»   » ഐശ്വര്യ അമ്മയാവുന്നു

ഐശ്വര്യ അമ്മയാവുന്നു

Posted By:
Subscribe to Filmibeat Malayalam
Aishwarya Rai-Bachchan
ബച്ചന്‍ കുടുംബത്തില്‍ ഇനി ആഘോഷത്തിന്റെ നാളുകള്‍. അതേ ഐശ്വര്യ റായി ബച്ചന്‍ അമ്മയാവാനൊരുങ്ങുന്നു. ഇതില്‍പ്പരം ബച്ചന്‍ കുടുംബത്തിന് സന്തോഷമെന്ത്?

വാര്‍ത്ത ലോകത്തെ അറിയിച്ചത് ഭര്‍തൃപിതാവ് അമിതാഭ് ബച്ചന്‍. ചൊവ്വാഴ്ച രാത്രി പത്തുമണിയോടെ ബച്ചന്‍ സന്തോഷത്തോടെ ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെ. "വാര്‍ത്ത! വാര്‍ത്ത! വാര്‍ത്ത!!! ഞാന്‍ മുത്തച്ഛനാകുന്നു, ഐശ്വര്യ ഗര്‍ഭിണിയാണ്. ഞാന്‍ വളരെ സന്തോഷവാനും ആവേശഭരതിനുമാണ്."

2007ല്‍ വിവാഹിതരായ ആഷ്-അഭിഷേക് ദമ്പതിമാര്‍ അച്ഛനമമ്മാരാവാന്‍ പോകുന്നുവെന്ന് ഇടയ്ക്കിടെ അഭ്യൂഹങ്ങള്‍ പുറത്തുവരാറുണ്ട്. കഴിഞ്ഞ കുറച്ചുകാലമായി ബോളിവുഡ് പാപ്പരാസികളുടെ ഇഷ്ടവിഷയമായിരുന്നു ഇത്.

ഇടക്കാലത്ത് ഐശ്വര്യയ്ക്ക് ഉദരക്ഷയമാണെന്നും അതിനാല്‍ ഗര്‍ഭിണിയാവാന്‍ വൈകുന്നതെന്നുമുള്ള ടൈംസ് ഓഫ് ഇന്ത്യ ടാബ്ലോയിഡിന്റെ സ്കൂപ്പ് വന്‍വിവാദമാവുകയും ചെയ്തു. ഇന്ത്യയിലെ ഏറ്റവും വലിയ താരകുടുംബവും മാധ്യമഗ്രൂപ്പും ഇതോടെ തെറ്റുകയും ചെയ്തു.

English summary
It is celebration time in the Bachchan household. Aishwarya Rai-Bachchan and Abhishek Bachchan are expecting their first child.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam