»   »  ട്വിറ്റില്‍ ഒറ്റദിനം: അമീര്‍ ബച്ചനെ കടത്തിവെട്ടി

ട്വിറ്റില്‍ ഒറ്റദിനം: അമീര്‍ ബച്ചനെ കടത്തിവെട്ടി

Posted By:
Subscribe to Filmibeat Malayalam

അമിതാഭ് ബച്ചന്‍ ആവര്‍ത്തിച്ച് ക്ഷണിച്ചിട്ടാണ് അമീര്‍ ഖാന്‍ മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ എത്തിയത്.

ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങിയതിന്റെ രണ്ടാം ദിവസം തന്നെ ഫോളോവേഴ്‌സിന്റെ കാര്യത്തില്‍ അമീര്‍ ബിഗ് ബിയെ കടത്തിവെട്ടിയിരിക്കുകയാണ്. ആദ്യമണിക്കൂറുകളില്‍ കിട്ടിയ ഫോളോവേഴ്‌സിന്റെ എണ്ണത്തിലാണ് അമീര്‍ ബച്ചനെ തോല്‍പ്പിച്ചിരിക്കുന്നത്.

ജൂണ്‍ 30ന് ടെസ്റ്റിങ് എന്ന് സൂചിപ്പിച്ചുകൊണ്ട് ട്വിറ്ററില്‍ പ്രവേശിച്ച അമീര്‍ ഖാനെ ആദ്യ 12 മണിക്കൂറില്‍ത്തന്നെ 40,000 പേരാണ് പിന്തുടര്‍ന്നത്. എന്നാല്‍ ബച്ചന്‍ ട്വിറ്ററില്‍ ചേര്‍ന്ന ദിവസം അദ്ദേഹത്തെ പിന്തുടര്‍ന്ന് 37,500 പേരായിരുന്നു.

ജൂലായ് ഒന്നിന് അമിതാഭിന് നന്ദി പറഞ്ഞുകൊണ്ടാണ് ആമിറിന്റെ ആദ്യ ഔദ്യോഗിക ട്വീറ്റ് വന്നത്. ഇതോടെ ട്വിറ്ററില്‍ അമിറിനെ പിന്തുടരുന്നവരുടെ എണ്ണം 70,000 കടന്നിട്ടുണ്ട്. ബച്ചന് ഇപ്പോള്‍ 215,183 ഫോളോവേഴ്‌സാണുള്ളത്. ആദ്യദിവസത്തെ അതേപോലെ ആരാധകരെത്തുകയാണെങ്കില്‍ അമീര്‍ ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ ബച്ചനെക്കാള്‍ മുമ്പിലെത്തുമെന്ന് ഉറപ്പാണ്.

എന്നാല്‍, അമിര്‍ഖാന്‍ ട്വിറ്ററില്‍ അമിതാഭ് ബച്ചനെ മാത്രമാണ് പിന്തുടരുന്നത്. സാംസങ് മൊബൈലിലൂടെ മാത്രം ട്വീറ്റ് ചെയ്ത് താന്‍ ബ്രാന്‍ഡ് അംബാസഡറായ ഉത്പന്നത്തിന് ആമിര്‍ പ്രചാരം നല്‍കുകയാണെന്ന വിമര്‍ശനം ഇതിനകം തന്നെ താരത്തിനെതിരെ ഉയര്‍ന്നുകഴിഞ്ഞു.

ബച്ചന്റെ ക്ഷണമനുസരിച്ച് മോഹന്‍ലാലും കഴിഞ്ഞ ദിവസം ട്വിറ്ററില്‍ എത്തിയിരുന്നു. ചലച്ചിത്രതാരങ്ങളും രാഷ്ട്രീയക്കാരും, കായികതാരങ്ങള്‍ക്കുമിടയില്‍ ട്വിറ്ററിനിപ്പോള്‍ വമ്പന്‍ പ്രചാരമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam