ഭര്‍ത്താവിന്റെ പേര് സ്വന്തം പേരിനൊപ്പം വച്ചിട്ട് സംസാരിക്കാം, അനുഷ്‌കയോട് ആരാധകന്‍, മറുപടി ഇങ്ങനെ!

ആരാധകരുടെ പ്രിയപ്പെട്ട താര ജോഡിയാണ് വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മയും. ക്രിക്കറ്റും ബോളിവുഡും തമ്മില്‍ കാലങ്ങളായി തുടര്‍ന്നു പോരുന്ന ബന്ധത്തിന്റെ പിന്‍തുടര്‍ച്ചക്കാരാണ് ഇരുവരും. ആരാധകരുടെ മാതൃകാദമ്പതികളാണ് ഈ പവര്‍ കപ്പിള്‍. രണ്ടു പേരും തങ്ങളുടെ കരിയറുകളില്‍ സ്വന്തമായൊരു ഇടം നേടിയെടുത്തവരാണ്.

അനുഷ്‌കയും വിരാടും പരസ്പരം പ്രതിസന്ധി ഘട്ടങ്ങളില്‍ താങ്ങാകുന്നതും സന്തോഷങ്ങള്‍ ഒരുമിച്ച് ആഘോഷിക്കുന്നതുമൊക്കെ ആരാധകര്‍ എപ്പോഴും എടുത്ത് പറയുന്നതാണ്. സോഷ്യല്‍ മീഡിയയുടേയും സമൂഹത്തിന്റേയും സദാചാര ബോധങ്ങള്‍ക്കെതിരെ സഞ്ചരിക്കുന്നവരാണ് വിരാടും അനുഷ്‌കയും. അഭിമുഖങ്ങളിലും മറ്റും പങ്കാളിയെക്കുറിച്ച് ബഹുമാനത്തോടെയും സ്‌നേഹത്തോടെയും സംസാരിക്കുന്ന വിരാടിനേയും അനുഷ്‌കയേയും കാണാം.

Anushka Sharma

അതേസമയം നിരന്തരം സോഷ്യല്‍ മീഡിയയുടെ വിമര്‍ശനങ്ങളും അതിക്രമങ്ങളും നേരിടുന്ന താരദമ്പതികളുമാണ് വിരാടും അനുഷ്‌കയും. വിരാട് കരിയറില്‍ മോശം സമയത്തിലൂടെ കടന്നു പോകുമ്പോള്‍ അതിന്റെ പഴി അനുഷ്‌കയുടെ തലയിലിടാന്‍ സോഷ്യല്‍ മീഡിയ മാത്രമല്ല ക്രിക്കറ്റ് ഇതിഹാസങ്ങള്‍ പോലും രംഗത്തുണ്ടായിരുന്നത് ദൗര്‍ഭാഗ്യകരമാണ്.

വിവാഹ ശേഷം സ്ത്രീകള്‍ തങ്ങളുടെ സര്‍ നെയിം മാറ്റുന്നത് പതിവാണ്. എന്നാല്‍ ഇതിന് പിന്നിലെ പാട്രിയാര്‍ക്കല്‍ ചിന്തകളെ ചോദ്യം ചെയ്യുന്നവരുമുണ്ട്. ചിലരാകട്ടെ തങ്ങളുടെ സര്‍ നെയിം മാറ്റാതെ തന്നെ ഭര്‍ത്താവിന്റെ സര്‍ നെയിം കൂട്ടിച്ചേര്‍ക്കുകയാണ് ചെയ്യുക. ബോളിവുഡ് താരം പ്രിയങ്ക ചോപ്ര ഇങ്ങനെ പേരിനൊപ്പം ഭര്‍ത്താവിന്റെ സര്‍ നെയിം ചേര്‍ത്ത താരവും അനുഷ്‌ക ഇപ്പോഴും തന്റെ സര്‍ നെയിം തന്നെ സൂക്ഷിക്കുകയും ചെയ്യുന്ന താരമാണ്.

