»   »  ബച്ചന്‍ ക്ഷണിച്ചു; ലാലും ട്വിറ്ററിലെത്തി

ബച്ചന്‍ ക്ഷണിച്ചു; ലാലും ട്വിറ്ററിലെത്തി

Posted By:
Subscribe to Filmibeat Malayalam
Mohanlal is now on Twitter
സെലിബ്രറ്റികളുടെ കേളീരംഗമായ ട്വിറ്ററിലേക്ക് മലയാളികളുടെ പ്രിയതാരം മോഹന്‍ലാലും. ബിഗ് ബച്ചന്റെ ക്ഷണം സ്വീകരിച്ചു കൊണ്ടാണ് ലാല്‍ മൈക്രോ ബ്ലോഗിങ് നെറ്റ് വര്‍ക്കില്‍ എത്തിയിരിക്കുന്നത്.

തന്റെ പ്രിയ സുഹൃത്തുക്കളെ ട്വിറ്ററില്‍ ചേര്‍ക്കാന്‍ ഉത്സാഹിയ്ക്കുന്ന ബച്ചന്‍ ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ അമീര്‍ ഖാനെ ട്വിറ്ററില്‍ എത്തിച്ചത്. ഇതിന് പിന്നാലെയാണ് ലാലും ഇവര്‍ക്കൊപ്പം കണ്ണി ചേര്‍ന്നിരിയ്ക്കുന്നത്.

ലാല്‍_മോഹന്‍ലാല്‍ എന്ന പേരില്‍ തുടങ്ങിയിരിക്കുന്ന ട്വിറ്റര്‍ അക്കൗണ്ടിന് വന്‍വരവേല്‍പാണ് ലഭിയ്ക്കുന്നത്. ഇതിനോടകം 2100ഓളം പേര്‍ ലാലിനെ പിന്തുടരാന്‍ തീരുമാനിച്ചു കഴിഞ്ഞു. ബച്ചന് നന്ദി അറിയിച്ചു കൊണ്ടുള്ളതാണ് ലാലിന്റെ ആദ്യത്തെ ട്വീറ്റ്്.

മോഹന്‍ലാലിനെ ട്വിറ്ററില്‍ അംഗമാകാന്‍ ക്ഷണിച്ചുവെന്നും അദ്ദേഹം അതിന് അദ്ദേഹം സമ്മതിച്ചതായും തന്റെ ട്വിറ്റീലൂടെ ബച്ചന്‍ വെളിപ്പെടുത്തിയിരുന്നു.

മേജര്‍ രവി സംവിധാനം ചെയ്യുന്ന കാണ്ടഹാറിന് ഷൂട്ടിങിന് വേണ്ടി ഇരുവരും ഇപ്പോള്‍ ഊട്ടിയിലുണ്ട്, ലാല്‍ ഉള്ളതു കൊണ്ട് മാത്രമാണ് മലയാള സിനിമയില്‍ അഭിനയിക്കാന്‍ തയ്യാറായതെന്ന് ബച്ചന്‍ കഴിഞ്ഞ ദിവസം തന്റെ ബ്ലോഗിലൂടെ വെളിപ്പെടുത്തിയിരുന്നു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam