»   » തന്നോടൊപ്പം അഭിനയിക്കാന്‍ ഷാരൂഖിന്‌ ഭയമാണന്ന്‌ അമീര്‍

തന്നോടൊപ്പം അഭിനയിക്കാന്‍ ഷാരൂഖിന്‌ ഭയമാണന്ന്‌ അമീര്‍

Posted By:
Subscribe to Filmibeat Malayalam
Aamir Khan
സൂപ്പര്‍ താരപദവിയ്‌ക്കായി പരസ്‌പരം മത്സരിക്കുന്ന അമീര്‍ ഖാനും ഷാരൂഖും തമ്മിലുള്ള സ്റ്റണ്ട്‌ വീണ്ടും പരസ്യമാകുന്നു. അഭിനയത്തിന്റെ കാര്യം പറഞ്ഞ്‌ അമീര്‍ ഷാരൂഖിനെ പരസ്യമായി വെല്ലുവിളിച്ചിരിക്കുകയാണ്‌.

ഷാരൂഖിനൊപ്പം അഭിനയിക്കാന്‍ താന്‍ തയ്യാറാണെന്നും എന്നാല്‍ തന്നോടൊപ്പം അഭിനയിക്കാന്‍ ഷാരൂഖിന്‌ ഭയമാണെന്നുമാണ്‌ അമീര്‍ തട്ടിവിട്ടിരിക്കുന്നത്‌. പുതിയചിത്രമായ ഗജിനിയുടെ റിലീസിനോടനുബന്ധിച്ച്‌ ഒരു ചാനലിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ അമീര്‍ ഈ വെല്ലുവിളി നടത്തിയിരിക്കുന്നത്‌.

ഷാരൂഖും അമീറും ഒന്നിച്ചുള്ള ഒരു ചിത്രം കാണാന്‍ ആരാധകര്‍ക്ക്‌ ഭാഗ്യമുണ്ടാകുമോ എന്ന ചോദ്യത്തിനാണ്‌ അമീര്‍ ഇങ്ങനെ ഉത്തരം നല്‍കിയത്‌. ഹിന്ദിയില്‍ പ്രമുഖ സംവിധായകന്‍ രാജ്‌കുമാര്‍ സന്തോഷി ഖാന്‍മാരെ ഒരുമിപ്പിച്ച്‌ ഒരു പടമെടുക്കാനായി പദ്ധതിയിടുന്നുണ്ട്‌.

ഇതിന്‌ മുമ്പ്‌ മന്‍സൂര്‍ അലി ഖാന്‍ ഇരുവരും ഒന്നിച്ചുള്ള ഒരു ചിത്രമെടുക്കാന്‍ ശ്രമം നടത്തിയെങ്കിലും ആദ്യം സമ്മതം മൂളിയ ഷാരൂഖ്‌ പിന്നീട്‌ പിന്മാറി.

അന്ന്‌ ഒരുമിച്ചഭിനയിക്കാന്‍ താന്‍ സമ്മതം നല്‍കിയിരുന്നുവെന്നും എന്നാല്‍ തന്നോടൊപ്പം അഭിനയിക്കാന്‍ പേടിച്ച്‌ ഷാരൂഖ്‌ പിന്‍മാറുകയായിരുന്നുവെന്നുമാണ്‌ അമീര്‍ അവകാശപ്പെടുന്നത്‌.

എന്തായാലും ഈ തുറന്നപോര്‌ രണ്ടുപേരും ഒന്നിച്ചുള്ള ഒരു സിനിമയിലെങ്കിലും അവസാനിക്കുമോയെന്നാണ്‌ ബോളിവുഡ്‌ ഉറ്റുനോക്കുന്നത്‌.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam