»   » പ്ലേബോയ്: ഷെര്‍ളിന്‍ കള്ളം പറഞ്ഞു?

പ്ലേബോയ്: ഷെര്‍ളിന്‍ കള്ളം പറഞ്ഞു?

Posted By:
Subscribe to Filmibeat Malayalam
Sherlyn Chopra
ബോളിവുഡിലെ സെക്‌സ് ബോംബ് ഷെര്‍ളിന്‍ ചോപ്രയുടെ നഗ്നത തേടി പ്രമുഖ പുരുഷ മാഗസിനായ പ്ലേബോയ് എത്തിയെന്ന വാര്‍ത്ത വന്‍പ്രാധാന്യത്തോടെയാണ് ബോളിവുഡ് കൊണ്ടാടിയത്.

ഷെര്‍ളിന്‍ ഇന്ത്യയില്‍ നിന്നും പ്ലേബോയിയുടെ കവര്‍ ഗേളാവുന്ന ആദ്യതാരം എന്ന നിലയ്ക്കായിരുന്നു ആഘോഷം. എന്നാല്‍ ഷെര്‍ളിന്‍ പറഞ്ഞതിലും പാതി കളവാണെന്നാണ് സൂചന.

ട്വിറ്ററിലൂടെയാണ് തന്നെ പ്ലേബോയ് ഫോട്ടോഷൂട്ടിന് ക്ഷണിച്ചുവെന്ന് ഷെര്‍ളിന്‍ ലോകത്തെ അറിയിച്ചത്. എന്നാല്‍ ഇത് കവര്‍ഗേളാവാനൊന്നുമല്ലെന്നാണ് ഇപ്പോള്‍കേള്‍ക്കുന്നത്. മാഗസിന്റെ ഉള്‍പ്പേജില്‍ ഏതെങ്കിലുമൊന്നിലേയ്ക്ക് മോഡലാവാന്‍ വേണ്ടിയായിരുന്നുവത്രേ ക്ഷണം.

ബോബ് എന്ന ഫോട്ടോ പ്ലേബോയ് ഗ്രാഫര്‍ ഷെര്‍ളിന്റെ പടങ്ങള്‍ ഇന്റര്‍നെറ്റില്‍ കാണുകയും അങ്ങനെ മാഗസിന് വേണ്ടി ഫോട്ടോഷൂട്ടില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നുവത്രേ.

എന്നാല്‍ സന്തോഷത്തിന്റെ ആധിക്യത്തില്‍ ഷെര്‍ളിന്‍ ട്വീറ്റ് ചെയ്തത് തെറ്റിപ്പോയെന്ന് മാത്രം, അല്ലെങ്കില്‍ വായിച്ചവര്‍ ഷെര്‍ളിന്റെ ട്വീറ്റ് തെറ്റിവായിച്ചു. എന്തായാലും ഇപ്പോള്‍ പുലി കിടന്നിടത്ത് പൂടപോലുമില്ലെന്ന അവസ്ഥയാണ്.

നഗ്നയായി പോസ് ചെയ്യാന്‍ താന്‍ ഇതേവരെ മാനസികമായി തയ്യാറായിട്ടില്ലെന്നും അതിനാല്‍ പ്ലേബോയ് ഓഫര്‍ നിരസിക്കുകയാണെന്നും താരം പറയുന്നു.

എന്നാല്‍ പ്ലേബോയ് ഫോട്ടോഗ്രാഫര്‍ തന്നെ ഷെര്‍ളിന്റെ ഫോട്ടോകള്‍ വേണ്ടെന്നു വയ്ക്കുകയായിരുന്നുവെന്നും കേള്‍ക്കുന്നുണ്ട്. എന്തായാലും പ്ലേബോയിയുടെ പേരില്‍ കുറച്ചുനാള്‍ താരമാകാന്‍ ഷെര്‍ളിനും സാധിച്ചുവെന്ന് ആശ്വസിക്കാം.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X