ഇലിയാനയുടെ കൊച്ചിന്റെ അച്ഛനെ തേടി സോഷ്യല്‍ മീഡിയ; അച്ഛനാകാം എന്ന് വാഗ്ദാനം ചെയ്ത് ആരാധകന്‍!
ബോളിവുഡിലെ മിന്നും താരമാണ് ഇലിയാന ഡിക്രൂസ്. ജന്മം കൊണ്ട് ബംഗാളിയായ ഇലിയാന തന്റെ കരിയര്‍ ആരംഭിക്കുന്നത് തെന്നിന്ത്യന്‍ സിനിമകളിലൂടെയാണ്. തെലുങ്കിലായിരുന്നു അരങ്ങേറ്റം. ആദ്യ ചിത്രം വിജയിച്ചതോടെ ഇലിയാനയുടെ കരിയറിന് ഗംഭീര തുടക്കം ലഭിക്കുകയായിരുന്നു. പിന്നാലെ തമിഴിലും അരങ്ങേറിയ ഇലിയാന തെന്നിന്ത്യന്‍ സിനിമാ ലോകത്തെ മുന്‍നിര നായികയായി മാറാന്‍ അധികം സമയം വേണ്ടി വന്നില്ല.
തെന്നിന്ത്യയില്‍ സൂപ്പര്‍ ഹിറ്റുകള്‍ ഒരുപാട് സമ്മാനിച്ച ശേഷമാണ് ഇലിയാന ബോളിവുഡിലെത്തുന്നത്. ബര്‍ഫിയായിരുന്നു ഇലിയാനയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം. രണ്‍ബീര്‍ കപൂറും പ്രിയങ്ക ചോപ്രയും ഒപ്പം അഭിനയിച്ച ചിത്രം മികച്ച വിജയമായി മാറിയതോടെ ബോളിവുഡിലും സജീവമായി മാറുകയായിരുന്നു ഇലിയാന. ഇന്ന് ബോളിവുഡിലെ മുന്‍നിര നായികയാണ് ഇലിയാന.

അതേസമയം ഇപ്പോഴിതാ തന്റെ ജീവിതത്തിന്റെ പുതിയൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് ഇലിയാന. അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് ഇലിയാന. താന്‍ അമ്മയാകാന്‍ പോകുന്ന കാര്യം കഴിഞ്ഞ ദിവസമാണ് ഇലിയാന അറിയിച്ചത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചൊരു പോസ്റ്റിലൂടെയാണ് ഇലിയാന തന്റെ ജീവിതത്തിലെ സന്തോഷ വാര്‍ത്ത ഇലിയാന ആരാധകരുമായി പങ്കുവച്ചത്. ഇലിയാനയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്തു.
അതേസമയം തന്റെ പങ്കാളിയെക്കുറിച്ച് ഇലിയാന ഇതുവരെ സംസാരിച്ചിട്ടില്ല. വിവാഹിതയല്ലാത്ത ഇലിയാന തന്റെ പങ്കാളിയെക്കുറിച്ച് ഇതുവരേയും എവിടേയും പറഞ്ഞിട്ടില്ല. ഇതോടെ ആരാണ് കൊച്ചിന്റെ അച്ഛന്‍ എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് സോഷ്യല്‍ മീഡിയ. പലരും ആരാണ് ഇലിയാനയുടെ കൊച്ചിന്റെ അച്ഛന്‍ എന്ന് കമന്റിലൂടെ ചോദിക്കുന്നുണ്ട്. ഇതിനിടെ ഒരാള്‍ പങ്കുവച്ചൊരു കമന്റ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.
പ്രദീപ് റാണ എന്ന ആരാധകന്‍ പങ്കുവച്ച കമന്റാണ് ശ്രദ്ധ നേടുന്നത്. ആരാധകര്‍ ഇലിയാനയുടെ കൊച്ചിന്റെ അച്ഛനെ തേടുമ്പോള്‍ ആ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കാമെന്നാണ് ആരാധകന്‍ പറയുന്നത്. ''ഇലിയാന ജി, നിങ്ങളുടെ കുട്ടിയ്ക്ക് എന്റെ പേര് നല്‍കാന്‍ ഞാന്‍ തയ്യാറാണ്. നിങ്ങള്‍ എല്ലാവരോടും പറഞ്ഞോളൂ ഇത് നമ്മളുടെ കുട്ടിയാണെന്ന്'' എന്നായിരുന്നു ആരാധകന്റെ കമന്റ്. ഇത് സോഷ്യല്‍ മീഡിയയുടെ ശ്ര്ദ്ധ നേടുകയും വൈറലാവുകയുമാണ്. ആരാധകര്‍ക്ക് ചിരിക്കാനുള്ള വക നല്‍കിയിരിക്കുകയാണ് ആരാധകന്‍.

ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരം ഈ സന്തോഷ വാര്‍ത്ത പങ്കുവച്ചിരിക്കുന്നത്. രണ്ട് ചിത്രങ്ങളാണ് ഇലിയാന പങ്കുവച്ചിരിക്കുന്നത്. ആദ്യത്തെ ചിത്രം ഒരു കുഞ്ഞുടുപ്പാണ്. അഡ്വഞ്ചര്‍ ആരംഭിക്കുന്നു എന്നാണ് ഉടുപ്പില്‍ എഴുതിയിരിക്കുന്നത്. രണ്ടാമത്തെ ചിത്രത്തില്‍ മമ്മ എന്നെഴുതിയ ലോക്കറ്റാണുള്ളത്. ചിത്രങ്ങളോടൊപ്പം കമ്മിംഗ് സൂണ്‍, നിന്നെ കാണാന്‍ കാത്തിരിക്കാന്‍ വയ്യ എന്റെ കുഞ്ഞേ എന്നും ഇലിയാന കുറിച്ചിട്ടുണ്ട്. അധികം വൈകാതെ തന്നെ ചിത്രങ്ങളും താരത്തിന്റെ കുറിപ്പുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
അതേസമയം നേരത്തെ ഇലിയാനയും കത്രീന കൈഫിന്റെ സഹോദരനും പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കത്രീനയുടെ സഹോദരന്‍ സെബാസ്റ്റിയന്‍ ലോറന്റ് മിച്ചലുമായി ഇലിയാന പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മാലിദ്വീപില്‍ വച്ച് കത്രീനയുടെ ജന്മദിനം ആഘോഷിച്ചപ്പോള്‍ ഇലിയാനയും ഒപ്പമുണ്ടായിരുന്നു. ഇതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ സജീവമായത്. അതേസമയം പ്രണയ വാര്‍ത്തകളോട് ഇലിയാന പ്രതികരിക്കുകയൊന്നും ചെയ്തിരുന്നില്ല.


Click it and Unblock the Notifications