വിവാഹമോചനത്തിന് ശേഷം പ്രണയത്തെ കുറിച്ച് പറഞ്ഞ് കരിഷ്മ കപൂർ, വാക്കുകൾ വൈറലാവുന്നു

ഒരു കാലത്ത് ബോളിവുഡിന്റെ ഹിറ്റ് ചാര്‍ട്ടുകളില്‍ നിറഞ്ഞ് നിന്ന താരമാണ് കരീഷ്മ കപൂര്‍. അഭിനയം കൊണ്ടും ചടുല നൃത്ത ചുവടുകള്‍ കൊണ്ടും കരീഷ്മ ആരാധകരുടെ ഹൃദയം കവര്‍ന്നിരുന്നു. അഭിനയത്തിൽ നിന്ന് ബ്രേക്കെടുത്ത താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്. കരീഷ്മയുടെ ഫാഷന്‍ സെൻസിനും ഫിറ്റ്നസിനും നിരവധി ആരാധകരാണുള്ളത്. ദിൽ തോ പാകൽ ഹേ എന്ന സിനിമയിലെ പ്രകടനം മാത്രം മതി കരിഷ്മയെ എന്നും സിനിമാ ആരാധകർ സ്നേഹിക്കാൻ. ഇന്നും നിരവധി പേരുടെ സെലിബ്രിറ്റി ക്രഷാണ് കരിഷ്മ കപൂർ.

Also Read: 'ഒരു കുറ്റവും കാണാഞ്ഞിട്ട്, പള്ളിയിൽ ചെരുപ്പിട്ട് കേറി എന്ന് പറഞ്ഞായിരുന്നു വിമർശനം'

1991 മുതൽ 2018വരെയുള്ള കാലഘട്ടങ്ങളിൽ നിരവധി സിനിമകളുടെ ഭാ​ഗമായി കരിഷ്മ. അഭിനയത്തേക്കാൾ ആളുകൾ സ്നേഹിക്കുന്നത് കരിഷ്മയുടെ നൃത്തത്തിലുള്ള വൈഭവമാണ്. കഴിഞ്ഞ ദിവസം നടൻ സുനിൽ ഷെട്ടിക്കൊപ്പം ഇന്ത്യ ബെസ്റ്റ് ഡാൻസർ എന്ന റിയാലിറ്റി ഷോയിൽ അതിഥിയായി എത്തിയപ്പോൾ കരിഷ്മ പങ്കുവെച്ച പ്രണയത്തെ കുറിച്ചുള്ള ചില കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. തൊണ്ണൂറുകളിൽ ജ്വലിച്ച് നിന്ന ജോഡിയാണ് സുനിൻ ഷെട്ടി-കരിഷ്മ ജോഡി. 1996ൽ പുറത്തിറങ്ങിയ കൃഷ്ണയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. ശേഷം ആദ്യമായാണ് ഒരു ടെലിവിഷൻ പരിപാടിയിൽ സുനിൽ ഷെട്ടിയും കരിഷ്മയും ഒന്നിച്ചെത്തുന്നത്.

Also Read: 'പ്രതിഫലമായി ഒന്നും വേണ്ട! ലളിത ചേച്ചിക്ക് കരൾ പകുത്ത് നൽകാം', സമ്മതമറിയിച്ച് കലാഭവൻ സോബി

ഞാനും പ്രണയത്തെ അന്വേഷിക്കുകയാണ്

ഷോയ്ക്കിടെ സുനിലും കരിഷ്മയും വ്യക്തിപരവും തൊഴിൽപരവുമായ വിവിധ അനുഭവങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞു. ഷോയിലെ മത്സരാർഥിയുടെ ഒരു ചോദ്യത്തിന് കരിഷ്മ നൽകിയ മറുപടിയും വൈറലാവുകയാണ്. പ്രണയബന്ധങ്ങൾ മനോഹരമായി കൊണ്ടുപോകാനുള്ള ഉപദേശങ്ങൾ എന്താണ് എന്നായിരുന്നു മത്സരാർഥി കരിഷ്മയോട് ചോദിച്ചത്. താരത്തിന്റെ മറുപടി താനും പ്രണയം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് എന്നതായിരുന്നു.

