത്. സിനിമ, വിദ്യാഭ്യാസം, ഫാഷന്‍ എന്നിവയിലാണ് താല്‍പര്യം.
  Associate Editor
  റിപ്പോർട്ടർ ടിവിയിലൂടെയാണ് (Reporter TV) മാധ്യമരംഗത്ത് തുടക്കം. പ്രാരംഭഘട്ടത്തിൽ റിപ്പോർട്ടർ ലൈവിൽ (Reporter Live) വെബ് ജേർണലിസ്റ്റായി സേവനം അനുഷ്ഠിച്ചു. ഇക്കാലത്താണ് വാർത്തകളുടെ ഡിജിറ്റൽ സാധ്യതകളെ അടുത്തറിയുന്നത്. സിനിമാ, കായികരംഗങ്ങൾക്ക് പുറമെ സാമ്പത്തിക മേഖലയിലും ആഴത്തിലുള്ള അറിവുനേടാൻ റിപ്പോർട്ടർ ജീവിതം സഹായിച്ചു. തുടർന്ന് രാജ്യത്തെ പ്രമുഖ ബഹുഭാഷാ വാർത്താ വെബ്സൈറ്റായ വൺഇന്ത്യയിലേക്ക് (OneIndia) ചേക്കേറി. വാഹനലോകത്തെ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി വൺഇന്ത്യ അവതരിപ്പിക്കുന്ന ഡ്രൈവ്സ്പാർക്കിൽ (DriveSpark) സബ്-എഡിറ്ററായി കടന്നെത്തി. ഏഴു വർഷങ്ങക്കിപ്പുറം ഫിൽമിബീറ്റ് (FilmiBeat), മൈഖേൽ (MyKhel), ഗുഡ്‌റിട്ടേണ്‍സ്‌ (GoodReturns) വെബ്സൈറ്റുകളുടെ അസോസിയേറ്റ് എഡിറ്റർ ചുമതല വഹിക്കുന്നു. ഡാറ്റ അനലിറ്റിക്സ് (Data Analytics), സെർച്ച് എഞ്ചിൻ ഒപ്റ്റിമൈസേഷൻ (Search Engine Optimization), ഡിജിറ്റൽ മാർക്കറ്റിംഗ് (Digital Marketing) മേഖലകളിൽ പ്രത്യേക താത്പര്യം മുറുക്കെപ്പിടിക്കുന്നുണ്ട്.
  Entertainment Desk
  News, gossip, features, interviews and exclusives by the Filmibeat Team.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X