ഡാന്‍ഡിനിടെ നോറയുടെ ദേഹത്ത് മോശമായി സ്പര്‍ശിച്ച് ഡാന്‍സര്‍! സംഭവം ലോകകപ്പ് ഫാന്‍ ഫെസ്റ്റില്‍
യാതൊരു പരിചയപ്പെടുത്തലും ആവശ്യമില്ലാത്ത നടിയാണ് നോറ ഫത്തേഹി ഇന്ന് ബോൡവുഡില്‍. നോറയുടെ ഡാന്‍സ് എന്നത് ഹിറ്റ് ചിത്രങ്ങളില്‍ ഒഴിച്ചു കൂടാനാകാത്ത ഒന്നായി മാറിയിരിക്കുകയാണ്. വിദേശത്തു നിന്നും ഇന്ത്യയിലെത്തി ഇന്ന് ഇന്ത്യന്‍ സിനിമയില്‍ ഭാഷാഭേദ്യമില്ലാതെ നിറഞ്ഞു നില്‍ക്കുകയാണ് നോറ ഫത്തേഹി. തന്റെ തകര്‍പ്പന്‍ ഡാന്‍സിലൂടെ വീണ്ടും വീണ്ടും ആരാധകരെ അമ്പരപ്പിച്ചു കൊണ്ടിരിക്കുകയാണ് നോറ ഫത്തേഹി.
ലോകം കാല്‍പ്പന്തിന് പിന്നാലെ പായുന്ന ലോകകപ്പ് വേദിയായ ഖത്തറിലും നോറ എത്തിയിരുന്നു. ലോകകപ്പിന്റെ ഭാഗമായി നടന്ന ഫാന്‍ഫെസ്റ്റില്‍ ചുവടുവെക്കാനാണ് നോറ എത്തിയത്. ജെനിഫര്‍ ലോപ്പസ്, ഷക്കീറ എന്നിവര്‍ക്കൊപ്പമായിരുന്നു നോറയും ഫാന്‍ ഫെസ്റ്റിന്റെ ഭാഗമായത്. തന്റെ ഹിറ്റ് നമ്പറുകള്‍ക്ക് വേദിയില്‍ ചുവടുവച്ച് നോറ കയ്യടി നേടുകയായിരുന്നു.

പരിപാടിയില്‍ നിന്നുമുള്ള നോറയുടെ ഡാന്‍സിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. തന്റെ സൂപ്പര്‍ഹിറ്റ് പാട്ടായ സാക്കി സാക്കിയ്ക്ക് അടക്കം നോറ ഡാന്‍സ് ചെയ്തിട്ടുണഅട്. എന്നാല്‍ ഇതിനിടെ ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ മറ്റൊരു പ്രചരണവും സജീവമായി മാറിയിരിക്കുകയാണ്. പരിപാടിക്കിടെ നോറയ്‌ക്കെതിരെ മോശം സമീപനമുണ്ടായെന്നാണ് ആരോപണം. വിശദമായി വായിക്കാം തുടര്‍ന്ന്.
ഒരു സോഷ്യല്‍ മീഡിയ പോസ്റ്റാണ് വിവാദത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസത്തെ ഡാന്‍സിനെ ബാക്ക്ഗ്രൗണ്ട് ഡാന്‍സര്‍മാരില്‍ ഒരാള്‍ നോറയോട് മോശമായി പെരുമാറിയെന്നാണ് ആരോപണം. ഡാന്‍സിന്റെ ഒടുവിലാണ് സംഭവം. ഡാന്‍സ് കഴിഞ്ഞ് തന്റെ ഫൈനല്‍ പോസില്‍ നില്‍ക്കുകയാണ് നോറ. ഈ സമയം പിന്നില്‍ നിന്നും ഒരു ഡാന്‍സര്‍ വരികയും നോറയുടെ ദേഹത്ത് പിടിക്കുന്നതുമായിരുന്നു വീഡിയോയിലുള്ളത്. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. അതേസമയം വീഡിയോ ഒറിജിനല്‍ തന്നെയാണോ എന്ന് വ്യക്തമായിട്ടില്ല. നോറ വാര്‍ത്തകളോട് പ്രതികരിച്ചിട്ടുമില്ല.
ഇതാദ്യമായിട്ടല്ല നോറ ഇത്തരത്തിലൊരു വാര്‍ത്തയില്‍ പെടുന്നത്. നേരത്തെ നോറ വിധി കര്‍ത്താവായി എത്തിയ ഒരു ഡാന്‍സ് റിയാലിറ്റി ഷോയില്‍ നിന്നുമുള്ള വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സഹ വിധി കര്‍ത്താവായ ടെറന്‍സ് ലൂയിസ് നോറയുടെ ദേഹത്ത് മോശമായ രീതിയില്‍ കൈ വെക്കുന്നതായുള്ള വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. എന്നാലിത് വ്യാജ വീഡിയോയാണെന്ന് അധികം വൈകാതെ തെളിയുകയുംചെയ്തിരുന്നു. സംഭവത്തെക്കുറിച്ച് പിന്നീട് ടെറന്‍സ് പ്രതികരിക്കുകയും ചെയ്തിുരന്നു. ഈ വീഡിയോ വൈറലായതോടെ തനിക്കെതിരെ വ്യാപക വിദ്വേഷം ഉയര്‍ന്നിരുന്നുവെന്നും താന്‍ വല്ലാതെ തെറ്റിദ്ധരിക്കപ്പെട്ടുവെന്നുമാണ് ടെറന്‍സ് പറഞ്ഞത്.

