ബ്രിട്ടീഷ് വനിതയിലുണ്ടായ മകന്‍; ആ രഹസ്യ ബന്ധവും മകനേയും മറച്ചുവച്ച് ഇന്നും ആമിര്‍ ഖാന്‍

ബോളിവുഡിലെ സൂപ്പര്‍ താരമാണ് ആമിര്‍ ഖാന്‍. പതിറ്റാണ്ടുകളായി ബോളിവുഡിലെ സൂപ്പര്‍ താര സിംഹാസനത്തില്‍ ആമിര്‍ ഖാനുണ്ട്. നിലവില്‍ അഭിനയത്തില്‍ നിന്നും ചെറിയൊരു ഇടവേളയെടുത്തിരിക്കുകയാണ് ആമിര്‍ ഖാന്‍. താരത്തിന്റെ ബോക്‌സ് ഓഫീസിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. അതേസമയം കഴിഞ്ഞ ദിവസമായിരുന്നു ആമിര്‍ ഖാന്റെ മകള്‍ ഇറ ഖാന്റെ വിവാഹം നടന്നത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇറ നുപുര്‍ ഷിഖരെയെ വിവാഹം ചെയ്തത്.

ആമിറിന്റെ ആദ്യ വിവാഹത്തിലെ മകളാണ് ഇറ ഖാന്‍. റീന ദത്തയാണ് ആമിറിന്റെ ആദ്യ ഭാര്യ. രണ്ട് മക്കളാണ് ഇരുവര്‍ക്കുമുള്ളത്. ഇറയും സഹോദരന്‍ ജുനൈദ് ഖാനും. 2002 ലാണ് ആമീറും റീനയും വിവാഹ മോചിതരാകുന്നത്. രണ്ട് മക്കളുടേയും കസ്റ്റഡിയും റീനയ്ക്കായിരുന്നു. പിന്നീട് 2005 ല്‍ ആമിര്‍ ഖാന്‍ കിരണ്‍ റാവുവിനെ വിവാഹം കഴിക്കുകയായിരുന്നു. എന്നാല്‍ 2021 ല്‍ കിരണും ആമിറും പിരിയാന്‍ തീരുമാനിച്ചു.

Aamir Khan

ഇതിനിടെ ഇപ്പോഴിതാ ആമിര്‍ ഖാനും ബ്രീട്ടീഷ് മാധ്യമ പ്രവര്‍ത്തകയും തമ്മിലുണ്ടായിരുന്ന ബന്ധത്തെക്കുറിച്ചുള്ള സോഷ്യല്‍ മീഡിയ പോസ്റ്റ് ചര്‍ച്ചയായി മാറുകയാണ്. ജെസീക്ക എന്ന യുവതിയുമായി ആമിര്‍ ഖാന് അടുപ്പമുണ്ടായിരുന്നുവെന്നും ആ ബന്ധത്തില്‍ ഒരു മകനുണ്ടെന്നുമാണ് പോസ്റ്റില്‍ പറയുന്നത്. 2005ല്‍ ഒരു മാസികയില്‍ വന്ന വാര്‍ത്തയെ അടിസ്ഥാനമാക്കിയാണ് പോസ്റ്റ്. ജാന്‍ എന്നാണ് ആമിറിന്റേയും ജസീക്കയുടേയും മകന്റെ പേരെന്നും കുറിപ്പില്‍ പറയുന്നത്.

എന്നാല്‍ തന്റെ ഈ മകനെ ആമിര്‍ ഖാന്‍ ഒരിക്കലും മകനായി അംഗീകരിച്ചിരുന്നില്ലെന്നും കുറിപ്പില്‍ പറയുന്നു. ജാന്റെ പഴയ ചിത്രവും പുതിയ ചിത്രവും ചേര്‍ത്തുവച്ചാണ് പോസ്റ്റ്.

