അനന്യയെ മോശമായി സ്പര്‍ശിച്ച് ആരാധകന്‍; നടിയുടെ വസ്ത്രധാരണത്തെ കുറ്റം പറഞ്ഞ് സോഷ്യല്‍ മീഡിയ
താര ജീവിതത്തില്‍ എന്നും കിട്ടാക്കനിയാണ് സ്വകാര്യത എന്നത്. താരങ്ങള്‍ക്ക് ചുറ്റും എപ്പോഴും ആള്‍ക്കൂട്ടം ഉണ്ടാകും. അതുകൊണ്ട് തന്നെ പലപ്പോഴും താരങ്ങളുടെ സുരക്ഷയെന്നത് പ്രയാസമായി മാറിയേക്കും. താരങ്ങളോടുള്ള ആരാധന മൂലം ഫോട്ടോയെടുക്കാനും ഓട്ടോഗ്രാഫിനുമൊക്കെയായി അടുത്ത് വരുന്നവരുണ്ട്. എന്നാല്‍ ചിലര്‍ താരങ്ങളെ സമീപിക്കുക മോശം ഉദ്ദേശത്തോടെയായിരിക്കും.
പൊതു ഇടത്ത് വച്ച് താരങ്ങളോട് മോശമായി പെരുമാറിയ സംഭവങ്ങള്‍ ഒരുപാടുണ്ട്. ആള്‍ക്കൂട്ടത്തിന്റെ മറവില്‍ തെറ്റായ രീതിയില്‍ സ്പര്‍ശിക്കാനും മറ്റും ശ്രമിച്ചവര്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ ഒരുപാട് താരങ്ങളുണ്ട്. ഇത്തരക്കാരെ ഒരിക്കലെങ്കിലും നേരിടേണ്ടി വരാത്തവരായി ആരും തന്നെയുണ്ടാകില്ല എന്നതാണ് വാസ്തവം.

ബോളിവുഡിലെ യുവനടിമാരില്‍ മുന്‍നിരയിലാണ് അനന്യ പാണ്ഡെയുടെ സ്ഥാനം. നടന്‍ ചങ്കി പാണ്ഡെയുടെ പാതയിലൂടെയാണ് അനന്യ സിനിമയിലെത്തുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ശ്രദ്ധ നേടിയെടുക്കാന്‍ അനന്യയ്ക്ക് സാധിച്ചിട്ടുണ്ട്. ഭാവിയിലെ മുന്‍നിര നായികമാരില്‍ ഒരാളായിട്ടാണ് അനന്യയെ കാണുന്നത്. അതേസമയം നെപ്പോ കിഡ് എന്ന പേരിലുള്ള നിരന്തര വിമര്‍ശനവും അനന്യ നേരിടാറുണ്ട്.
ഇപ്പോഴിതാ അനന്യയുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. കഴിഞ്ഞ ദിവസം നടന്നൊരു അവാര്‍ഡ് ദാന പരിപാടിയില്‍ നിന്നുമുള്ളതാണ് വൈറലാകുന്ന വീഡിയോ. കറുത്ത ഗൗണ്‍ ധരിച്ചാണ് അനന്യ എത്തിയത്. പരിപാടി നടക്കുന്ന വേദിയിലേക്ക് കടന്നു വരുന്ന അനന്യയാണ് വീഡിയോയിലുള്ളത്. ഒരു ആരാധകനില്‍ നിന്നും അനന്യയ്ക്ക് മോശം അനുഭവം നേരിടേണ്ടി വരുന്നതാണ് വീഡിയോയിലുള്ളത്.
അനന്യയുടെ അടുത്തേക്ക് ഒരു ആരാധകന്‍ വരുന്നതും ഒരു ഫോട്ടോയെടുക്കാന്‍ അഭ്യര്‍ത്ഥിക്കുകയുമായിരുന്നു. സംസാരിക്കുന്നതിനിടെ അയാള്‍ അനന്യയുടെ അനുവാദം കൂടാതെ ശരീരത്തില്‍ സ്പര്‍ശിക്കുകയായിരുന്നു. ആരാധകനില്‍ നിന്നുമുണ്ടായ മോശം പെരുമാറ്റത്തില്‍ അനന്യ അസ്വസ്ഥയാകുന്നത് വീഡിയോയില്‍ നിന്നും വ്യക്തമാണ്. എന്നാല്‍ തന്റെ ആത്മനിയന്ത്രണം നഷ്ടപ്പെടാതെ അനന്യ പാപ്പരാസികള്‍ക്ക് മുന്നില്‍ പോസ് ചെയ്യുകയായിരുന്നു.
ഈ വീഡിയോ ഇപ്പോള്‍ വൈറലായിമാറുകയാണ്. നിരവധി പേരാണ് താരത്തിന് പിന്തുണ അറിയിച്ചെത്തുന്നത്. ആരാധകന്റെ സമീപം ഒട്ടും ശരിയായില്ലെന്നും താരങ്ങളാണെന്ന് കരുതി അവരോട് പെരുമാറുമ്പോള്‍ മര്യാദ മറക്കുന്നതും പരിധി കടക്കുന്നതുമൊന്നും ന്യായീകരിക്കാന്‍ സാധിക്കുന്നതെല്ലും സോഷ്യല്‍ മീഡിയ പറയുന്നു. അതേസമയം മറ്റൊരു വസ്തുത പരിപാടിയില്‍ അനന്യ ധരിച്ച വസ്ത്രത്തെ വിമര്‍ശിക്കാനും നിരവധി പേര്‍ തയ്യാറാകുന്നു എന്നതാണ്.

താരത്തിന്റെ വസ്ത്രം ശരീരം പ്രദര്‍ശിപ്പിക്കുന്നതാണെന്നാണ് വിമര്‍ശനം. ഗൗണിന്റെ നെക്ക് ആവശ്യത്തിലധികം ഇറക്കമുള്ളതാണെന്നും അനന്യ തന്നെ അതില്‍ അസ്വസ്ഥയാണെന്നും അതിനാലാണ് അവര്‍ എപ്പോഴും ഫോണ്‍ ഉപയോഗിച്ച് ക്ലീവേജ് മറച്ചു പിടിക്കാന്‍ ശ്രമിക്കുന്നതെന്നുമാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണങ്ങള്‍. എന്നാല്‍ ഇത്തരം വിമര്‍ശനങ്ങളേയും ചിലര്‍ എതിര്‍ത്ത് രംഗത്തെത്തുന്നുണ്ട്. അനന്യയ്ക്ക് എന്ത് ധരിക്കണം എന്നുള്ളത് അനന്യയുടെ തീരുമാനമാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
സ്റ്റുഡന്റ് ഓഫ് ദ ഇയറിലൂടെയാണ് അനന്യ പാണ്ഡെ അരങ്ങേറുന്നത്. പിന്നീട് പതി പത്‌നി ഓര്‍ വോ, ഖാലി പീലി, ഗെഹരായിയാം, ലൈഗര്‍ തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. ഡ്രീം ഗേള്‍ 2 ആണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഖോ ഗയേ ഹം കഹാം, കണ്ട്രോള്‍, ശങ്കര തുടങ്ങിയ സിനിമകളാണ് അണിയറയിലുള്ളത്. അധികം വൈകാതെ അനന്യ പാണ്ഡെയുടെ വെബ് സീരീസ് എന്‍ട്രിയും നടക്കുമെന്നാണ് കരുതുപ്പെടുന്നത്.


Click it and Unblock the Notifications