റോര്‍ എന്ന ചിത്രത്തിലൂടെയാണ് നോറ സിനിമയിലെത്തുന്നത്. പിന്നീട് ബിഗ് ബോസ് മത്സരാര്‍ത്ഥിയായും നോറ എത്തി. ജലക്ക് ദില്‍ക്കലാ ജാ എന്ന ഷോയില്‍ മത്സരാര്‍ത്ഥിയുമായി നോറ എത്തിയിരുന്നു. തെലുങ്ക് ചിത്രം ടെമ്പറിലെ പാട്ടാണ് നോറയെ താരമാക്കി മാറ്റുന്നത്. പിന്നീട് നിരവധി സിനിമകളില്‍ നോറ നൃത്ത രംഗത്തിലെത്തി. സാക്കി സാക്കി, ഹയേ ഗരമി, ദില്‍ബര്‍ തുടങ്ങി നോറയുടെ ഡാന്‍സ് കാരണം ഹിറ്റായ പാട്ടുകള്‍ ഒരുപാടാണ്. മലയാളത്തിലും നോറ നൃത്ത രംഗത്തെത്തിയിട്ടുണ്ട്. കായംകുളം കൊച്ചുണ്ണിയിലായിരുന്നു നോറയുടെ നൃത്തം.
ഇന്ന് മുമ്പ് താന്‍ മത്സരാര്‍ത്ഥിയായിരുന്ന ജലക്ക് ദിക്കലാ ജയുടെ വിധികര്‍ത്താക്കളില്‍ ഒരാളാണ് നോറ. മാധുരി ദീക്ഷിത്തിനും കരണ്‍ ജോഹറിനുനമൊപ്പമാണ് നോറ ഷോയിലെ ജഡ്ജിംഗ് പാനലിലെത്തിയത്. ആയുഷ്മാന്‍ ഖുറാന നായകനായ ആന്‍ ആക്ഷന്‍ ഹീറോ എന്ന ചിത്രത്തിലെ നോറയുടെ പാട്ട് ഈയ്യടുത്താണ് പുറത്തിറങ്ങിയത്. ഫുട്ബോള്‍ ലോകകപ്പിനായി ചെയ്ത പാട്ടും ഹിറ്റായി മാറിയിരുന്നു. നിരവധി സിനിമകളാണ് നോറയുടേതായി അണിയറയിലുള്ളത്.


Click it and Unblock the Notifications











