For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ ക്ലീവേജ് കാണണം, ശരീരത്തിന്റെ ഓരോ ഇഞ്ചും അടുത്തറിയണം അയാള്‍ക്ക്! ഇറങ്ങിയോടി സുര്‍വീന്‍

  |

  പുറമെയ്ക്ക് കാണുന്ന ഗ്ലാമറിന്റേയും ആഘോഷങ്ങളുടേയും ലോകത്തിന് പിന്നില്‍ പലപ്പോഴും ചതിക്കുഴികള്‍ നിറഞ്ഞൊരു ലോകവും സിനിമാ ലോകം മറച്ചുവെക്കാറുണ്ട്. അവസരം നല്‍കാമെന്ന് പറഞ്ഞും മറ്റും പലരേയും ചതിയില്‍പെടുത്തിയ അനുഭവങ്ങളും തുറന്നു പറച്ചിലുകളും അതിന്റെ തെളിവാണ്. കാലം എത്രയൊക്കെ മുന്നോട്ട് പോയെങ്കിലും, സമൂഹം എത്രത്തോളം പുരോഗമിച്ചിട്ടും ചിലരിപ്പോഴും മാറാതെ തങ്ങളുടെ ഹീനമായ ചിന്താഗതിയോടെ തന്നെ തുടരുകയാണ്.

  Also Read: 'എനിക്ക് അമ്നീഷ്യ വന്നാലല്ലാതെ ഈ അനുഭവം ജീവിതത്തിൽ ഒരിക്കലും മറക്കില്ല'; സന്തോഷം പങ്കുവച്ച് ശരണ്യ ആനന്ദ്

  സിനിമാ മേഖലയില്‍ നിന്നും തങ്ങള്‍ക്ക് നേരിടേണ്ടി വന്ന അനുഭവങ്ങള്‍ പല താരങ്ങളും തുറന്ന് പറഞ്ഞിട്ടുണ്ട്. മലയാളം മുതല്‍ ഹോളിവുഡ് വരെയുള്ള സിനിമാ മേഖലകളില്‍ നിന്നുമുള്ളവര്‍ തങ്ങളുടെ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ സൂപ്പര്‍താരങ്ങള്‍ മുതല്‍ നവാഗതര്‍ വരെയുണ്ട്. ഒരിക്കല്‍ തനിക്കുണ്ടായ അനുഭവം തുറന്ന് പറഞ്ഞ നടിമാരില്‍ ഒരാളാണ് സുര്‍വീന്‍ ചൗള.

  പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സുര്‍വീന്‍ മനസ് തുറന്നത്. ബോളിവുഡില്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമയിലും സാന്നിധ്യം അറിയിച്ചിട്ടുള്ള താരമാണ് സുര്‍വീന്‍. ഒരു തെന്നിന്ത്യന്‍ സിനിമയില്‍ അഭിനയിക്കുമ്പോഴുണ്ടായ അനുഭവമാണ് സുര്‍വീന്‍ തുറന്ന് പറഞ്ഞത്. തന്റെ ശരീരത്തിന്റെ ഓരോ ഇഞ്ചും തനിക്ക് അറിയണമെന്നാണ് തന്നോട് സംവിധായകന്‍ പറഞ്ഞതെന്നും ഇതോടെ താന്‍ ആ സിനിമയില്‍ അഭിനയിക്കുന്നില്ലെന്ന് തീരുമാനിച്ചുവെന്നുമാണ് സുര്‍വീന്‍ പറയുന്നത്.

  Also Read: ഭാര്യയായിരുന്നു ഭാഗ്യം; വിവാഹത്തിന് മുന്‍പും ശേഷവും നാഗ ചൈതന്യയുടെ മനംകവര്‍ന്ന താരസുന്ദരിമാര്‍ ഇവരാണ്

  മറ്റൊരു അനുഭവവും സുര്‍വീന്‍ പങ്കുവെക്കുന്നുണ്ട്. ''മറ്റൊരു വലിയ സംവിധായകനില്‍ നിന്നും മോശം അനുഭവമുണ്ടായിട്ടുണ്ട്. ഇയാള്‍ ദേശീയ അവാര്‍ഡൊക്കെ ലഭിച്ച സംവിധായകനാണ്. നീണ്ടൊരു ഓഡിഷനായിരുന്നു എനിക്ക് വേണ്ടി നടത്തിയത്. ഒരു ഷിഫ്റ്റ് മൊത്തം നീണ്ടു നിന്നു. ഓഡിഷന്‍ കഴിഞ്ഞതും ക്ഷീണിതയായ ഞാന്‍ തിരികെ വന്നു. എന്നാല്‍ പിന്നീട് എനിക്ക് സുഖമില്ലാത്തതിനാല്‍ എന്നെ കാണാന്‍ മുംബൈയിലേക്ക് വരാമെന്ന് പറഞ്ഞ് ആ സംവിധായകന്‍ ബന്ധപ്പെട്ടു. എനിക്കത് അസ്വസ്ഥതയാണുണ്ടാക്കിയത്'' സുര്‍വീന്‍ പറയുന്നു.

