ആദ്യ ഭാര്യയെ സാക്ഷിയാക്കി മുന്‍ ഭാര്യയെ ഉമ്മ വച്ച് ആമിര്‍; മകളുടെ വിവാഹത്തിലെ വീഡിയോ വൈറല്‍

ഇന്നലെയായിരുന്നു ബോളിവുഡിലെ സൂപ്പര്‍ താരം ആമിര്‍ ഖാന്റെ മകള്‍ ഇറ ഖാന്റെ വിവാഹം. നുപുര്‍ ഷിഖാരെയായിരുന്നു വരന്‍. ഇരുവരും ഏറെനാളുകളായി പ്രണയത്തിലായിരുന്നു. താരജാഡകളൊന്നുമില്ലാതെയായിരുന്നു ഇറയുടെ വിവാഹം നടന്നത്. വിവാഹത്തില്‍ നിന്നുമുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. ആമിറിന്റെ ആദ്യ വിവാഹത്തിലെ മകളാണ് ഇറ. സോഷ്യല്‍ മീഡിയയിലെ താരമാണ് ഇറ.

വിവാഹത്തില്‍ നിന്നുമുള്ള വൈറലാകുന്ന വീഡിയോകളില്‍ ഒന്നില്‍ ആമിര്‍ ഖാനും മുന്‍ ഭാര്യമാരായ റീന ദത്തും കിരണ്‍ ദത്തയും വരനും വധുവിനൊപ്പം പോസ് ചെയ്യുന്നതാണ്. പിന്നാലെ തന്റെ മുന്‍ ഭാര്യ കിരണ്‍ റാവുവിനെ ആമിര്‍ ഖാന്‍ ചുംബിക്കുന്നതും വീഡിയോയിലുണ്ട്. ഈ വീഡിയോ ചര്‍ച്ചയായി മാറുന്നുണ്ട്. വിവാഹ മോചനത്തിന് ശേഷവും ആമിറും മുന്‍ ഭാര്യമാരും തമ്മിലുള്ള ആത്മബന്ധവും, ഇറയുമായി കിരണിനുള്ള അടുപ്പവുമെല്ലാം ചര്‍ച്ചയാകുന്നുണ്ട്.

Aamir Khan

1986 എപ്രില്‍ ഒന്നിനായിരുന്നു ആമിര്‍ ഖാനും റീന ദത്തയും വിവാഹം കഴിക്കുന്നത്. 1993ല്‍ ദമ്പതികളുടെ മകന്‍ ജുനൈദ് ഖാന്‍ ജനിച്ചു. 1997 ലാണ് ഇറ ഖാന്‍ ജനിക്കുന്നത്. എന്നാല്‍ 16 വര്‍ഷത്തെ ദാമ്പത്യം ജീവിതം അവസാനിപ്പിച്ച് 2002 ല്‍ ആമിറും റീനയും പിരിയുകയായിരുന്നു. പിന്നീടാണ് ആമിര്‍ ഖാന്‍ കിരണ്‍ റാവുവിനെ വിവാഹം കഴിക്കുന്നത്. 2005 ലായിരുന്നു ഈ വിവാഹം. ആസാദ് റാവു ഖാന്‍ ആണ് ആമിറിന്റേയും കിരണിന്റേയും മകന്‍.

എന്നാല്‍ ഈ ബന്ധവും പിന്നീട് പിരിയുകയായിരുന്നു. 2021ലാണ് ആരാധകരെ ഞെട്ടിച്ചു കൊണ്ട് കിരണും ആമിറും പിരിയുന്നത്. വിവാഹ ബന്ധം അവസാനിപ്പിക്കാനുളള കാരണം ഇരുവരും വെളിപ്പെടുത്തിയിട്ടില്ല. വിവാഹ ബന്ധം അവസാനിച്ചുവെങ്കിലും ആമിറും കിരണും തുടര്‍ന്നും ഒരുമിച്ച് ജോലി ചെയ്യുകയും സൗഹൃദം കാത്തു സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്.

അതേസമയം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ് ഇറയുടെ വിവാഹം. വിവാഹത്തിലെ ലാളിത്യം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിട്ടുണ്ട്. താരങ്ങളുടേയും താരങ്ങളുടെ മക്കളുടേയുമൊക്കെ വിവാഹം വലിയ ആഘോഷമാക്കുന്നതാണ് ബോളിവുഡിലെ പതിവ് രീതി. മിക്കതും ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗായിരിക്കും. ആഘോഷങ്ങള്‍ ദിവസങ്ങളോളം നീണ്ടു നില്‍ക്കുകയും ചെയ്യും. എന്നാല്‍ അത്തരത്തിലുള്ള ആഘോഷ പരിപാടികളൊന്നും ഇറയുടെ വിവാഹത്തിനുണ്ടായിരുന്നില്ല.

ഫിറ്റ്നെസ് ട്രെയിനറും ദീര്‍ഘകാല സുഹൃത്തുമായ നുപൂര്‍ ശിഖരെയാണ് ഇറയെ വിവാഹം ചെയ്തത്. മുംബൈയിലെ താജ് ലാന്‍ഡ്സ് എന്‍ഡ് ഹോട്ടലില്‍ വെച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്. ഇരുവരും ഏറെ നാളുകളായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ ഇറ്റലിയിലായിരുന്നു ഇറയും നുപൂറും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. നവംബറില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത നിശ്ചയവിരുന്നും നടന്നിരുന്നു.

Aamir Khan

വിവാഹ വേദിയിലേക്ക് ഇറ ട്രെഡീഷണല്‍ ഔട്ട്ഫിറ്റിലാണ് എത്തിയത്. പിങ്ക് നിറത്തിലുള്ള സെമി പാട്ടിയാല ?പാന്റും ബ്രൈഡല്‍ വര്‍ക്ക് ചെയ്ത നീല നിറത്തിലുള്ള ബ്ലൗസും പിങ്കും നീലയും കലര്‍ന്ന ഷാളുമായിരുന്നു ഇറയുടെ വേഷം. വധുവും വരനും കോലാപുരി ചെരുപ്പാണ് ധരിച്ചിരുന്നത്. വസ്ത്രത്തിന് ഇണങ്ങളുന്ന മിതമായ ആഭരണങ്ങള്‍ക്കൊപ്പം ഒരു സ്മാര്‍ട്ട് വാച്ചും ഇറ ധരിച്ചിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിട്ടുണ്ട്.

സാധാരണഗതിയില്‍ വിവാഹത്തിന് വധു വളകള്‍ ധരിക്കുമ്പോള്‍ ഒപ്പം സ്മാര്‍ട്ട് വാച്ച് കെട്ടാറില്ല. അതും വസ്ത്രത്തിന് മാച്ചാകാത്ത നിറത്തിലുള്ള വാച്ചും ചെരുപ്പമാണ് ഇറ ധരിച്ചതെന്നതും ആരാധകരെ അത്ഭുതപ്പെടുത്തി. ജീവിതത്തില്‍ പാലിക്കുന്ന ലാളിത്യവും വ്യത്യസ്തയും ഇറ വിവാഹത്തിന്റെ അന്നും നിലനിര്‍ത്തിയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

Read more about: aamir khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X