twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അവര്‍ സ്വന്തം സിനിമയെ കൊല്ലുന്നവരാണ്, അവര്‍ക്കൊപ്പം അഭിനയിക്കാനില്ല; തുറന്നടിച്ച് ആമിര്‍ ഖാന്‍

    |

    ബോളിവുഡിലെ സൂപ്പര്‍ താരമാണ് ആമിര്‍ ഖാന്‍. വര്‍ഷങ്ങളായി തന്റെ ആരാധകര്‍ക്ക് ആഘോഷമാക്കാനം ആസ്വദിക്കാനുമുള്ള സിനിമകള്‍ ചെയ്ത് വരികയാണ് ആമിര്‍. എന്നും വ്യത്യസ്തമായ കഥയും കഥാപാത്രവും തേടുന്ന നടനാണ് ആമിര്‍. എന്നാല്‍ ആമിറിനെക്കുറിച്ചുള്ള ആരാധകരുടെ പ്രധാന പരാതി സിനിമകള്‍ക്കിടയിലെ വലിയ ദൈര്‍ഘ്യമാണ്. ഒരു സിനിമയ്ക്ക് ശേഷം അടുത്ത സിനിമ പുറത്ത് വരാന്‍ ഒരുപാട് സമയമെടുക്കും. എന്നാല്‍ അതിന് ആമിറിന്റേതായ ന്യായീകരണമുണ്ട്.

    ഇതെന്താ പൂന്തോട്ടമോ? കിടിലന്‍ ലുക്കില്‍ തിളങ്ങി അനാര്‍ക്കലിഇതെന്താ പൂന്തോട്ടമോ? കിടിലന്‍ ലുക്കില്‍ തിളങ്ങി അനാര്‍ക്കലി

    എന്തുകൊണ്ടാണ് കുറച്ച് സിനിമകള്‍ മാത്രം ചെയ്യുന്നത് എന്ന ചോദ്യത്തിന് 1996 ല്‍ നല്‍കിയ അഭിമുഖത്തില്‍ തന്നെ ആമിര്‍ ഖാന്‍ വ്യക്തമാക്കുന്നുണ്ട്. താരത്തിന്റെ വാക്കുകളിലേക്ക്.

    മൂന്ന് കാരണങ്ങളാണുള്ളത്

    ''അതിന് പിന്നില്‍ മൂന്ന് കാരണങ്ങളാണുള്ളത്. ഇന്നത്തെ കാലത്ത് നല്ല നിലവാരമുള്ള സിനിമയൊരുക്കാന്‍ സംവിധായകന് മിനിമം ഒരു ആര്‍ട്ടിസ്റ്റിന്റെ നൂറ് ദിവസമാണ് മിനിമം വേണ്ടത്. ഒരു വര്‍ഷം മുന്നൂറ് ദിവസമാണ് ഷൂട്ടിംഗുണ്ടാവുക. അതായത് ഒരു വര്‍ഷം മൂന്ന് സിനിമയാണ് ചെയ്യാന്‍ സാധിക്കുക എന്നര്‍ത്ഥം. എന്റെ നിര്‍മ്മാതാക്കളെക്കുറിച്ച് ചിന്തിക്കുന്നില്ലായിരുന്നുവെങ്കില്‍ ഞാന്‍ കൂടുതല്‍ സിനിമകള്‍ ചെയ്യുമായിരുന്നു. ഒരു വര്‍ഷം മൂന്നിന് പകരം ആറ് സിനിമകള്‍ ചെയ്യുമായിരുന്നു. ഒരു സിനിമ പൂര്‍ത്തിയാക്കാന്‍ രണ്ട് വര്‍ഷം എടുക്കുമായിരുന്നു. ഒരേസമയം ഒമ്പത് സിനിമകളില്‍ അഭിനയിച്ചേനെ. ഒരു സിനിമയ്ക്ക് മൂന്ന് വര്‍ഷം എന്ന കണക്കില്‍. പക്ഷെ ഞാന്‍ വൈകിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ല. സിനിമ വൈകിയില്ലെങ്കില്‍ നിര്‍മ്മാതാവ് സാമ്പത്തികമായി സുരക്ഷിതനായിരിക്കും. ഡയറ്കടര്‍ക്ക് കാശ് കിട്ടും. സിനിമയുടെ നിലവാരം നന്നായിരിക്കും''.