സുനിൽ ഷെട്ടി-കരിഷ്മ ജോഡി

2003ൽ ആണ് സഞ്ജയ് കപൂറുമായുള്ള കരിഷ്മയുടെ വിവാഹം നടന്നത്. അവരുടേത് പ്രണയ വിവാഹമായിരുന്നു. എന്നാൽ പലവിധ കാരണങ്ങളാൽ ഒത്തുപോകാൻ സാധിക്കാത്തതിനാൽ ഇരുവരും 2016ൽ വിവാഹ ബന്ധം വേർപ്പെടുത്തി. ഇരുവർക്കും രണ്ട് മക്കളുണ്ട്. സഞ്ജയ് കപൂർ പലവിധത്തിൽ തന്നെ ഉപദ്രവിച്ചിട്ടുണ്ടെന്ന് പലപ്പോഴും കരിഷ്മ തുറന്ന് പറഞ്ഞിട്ടുണ്ട്. സഞ്ജയ് കപൂറിന്റെ സുഹൃത്തുക്കളിൽ നിന്ന് പോലും മാനസീക പീഡനം ഏൽക്കേണ്ടി വന്നിട്ടുണ്ടെന്നും കരിഷ്മ വെളിപ്പെടുത്തിയിട്ടുണ്ട്. വിവാഹത്തിന് തൊട്ടുപിന്നാലെയാണ് സഞ്ജയ് കപൂറിന്റെ പീഡനം ആരംഭിച്ചതെന്നും അവരുടെ ഹണിമൂൺ സമയത്ത് സഞ്ജയ് കരിഷ്മയോട് സഞ്ജയുടെ സുഹൃത്തുക്കളോടൊപ്പം ഉറങ്ങാൻ നിർബന്ധിച്ചുവെന്നും കരിഷ്മ തുറന്ന് പറഞ്ഞിട്ടുണ്ട്. പലപ്പോഴും ഇത്തരത്തിലുള്ള സഞ്ജയിയുടെ ആവശ്യങ്ങളോട് വിസമ്മതിക്കുമ്പോൾ മർദ്ദനം ഏറ്റിട്ടുണ്ടെന്നും കരിഷ്മ മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
ടോക്സിക്കായിരുന്ന  വിവാഹബന്ധം

വിവാഹമോചനം നേടിയ ശേഷമാണ് താരം വീണ്ടും സോഷ്യൽമീഡിയയിലും ടെലിവിഷൻ പരിപാടികളിലുമെല്ലാമായി കൂടുതൽ സജീവമായത്. നടിയും നർത്തകിയുമായ മലൈക അറോറയുമായും നല്ല സൗഹൃദം കരിഷ്മക്കുണ്ട്. ഇരുവരും ഭക്ഷണത്തെ അതിയായി സ്നേഹിക്കുന്നവരാണെന്നും അങ്ങനെ ഉണ്ടായ സൗഹൃദമാണെന്നുമാണ് കരിഷ്മ പറയുന്നത്. നാൽപത്തിയേഴുകാരിയായ കരിഷ്മ നൃത്തം അവതരിപ്പിക്കുന്നതിൽ ഇപ്പോഴും അതിശയകരമായ പ്രകടനം കാഴ്ച വെക്കുന്ന നടിയാണ്. കരിഷ്മയുടെ ആദ്യ സിനിമ 1991ൽ പുറത്തിറങ്ങിയ പ്രേം ഖൈദിയായിരുന്നു. സപ്നേ സജൻ കെ, ജി​ഗർ, മുക്കാബില, കൃഷ്ണ, ജീത്ത്, ബാൽ ബ്രഹ്മചാരി, ഹീറോ നമ്പർ വൺ, ഫിസ, ആഷിഖ്, ഓം ശാന്തി ഓം, ബോഡി ​ഗാർഡ്, ബോംബെ ടാക്കീസ്, സീറോ എന്നിവയാണ് കരിഷ്മയുടെ പ്രധാന സിനിമകൾ. 2020ൽ സീ ഫൈവിലെ മെന്റൽ ഹുഡ് എന്ന വെബ് സീരിസിൽ കരിഷ്മ അഭിനയിച്ചിരുന്നു. കൂടാതെ ഇന്ത്യൻ ഐഡിയൽ, സൂപ്പർ ഡാൻസർ തുടങ്ങിയ രാജ്യത്തെ പ്രശസ്തമായ റിയാലിറ്റി ഷോകളുടെ വിധികർത്താവുമായിരുന്നു.

More from Filmibeat

Read more about: karishma kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X