കഴിഞ്ഞ ദിവസം അനുഷ്‌കയും വിരാടും തങ്ങളുടെ അഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിച്ചിരുന്നു. അതിന്റെ ഭാഗമായി ഇരുവരും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളും പങ്കുവച്ചിരുന്നു. വിരാടിനൊപ്പമുള്ള രസകരമായ ഫോട്ടോകളായിരുന്നു അനുഷ്‌ക പങ്കുവച്ചത്. സോഷ്യല്‍ മീഡിയ ഇരുവര്‍ക്കും ആശംസകള്‍ നേരുകയും ആഘോഷത്തില്‍ പങ്കു ചേരുകയുമൊക്കെ ചെയ്തിരുന്നു.

ഇതിനിടെ ഒരാള്‍ അനുഷ്‌കയെ വിമര്‍ശിച്ചത് സോഷ്യല്‍ മീഡിയയുടെ കണ്ണില്‍ പെടുകയായിരുന്നു. അനുഷ്‌കയുടെ പോസ്റ്റ് പങ്കുവച്ചു കൊണ്ടായിരുന്നു അയാളുടെ വിമര്‍ശം. ആദ്യം നിന്റെ സര്‍ നെയിം മാറ്റി ഭര്‍ത്താവിന്റേതാക്കു, എന്നിട്ട് റിലേഷന്‍ഷിപ്പ് ഗോളുകളെക്കുറിച്ച് സംസാരിക്കാം എന്നായിരുന്നു വിമര്‍ശനം. പിന്നാലെ ഈ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി.

നിരവധി പേരാണ് അനുഷ്‌കയ്ക്ക് പിന്തുണയുമായി എത്തിയത്. ഒരു വ്യക്തിയുടെ ചോയ്‌സ് എന്നതിനെക്കുറിച്ച് യാതൊരു അറിവുമില്ലാത്ത ആളാണ് പോസ്റ്റുമാന്‍ എന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ പ്രതികരണം. അനുഷ്‌ക സര്‍ നെയിം മാറ്റുന്നതിലൂടെ എന്ത് മാറ്റമാണ് വരാന്‍ പോകുന്നത്, എന്ത് നേട്ടമാണ് അതിലുള്ളതെന്നും ചോദിച്ച സോഷ്യല്‍ മീഡിയ ഇത് വിദ്യാഭ്യാസമില്ലായ്മയാണെന്നും വിമര്‍ശിച്ചു.

ഇവരൊക്കെ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത്, ഇതൊക്കെ ഓരോരുത്തരുടേയും വ്യക്തിപരമായ തിരഞ്ഞെടുപ്പുകളാണെന്നും അതില്‍ കയറി അഭിപ്രായം പറയാന്‍ നില്‍ക്കുന്നത് ശരിയല്ലെന്നും സോഷ്യല്‍ മീഡിയ പ്രതികരിച്ചിരുന്നു.

Anushka Sharma

2021 ലായിരുന്നു വിരാടിനും അനുഷ്കയ്ക്കും കുഞ്ഞ് പിറക്കുന്നത്.വാമിക എന്നാണ് മകള്‍ക്ക് താരങ്ങള്‍ പേരിട്ടിരിക്കുന്നത്. ഈ സമയത്ത് സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു അനുഷ്ക. ഷാരൂഖ് ഖാന്‍, കത്രീന കെെഫ് എന്നിവർക്കൊപ്പം അഭിനയിച്ച സീറോയാണ് അനുഷ്കയുടെ അവസാനം പുറത്തിറങ്ങിയ സിനിമ.

ഇപ്പോഴിതാ തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ് അനുഷ്ക ശർമ. ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസമായ ജുലന്‍ ഗോസ്വാമിയുടെ ജീവിത കഥ പറയുന്ന ചക്ദാ എക്സ്പ്രസ് എന്ന സിനിമയിലൂടെയാണ് അനുഷ്കയുടെ തിരിച്ചുവരവ്. ചിത്രത്തിനായി താരം ക്രിക്കറ്റ് പരിശീലനം നടത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ വെെറലായിരുന്നു. സിനിമയുടെ ചിത്രീകരണം നടന്നുവരികയാണ്.

അഭിനയത്തിന് പുറമെ നിർമ്മാണത്തിലും സജീവമാണ് അനുഷ്ക ശർമ. നെറ്റ്ഫ്ളിക്സിന്ർറെ ക്വാലയാണ് അനുഷ്കയുടെ കമ്പനി നിർമ്മിച്ച ഒടുവിലത്തെ സിനിമ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X