  ''അതേ ഫോണ്‍കോളില്‍ അയാള്‍ മറ്റൊരാള്‍ വഴിയും എന്നോട് സംസാരിച്ചു. ചിലപ്പോള്‍ സുഹൃത്തായിരിക്കും. അയാള്‍ എന്നോട് പറഞ്ഞത് സാറിന് നിങ്ങളെ അടുത്തറിയണം. ഈ സിനിമ ചിത്രീകരിക്കാന്‍ കുറേ സമയമെടുക്കും അതിനാല്‍ നിങ്ങളെ മനസിലാക്കണം. അപ്പോള്‍ അയാള്‍ ചാടിക്കയറി സിനിമ കഴിയുന്നത് വരേയുള്ളൂ, അത് കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് നിര്‍ത്താമെന്ന് പറഞ്ഞു. ഞാന്‍ നിഷ്‌കളങ്കമായി എന്ത് നിര്‍ത്താം എന്ന് ചോദിച്ചു. സിനിമ പോകുന്നത് വരെ, പിന്നെ നിങ്ങള്‍ക്ക് നിര്‍ത്താം എന്നയാള്‍ വീണ്ടും പറഞ്ഞു'' എന്നാണ് സൂര്‍വീന്‍ പറയുന്നത്.

  ''നിങ്ങള്‍ തെറ്റായ വാതിലിലാണ് മുട്ടുന്നത് എന്ന് ഞാന്‍ പറഞ്ഞു. സാര്‍, എനിക്ക് കഴിവുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഞാനിപ്പോഴും നിങ്ങളുടെ സിനിമയില്‍ അഭിനയിക്കാന്‍ തയ്യാറാണ്, പക്ഷെ പകരം എന്നെ തരാനാകില്ലെന്ന് പറഞ്ഞു. ആ സിനിമയും പക്ഷെ നടന്നില്ല'' എന്നാണ് സുര്‍വീന്‍ പറയുന്നത്. ''ഒരിക്കലൊരു ഓഫീസില്‍ നിന്നും ഇറങ്ങി ഓടേണ്ടി വന്നിട്ടുണ്ട്. എന്റെ ലൈന്‍ വളരെ ക്ലിയറാണ്. ഒരു സംവിധായകന് എന്റെ ക്ലീവേജ് കാണണമായിരുന്നു. ഒരാള്‍ക്ക് എന്റെ തുടയും. ഇങ്ങനെയാക്കെ സംഭവിക്കാറുണ്ട്'' എന്നും സുര്‍വീന്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. 2017 ലാണ് തനിക്ക് മോശം അനുഭവമുണ്ടായതെന്നും സുര്‍വീന്‍ പറയുന്നു.

  ടെലിവിഷനിലൂടെയാണ് സുര്‍വീന്‍ താരമായി മാറുന്നത്. പിന്നീട് സിനിമകളിലും സീരീസുകളിലുമൊക്കെ നിറ സാന്നിധ്യമായി മാറുകയായിരുന്നു. സിനിമയിലെ തുടക്കം തെന്നിന്ത്യയിലൂടെയായിരുന്നു. ബോളിവുഡില്‍ ശ്രദ്ധിക്കപ്പെടുന്നത് അഗ്ലി എന്ന ചിത്രത്തിലൂടെയാണ്. പിന്നാലെ ഹേറ്റ് സ്റ്റോറി 2വിലൂടേയും കയ്യടി നേടി. പാര്‍ച്ച്ഡിലെ പ്രകടനവും പ്രശംസ നേടിക്കൊടുത്തതായിരുന്നു. നെറ്റ്ഫ്‌ളിക്‌സ് സീരീസ് സേക്രട്ട് ഗെയിംസിലും അഭിനയിച്ചിട്ടുണ്ട്. ഡികപ്ല്ഡ് ആണ് ഒടുവില്‍ പുറത്തിറങ്ങിയ സീരീസ്. നെറ്റ്ഫ്‌ളിക്‌സിന്റെ റാണ നായിഡുവാണ് പുതിയ സീരീസ്.

  Read more about: surveen chawla
  English summary
  A Director Said He Want To Know Every Inch Of My Body Reveals Surveen Chawla
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X