ദത്ത്-മന്യത ഹണിമൂണ്‍ ചിത്രങ്ങള്‍ നെറ്റില്‍

സെലിബ്രിറ്റിയായിപ്പോയാലുള്ള പൊല്ലാപ്പോര്‍ത്ത് താരദമ്പതിമാര്‍ ഒരു പക്ഷേ പശ്ചാത്തപിക്കുന്നുണ്ടാവണം. സഞ്‌ജയ് ദത്തിന്റെയും ഭാര്യ മന്യതയുടെയും കാര്യമാണ് പറയുന്നത്.
കല്യാണശേഷം ഇരുവര്‍ക്കും കോടതികയറി ഇറങ്ങാനല്ലാതെ നേരാംവണ്ണം ഒരു മധുവിധു ആഘോഷത്തിന് പോലും പോകാന്‍ കഴിഞ്ഞിരുന്നില്ല. പ്രശ്‌നങ്ങളൊക്കെ അവസാനിച്ചപ്പോള്‍ വൈകിയാണെങ്കിലും ഇരുവരും ചേര്‍ന്ന് ബാങ്കോക്കില്‍ ഒരു മധുവിധു യാത്ര പോയി.
വളരെ രഹസ്യമായിട്ടായിരുന്നു യാത്ര ആസൂത്രണം ചെയ്‌തത്. എന്നാല്‍ മന്യത പ്രണയലോലയായി ദത്തിനെ ചുംബിക്കുന്നതടക്കം ഇരുവരും അടുത്തിടപഴകിയ രംഗങ്ങള്‍ മിക്കതും ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുകയാണ്.
ഇതെങ്ങനെ പുറത്തായെന്നോ ആരാണ് ചിത്രങ്ങളെടുത്തതെന്നോ ദത്തിനും മന്യതയ്‌ക്കും ഒരു പിടിയുമില്ല. നെറ്റില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ കണ്ട് രണ്ടുപേരും ഇപ്പോള്‍ അന്തം വിട്ടിരിക്കുകയാണ്.
ബ്ലൂ എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ബാങ്കോക്കില്‍ നടക്കുന്നതിനിടെയാണ് ദത്തും ഭാര്യയും കൂടി മധുവിധു ആഘോഷിക്കാന്‍ പോയത്.


Click it and Unblock the Notifications