»   » സല്‍മാന്‌ തന്നോട്‌ പ്രണയമില്ലെന്ന്‌ അസിന്‍

സല്‍മാന്‌ തന്നോട്‌ പ്രണയമില്ലെന്ന്‌ അസിന്‍

Posted By:
Subscribe to Filmibeat Malayalam
Asin
ബോളിവുഡിലേയ്‌ക്ക്‌ ചുവടുവച്ച തെന്നിന്ത്യന്‍ നായിക അസിന്‍ വാര്‍ത്തകളില്‍ നിറയുകയാണ്‌. ആദ്യ ഹിന്ദി ചിത്രമായ ഗജിനി റീലിസാകാനിരിക്കെ അസിന്‍ ഗോസിപ്പുകോളങ്ങളിലും സ്ഥാനം നേടിക്കഴിഞ്ഞു. സല്‍മാന്റെ പേരിനൊപ്പമാണ്‌ അസിന്റെ പേര്‌ പറഞ്ഞുകേള്‍ക്കുന്നത്‌.

അസിന്റെ രണ്ടാമത്തെ ഹിന്ദിച്ചിത്രമായ ലണ്ടന്‍ ഡ്രീംസിലെ നായകന്‍ സല്‍മാനാണ്‌. ചിത്രത്തിന്റെ സെറ്റില്‍ സല്‍മാനും അസിനും വളരെ അടുത്തിടപഴകുന്നുവെന്നും ഇരുവരും സമ്മാനങ്ങള്‍ കൈമാറുന്നുണ്ടെന്നുമൊക്കെ മുംബൈയിലെ പല മാധ്യമങ്ങളിലും വാര്‍ത്തകള്‍വന്നു കഴിഞ്ഞു.

അസിനോട്‌ സല്‍മാന്‍ കാണിക്കുന്ന അടുപ്പം കാരണം കത്രീന പിണങ്ങിയെന്നും ഇനി അസിനുമായി മിണ്ടില്ലെന്ന്‌ സല്ലു വാക്കു കൊടുത്തപ്പോഴാണ്‌ കത്രീന മെരുങ്ങിയതെന്നുമൊക്കെയാണ്‌ കേള്‍ക്കുന്നത്‌.

എന്നാല്‍ ഇത്തരം വാര്‍ത്തകളില്‍ ഒരു അടിസ്ഥാനവുമില്ലെന്നാണ്‌ അസിന്‍ പറയുന്നത്‌. സല്‍മാന്‍ തനിക്ക്‌ സമ്മാനം തന്നുവെന്നതും തന്നോട്‌ പ്രണയമാണെന്നതുമടക്കമുള്ള വാര്‍ത്തകള്‍ താരം നിഷേധിക്കുന്നു. ഓണത്തിന്‌ സല്‍മാന്‍ അസിന്‌ ഒരു സമ്മാനം നല്‍കിയെന്നും ഈദ്‌ പ്രമാണിച്ച്‌ അസിന്‍ തിരിച്ച്‌ സല്‍മാന്‌ ഒരു സമ്മാനം നല്‍കിയെന്നുമൊക്കെയാണ്‌ വാര്‍ത്ത വന്നിരുന്നത്‌.

മാത്രമല്ല മുംബൈയില്‍ ഫ്‌ളാറ്റ്‌ വാങ്ങാന്‍ താരത്തിന്‌ സഹായം നല്‍കിയത്‌ സല്‍മാനാണെന്നും കേള്‍ക്കുന്നു. എന്നാല്‍ താന്‍ മുംബൈയില്‍ താമസിക്കാന്‍ തുടങ്ങിയിട്ട്‌ ഒരു വര്‍ഷമായെന്നും അതുകൊണ്ടുതന്നെ പുതിയൊരു ഫ്‌ളാറ്റ്‌ വാങ്ങാന്‍ ആരുടെയും സഹായം ആവശ്യമില്ലെന്നും അസിന്‍ പറയുന്നു.

ബോളിവുഡിലെ പാപ്പരാസികള്‍ തനിക്കെതിരെ ബോധപൂര്‍വ്വം നടത്തുന്ന ദുഷ്‌പ്രചരണങ്ങളാണിതെന്ന്‌ അസിന്‍ ആരോപിക്കുന്നു. ലണ്ടനിലുള്ള ഒരു ദക്ഷിണേന്ത്യന്‍ പാട്ടുകാരിയുടെ വേഷമാണ്‌ ലണ്ടന്‍ ഡ്രീംസില്‍ അസിന്‍ അവതരിപ്പിക്കുന്നത്‌. തെന്നിന്ത്യന്‍ ആക്‌സന്റില്‍ ഹിന്ദി സംസാരിക്കുന്ന ഒരു നായികയെയായിരുന്നു തനിക്കാവശ്യമെന്നും ആ അന്വേഷണം അസിനിലാണ്‌ അവസാനിച്ചതെന്നുമാണ്‌ ചിത്രത്തിന്റെ സംവിധായകന്‍ വിപുല്‍ ഷാ പറയുന്നത്‌.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X