''ആമിര്‍ ഖാന്റെ ജാരസന്തതിയെ കാണൂ. ഒരു ആഴ്ച മുമ്പ് ഞാനാകെ ബോറടിച്ച് ഇരിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ നിറയെ ഇറാ ഖാന്റെ വിവാഹ ചിത്രങ്ങളാണ്. അവളുടെ സഹോദരന്‍ ജുനൈദിന്റെ ചിത്രങ്ങള്‍ കണ്ടപ്പോഴാണ് എനിക്ക് ആമിറിന്റെ മറ്റൊരു മകനെ ഓര്‍മ്മ വന്നത്. 2005ല്‍ സ്റ്റാര്‍ഡസ്റ്റ് മാസികയില്‍ വന്ന റിപ്പോര്‍ട്ടില്‍ പറഞ്ഞത് ആമിര്‍ ഖാന് ബ്രിട്ടീഷ് മാധ്യമ പ്രവര്‍ത്തകയില്‍ ഒരു മകന്‍ ജനിച്ചുവെന്നാണ്. ആ മകനെ അദ്ദേഹം ഒരിക്കും അംഗീകരിച്ചിരുന്നില്ല. ജസീക്ക ആമിറിന്റെ മകന് ജാന്‍ എന്ന് പേരിട്ടു. കുറച്ച് തപ്പിയപ്പോള്‍ എനിക്ക് അവന്റെ പുതിയ ചിത്രം കിട്ടി. അവന്‍ ആമിറിനെ പോലെ തന്നെയുണ്ട്. ഇതൊന്നും ആമിര്‍ സമ്മതിച്ചിട്ടില്ല. അതിനാല്‍ എല്ലാം ഊഹമാണ്'' എന്നായിരുന്നു കുറിപ്പ്.

പിന്നാലെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തിയത്. ഇത് മുമ്പും പലപ്പോഴും കേട്ടിട്ടുള്ള ഗോസിപ്പാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. അന്ന് ജെസീക്ക തന്നെ ഇക്കാര്യം വെളിപ്പെടുത്തിയതാണ്. ഡിഎന്‍എ പരിശോധന നടത്താനും തയ്യാറാണെന്ന് ജെസീക്ക പറഞ്ഞിരുന്നുവെന്നും എന്നാല്‍ ആമിര്‍ മൗനം പാലിക്കുകയായിരുന്നുവെന്നും ചിലര്‍ പറയുന്നുണ്ട്. ഇരുവരും തമ്മില്‍ സാമ്യതയുണ്ടെന്നും സോഷ്യല്‍ മീഡിയ പറയുന്നുണ്ട്.

aamir khan

എന്നാല്‍ ഇതെല്ലാം കഥകള്‍ മാത്രമാണെന്നും യാതൊരു അടിസ്ഥാനവുമില്ലാതെ ഒരാളെ മോശക്കാരനായ ചിത്രീകരിക്കാനുള്ള ശ്രമമാണെന്നും മറ്റ് ചിലര്‍ പറയുന്നു. തന്നെക്കുറിച്ച് ഇത്രയും വലിയൊരു ആരോപണം ഉയര്‍ന്നു വന്നിട്ടും ആമിര്‍ ഖാന്‍ എന്തുകൊണ്ട് പ്രതികരിച്ചിരുന്നില്ലെന്നും മറ്റ് ചിലര്‍ ചോദിക്കുന്നുണ്ട്.

അതേസമയം ലാല്‍ സിംഗ് ഛദ്ദയാണ് ആമിര്‍ ഖാന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. പക്ഷെ ഈ ചിത്രം ബോക്‌സ് ഓഫീസില്‍ കനത്ത പരാജയമാണ് നേരിട്ടത്. ഇതോടെ അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു ആമിര്‍ ഖാന്‍. അധികം വൈകാതെ തന്നെ ആമിര്‍ ഖാന്‍ തിരികെ വരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Read more about: aamir khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X