മകളുടെ കല്യാണം കഴിഞ്ഞ വര്‍ഷം, 60-ാം വയസില്‍ ആമിര്‍ ഖാന് മൂന്നാം വിവാഹം; കാമുകി ബാംഗ്ലൂരുകാരി!
ബോളിവുഡിലെ സൂപ്പര്‍ താരമാണ് ആമിര്‍ ഖാന്‍. സിനിമാ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നുമാണ് ആമിര്‍ സിനിമയിലെത്തുന്നത്. ഇന്ന് ലോകമെമ്പാടും ആരാധകരുള്ള താരമാണ് ആമിര്‍ ഖാന്‍. തന്റെ സമകാലികരില്‍ നിന്നും വ്യത്യസ്തമാണ് ആമിര്‍ ഖാന്റെ ഫിലിമോഗ്രഫി. വേറിട്ടതും, കലാമൂല്യമുള്ളതുമായ വിഷയങ്ങളാണ് ആമിര്‍ ഖാന്‍ സിനിമകളുടെ പ്രത്യേക. സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങള്‍ തിരഞ്ഞെടുക്കാനും അദ്ദേഹം ശ്രദ്ധിക്കാറുണ്ട്. അഭിനയത്തിന്റെ കാര്യത്തില്‍ എപ്പോഴും മെച്ചപ്പെടാന്‍ ശ്രമിക്കുന്ന ആമിറിനെ മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റ് എന്നാണ് വിളിക്കുക.
ഇപ്പോള്‍ അഭിനയത്തില്‍ നിന്നും ചെറിയൊരു ഇടവേളയെടുത്തിരിക്കുകയാണ് ആമിര്‍ ഖാന്‍. താരത്തിന്റെ വലിയൊരു തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.കരിയറിലെ വിജയങ്ങള്‍ പോലെ തന്നെ ആമിര്‍ ഖാന്റെ വ്യക്തി ജീവിതവും എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. പ്രത്യേകിച്ചും ആമിര്‍ ഖാന്റെ ദാമ്പത്യവും പ്രണയ ജീവിതവും. രണ്ട് തവണ വിവാഹിതനാവുകയും രണ്ട് തവണയും വിവാഹ മോചിതനാവുകയും ചെയ്ത താരമാണ് ആമിര്‍ ഖാന്‍.

ഇപ്പോഴിതാ ആമിര്‍ ഖാന്‍ മൂന്നാമതും വിവാഹിതനാവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഫിലിംഫെയറിന്റെ റിപ്പോര്‍ട്ടിലാണ് താരം വീണ്ടും പ്രണയത്തിലായെന്ന കാര്യം പറയുന്നത്. ആമിറിന്റെ മനസില്‍ ഇടം നേടിയ സുന്ദരി ബാംഗ്ലൂര്‍ സ്വദേശിയാണെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. എന്നാല്‍ ആമിറിന്റെ പ്രണയിനിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. തന്റെ പ്രണയം രഹസ്യമായി തന്നെ വെക്കാനാണ് ആമിര്‍ ആഗ്രഹിക്കുന്നതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
റിപ്പോര്‍ട്ട് പ്രകാരം ആമിര്‍ ഖാന്റെ പ്രണയം സീരിയസാണ്. മാത്രമല്ല തന്റെ കാമുകിയെ താരം മക്കളടക്കമുള്ള കുടുംബാംഗങ്ങള്‍ക്ക് പരിചയപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ''ആമിറിന്റെ പങ്കാളി ബാംഗ്ലൂര്‍ സ്വദേശിയാണ്. അവരുടെ സ്വകാര്യത ഞങ്ങള്‍ മാനിക്കുന്നു. അതിനാല്‍ വ്യക്തിഗത വിവരങ്ങള്‍ പങ്കുവെക്കില്ല. പക്ഷെ ഒന്ന് പറയാം, ആമിര്‍ ഈയ്യടുത്താണ് ആ യുവതിയെ തന്റെ കുടുംബത്തിന് പരിചയപ്പെടുത്തിയത്. കൂടിക്കാഴ്ച വളരെ നന്നായി പോവുകയും ചെയ്തു'' എന്നാണ് താരവുമായി വളരെ അടുപ്പമുള്ളൊരാള്‍ പറയുന്നത്.
ഈയ്യടുത്തായിരുന്നു ആമിര്‍ ഖാനും കിരണ്‍ റാവുവും പിരിയുന്നത്. ഏറെനാളത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ആമിറും കിരണും പിരിഞ്ഞത്. ദാമ്പത്യ ബന്ധം അവസാനിപ്പിച്ചുവെങ്കിലും ഇരുവരും സുഹൃത്തുക്കളായി തുടരുകയും ഒരുമിച്ച് പ്രവര്‍ത്തിക്കുകയുമൊക്കെ ചെയ്തിരുന്നു. സിനിമയുടെ നിര്‍മ്മാണത്തിലും പങ്കാളികളായിരുന്നു. ആദ്യ ഭാര്യ റീനയും ആമിറിന്റെ അടുത്ത സുഹൃത്തായി തുടരുന്നുണ്ട്.

അതേസമയം ഈയ്യടുത്താണ് ആമിര്‍ ഖാന്റെ മകള്‍ വിവാഹിതയായത്. വിവാഹത്തിന് ആമിറിനൊപ്പം രണ്ട് മുന്‍ഭാര്യമാരും എത്തിയിരുന്നു. അതേസമയം എന്താണ് ആമിറും കിരണും പിരിയാന്‍ കാരണമെന്ന് താരം വെളിപ്പെടുത്തിയിരുന്നില്ല. ചില റിപ്പോര്‍ട്ടുകള്‍ പറഞ്ഞത് നടി സന ഫാത്തിമ ഷെയ്ഖുമായി ആമിര്‍ ഖാന്‍ പ്രണയത്തിലായെന്നും അതാണ് വിവാഹ മോചനത്തിലേക്ക് നയിച്ചുവെന്നുമായിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചു കൊണ്ട് സന രംഗത്തെത്തിയിരുന്നു.
ഇതിനിടെയാണ് താരം വീണ്ടും പ്രണയത്തിലായെന്ന വാര്‍ത്ത പുറത്ത് വരുന്നത്. ആരായിരിക്കും താരത്തിന്റെ മനസില്‍ ഇടം നേടിയ ആ സുന്ദരി എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ തന്റെ അറുപതാം വയസില്‍ ആമിര്‍ ഖാന്‍ വീണ്ടും വിവാഹിതനായേക്കും. 1986 ലാണ് ആമിര്‍ ഖാന്‍ റീന ദത്തയെ വിവാഹം കഴിക്കുന്നത്. എന്നാല്‍ 2002 ല്‍ ഇരുവരും പിരിഞ്ഞു. രണ്ട് മക്കളുമുണ്ട് ഇരുവര്‍ക്കും. 2005 ലാണ് ആമിറും കിരണും വിവാഹിതരാകുന്തന്. 2021 ലാണ് ഇരുവരും പിരിയുന്നത്.


Click it and Unblock the Notifications