    സ്വന്തം സിനിമയെ തന്നെ കൊല്ലും

    ''പിന്നെ ഒരേ സമയം മൂന്നിലധികം സിനിമകളിലുടെ ഭാഗമാകാന്‍ എനിക്കും സാധിക്കില്ല. ഇങ്ങനെയാണ് ഞാന്‍ ശീലിച്ചത്. ഞാന്‍ സംവിധാകരേയും ശ്രദ്ധയോടെയാണ് തിരഞ്ഞെടുക്കുന്നത്. എന്റെ സംവിധായകരും ഒരേ സമയം ഒരു സിനിമയാണ് ചെയ്യുന്നത്. അതിനൊരു അപവാദം ധര്‍മേഷ് ദര്‍ശന്‍ മാത്രമാണ്. അദ്ദേഹം ദഡ്ക്കനും മേളയും ഒരുമിച്ച് ചെയ്യുന്നുണ്ട്. പക്ഷെ മറ്റെല്ലാവരും ഒരു സിനിമയില്‍ ശ്രദ്ധിച്ച് ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ്. ഇന്ദ്ര കുമാര്‍ ആയാലും മന്‍സൂര്‍ ഖാന്‍ ആയാലും. സംവിധായകന്റെ ജോലി ഷൂട്ടിംഗ് തീരൂന്നതോടെ അവസാനിക്കില്ല. ഡബ്ബിംഗ്, മിക്‌സിംഗ് ശബ്ദം, പബ്ലിസിറ്റി എല്ലാം അയാളുടെ ഉത്തരവാദിത്തമാണ്. സ്വന്തം സിനിമയുടെ മൂസിക് സെറ്റിംഗുകളില്‍ പോകാത്ത സംവിധായകരുണ്ട്. പാട്ട് ചിത്രീകരണത്തിനും ആക്ഷന്‍ ചിത്രീകരണത്തും പോകാത്തവരുണ്ട്. എനിക്ക് അതുപോലെയുള്ളവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനാകില്ല. അവര്‍ സ്വന്തം സിനിമയെ തന്നെ കൊല്ലുന്നവരാണ്''.

    മഹേഷ് ഭട്ട്

    എന്നാല്‍ ആമിര്‍ ഖാന്‍ സിനിമ സംവിധാനം ചെയ്ത മഹേഷ് ഭട്ട് ഒരേസമയം ഒന്നിലധികം സിനിമകള്‍ ചെയ്യുന്ന സംവിധായകനാണ്. ആയതിനാല്‍ മഹേഷ് ഭട്ട് തന്റെ രീതിയ്ക്ക് ചേരുന്നയാള്‍ അല്ലേയെന്ന ചോദ്യത്തിനും ആമിര്‍ മറുപടി നല്‍കുന്നുണ്ട്.

