ഷാരൂഖിനെ അറിയില്ല, വിവേക് വിഡ്ഡി: സല്‍മാന്‍

ഒരു വിദേശ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സല്‍മാന്‍ പറഞ്ഞ കാര്യങ്ങളാണ് സല്‍മാനും ഷാരൂഖും തമ്മിലുള്ള പോര് കൊടുമ്പിരിക്കൊണ്ടിരിക്കുകയാണെന്ന് സൂചിപ്പിക്കുന്നത്.
അഭിമുഖത്തില്‍ എസ്‌ആര്‍കെ(ഷാരൂഖ് ഖാന്‍)യെക്കുറിച്ച് ഒരു ചോദ്യം ചോദിച്ചു. അപ്പോള്‍ ആരാണ് എസ്‌ആര്‍കെ മുമ്പ് ഇങ്ങനെയൊരു പേര് കേട്ടിട്ടില്ലല്ലോയെന്നായിരുന്നു സല്ലുവിന്റെ പ്രതികരണം.
വിവേക് ഓബറോയിയെക്കുറിച്ച് ചോദ്യം വന്നപ്പോഴാകട്ടെ അയാള്‍ പ്രശസ്‌തര്‍ക്കൊപ്പംനിന്ന് ഫോട്ടോയെടുത്ത് ആളാകാന്‍ ശ്രമിക്കുന്ന വിഡ്‌ഢിയെന്നാണ് സല്‍മാന്‍ വിഷേഷിപ്പിച്ചത്. വിവേകിനെ വിഡ്‌ഢിയെന്നതില്‍ കൂടുതലായി വിശേഷിപ്പിക്കാന്‍ തനിക്ക് കഴിയില്ലെന്നും സല്‍മാന്‍ വ്യക്തമാക്കി.
ഷാരൂഖിനെ അറിയില്ലെന്നും വിവേക് വിഡ്‌ഢിയാണെന്നും പറഞ്ഞുവെങ്കിലും ബച്ചന്‍ കുടുംബത്തെക്കുറിച്ച് സല്ലു നല്ലത് മാത്രമാണത്രേ പഞ്ഞത്. മാത്രമല്ല അച്ഛന്‍ ബച്ചനും മകന്‍ ബച്ചനും നല്ല അഭിനേതാക്കളാണെന്നും കക്ഷി സമ്മതിച്ചു.


Click it and Unblock the Notifications