    ഇല്ല. അദ്ദേഹം അങ്ങനെയല്ല. ഞാന്‍ രണ്ട് സിനിമകള്‍ അദ്ദേഹത്തോടൊപ്പം ചെയ്തിട്ടുണ്ട്. പക്ഷെ അദ്ദേഹത്തിന്റെ രീതിയോട് എനിക്ക് യോജിക്കാനാകില്ലെന്ന് ഞാന്‍ മനസിലാക്കി. അതുകൊണ്മടാണ് അദ്ദേഹവും ഞാനും മുകേഷ് ഭട്ടിന്റെ ഗുലാമില്‍ ഒന്നിച്ചപ്പോള്‍ ഞാന്‍ എന്റെ ആശങ്ക അദ്ദേഹവുമായി പങ്കുവച്ചത്. അഥിനര്‍ത്ഥം ഞാന്‍ അദ്ദേഹത്തിന്റെ രീതിയെ ബഹുമാനിക്കുന്നില്ല എന്നല്ല. തനിക്ക് അനുയോജ്യമായ രീതിയില്‍ ജോലി ചെയ്യാന്‍ അദ്ദേഹത്തിന് അവകാശമുണ്ട്. അതില്‍ വിധിക്കാന്‍ ഞാന്‍ ആളല്ല. പക്ഷെ ഞാന്‍ ഏതിലാണ് കംഫര്‍ട്ടബിള്‍ ആവുക എന്നെനിക്ക് തീരുമാനിക്കാം. അതേക്കുറിച്ച് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് മനസിലായി. അങ്ങനെയാണ് വിക്രം ഭട്ടിലേക്ക് ആ സിനിമയെത്തുന്നത്. എന്നായിരുന്നു ആമിര്‍ പറഞ്ഞത്.

    Recommended Video

    മോഹൻലാലിനെ കുറിച്ചുള്ള അമീർഖാന്റെ സംശയം തീർത്ത് പ്രിയദർശൻ
    ഒന്നിലധികം താരങ്ങളുള്ള സിനി

    ഒന്നിലധികം താരങ്ങളുള്ള സിനിമ ചെയ്യുന്നത് കുറവാണല്ലോ എന്ന ചോദ്യത്തിനും ആമിര്‍ വ്യക്തമായ മറുപടി നല്‍കുന്നുണ്ട്.

    കാലം മാറി, സ്ത്രീകളും! ബോളിവുഡ് എന്‍ട്രി എപ്പോള്‍? സമാന്ത മനസ് തുറക്കുന്നുകാലം മാറി, സ്ത്രീകളും! ബോളിവുഡ് എന്‍ട്രി എപ്പോള്‍? സമാന്ത മനസ് തുറക്കുന്നു

    അത് തെറ്റാണ്. ഞാന്‍ ഒന്നിലധികം ഹീറോകളുള്ള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അന്ദാസ് അപ്പ്‌നാ അപ്പ്‌നാ, പരമ്പര പോലെയുള്ള സിനിമകള്‍ ഉദാഹരണം. ഞാന്‍ ഒരു സിനിമ തിരഞ്ഞെടുക്കുമ്പോള്‍, തിരക്കഥ കേള്‍ക്കുമ്പോള്‍ റോളുകള്‍ എണ്ണാറില്ല. രണ്ടോ അതില്‍ കൂടുതലോ ഹീറോസ് ഉണ്ടോ എന്നോ ഒരു ഹീറോ ആണോ എന്നതിനേക്കാള്‍ എനിക്ക് വിഷയം ഇഷ്ടപ്പെട്ടാല്‍ ചെയ്യാന്‍ എനിക്ക് മടിയില്ല. എല്ലാത്തിനും മുകളിലാണ് സിനിമ എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. നിങ്ങളെന്താണ് സഹ നടനെക്കുറിച്ച് മാത്രം പറയുന്നത്. നടിയ്ക്കും സ്വഭാവ നടനും സാങ്കേതിക പ്രവര്‍ത്തകനും ആര്‍ക്കും പിഴവ് സംഭവിക്കാം. അതുകൊണ്ടാണ് ഞാന്‍ സംവിധായകരെ തിരഞ്ഞെടുക്കുന്നതില്‍ സൂഷ്മത കാണിക്കുന്നത്. കാരണം അദ്ദേഹമാണ് കപ്പിത്താന്‍. ഞങ്ങളൊക്കെ അദ്ദേഹത്തെയാണ് അനുസരിക്കേണ്ടത്. എന്നായിരുന്നു താരം വ്യക്തമാക്കിയത്.

    Read more about: aamir khan
    English summary
    Aamir Khan Explains Why He Is Doing Fewer Films At A Time
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X