twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജീവിതത്തില്‍ പാലിക്കുന്ന 'മൂല്യം' കാരണം ആമിറിനെ പുറത്താക്കി, ഷാരൂഖ് നായകനായി; പിറന്നത് സൂപ്പര്‍ ഹിറ്റ്

    |

    ബോളിവുഡിലെ താര രാജാവാണ് ഷാരൂഖ് ഖാന്‍. കിം്ഗ് ഖാന്‍ എന്ന് ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന ഷാരൂഖ് ഖാന് ലോകമെമ്പാടും ആരാധകരുണ്ട്. സിനിമാ കുടുംബത്തിന്റെ പാരമ്പര്യമില്ലാതെ, ഗോഡ് ഫാദറുടെ പിന്തുണയില്ലാതെ കടന്നു വന്ന ഷാരൂഖ് ഖാന്‍ നേടിയ ജീവിത വിജയം ആര്‍ക്കും പ്രചോദനമായി മാറുന്നതാണ്. സീരിയലുകളിലൂടെയായിരുന്നു ഷാരൂഖ് ഖാന്‍ അഭിനയ ജീവിതം തുടങ്ങുന്നത്. പിന്നീടാണ് സിനിമയിലെത്തുന്നത്. ഷാരൂഖ് ഖാന്റെ കരിയറില്‍ വഴിത്തിരിവായി മാറിയ സിനിമകളില്‍ ഒന്നായിരുന്നു ഡര്‍. 1993 ല്‍ പുറത്തിറങ്ങിയ സിനിമയില്‍ ഷാരൂഖ് ഖാന്‍ അവതരിപ്പിച്ച വില്ലന്‍ വേഷം ഇന്നും ആരാധകരുടെ പ്രിയപ്പെട്ട വേഷങ്ങളിലൊന്നായിരുന്നു. നാളതുവരെയുണ്ടായിരുന്ന നായക-വില്ലന്‍ സങ്കല്‍പ്പങ്ങളെ തിരുത്തുന്നതായിരുന്നു ഷാരൂഖിന്റെ രാഹുല്‍ മെഹറ.

    എന്നാല്‍ രസകരമായൊരു വസ്തുത എന്തെന്നാല്‍ ഡര്‍ എന്ന ചിത്രം ആദ്യം ഓഫര്‍ ചെയ്യപ്പെട്ടിരുന്നത് ആമിര്‍ ഖാന് ആയിരുന്നുവെന്നതാണ്. എന്നാല്‍ എന്നും ഒഴുക്കിനെതിരെ നീന്താന്‍ ഇഷ്ടപ്പെടുന്ന, വ്യത്യസ്തമായ കഥയും കഥാപാത്രവും തേടുന്ന ആമിര്‍ ഖാന്‍ ചിത്രം നിരസിക്കുകയായിരുന്നു. ഇതോടെയാണ് ഡര്‍ ഷാരൂഖിലേക്ക് എത്തുന്നത്. പിന്നെ നടന്നത് എല്ലാം ചരിത്രമാണ്. മുമ്പൊരു അഭിമുഖത്തില്‍ എന്തുകൊണ്ടാണ് താന്‍ ഡറില്‍ നിന്നും പിന്മാറിയതെന്ന് ആമിര്‍ ഖാന്‍ തന്നെ വ്യക്തമാക്കിയിരുന്നു. സിനിമകളുടെ തിരഞ്ഞെടുപ്പില്‍ താന്‍ കാത്തു സൂക്ഷിക്കുന്നൊരു പ്രിന്‍സിപ്പിള്‍ ആണ് ആമിര്‍ ഡറില്‍ നിന്നും പിന്മാറാനുള്ള കാരണം. വിശദമായി വായിക്കാം തുടര്‍ന്ന്.

     സിനിമയില്‍ നിന്നും ഒഴിവാക്കി

    താനല്ല ചിത്രത്തില്‍ നിന്നും പിന്മാറിയതെന്നും തന്നെ യാഷ് ചോപ്രയാണ് സിനിമയില്‍ നിന്നും ഒഴിവാക്കിയതെന്നുമാണ് ആമിര്‍ ഖാന്‍ ആദ്യം തന്നെ വ്യക്തമാക്കുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയൊരു അഭിമുഖത്തിലായിരുന്നു ഇതേക്കുറിച്ച് ആമിര്‍ ഖാന്‍ മനസ് തുറന്നത്. ''കഥ എനിക്ക് ഇഷ്ടപ്പെട്ടിരുന്നു. കഥാപാത്രവും ഇഷ്ടപ്പെട്ടു. യാഷ് ജി തീര്‍ച്ചയായും വളരെ നല്ലൊരു സംവിധായകനുമാണ്. അദ്ദേഹത്തോടൊപ്പം പരമ്പര എന്നൊരു സിനിമ ഞാന്‍ ചെയ്തിട്ടുണ്ട്. അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ ഞാന്‍ കാത്തിരിക്കുകയായയിരുന്നു'' എന്നായിരുന്നു ആമിര്‍ ഖാന്‍ പറഞ്ഞത്. എന്നാല്‍ ജോലിയുടെ കാര്യത്തില്‍ താന്‍ കാത്തു സൂക്ഷിക്കുന്നൊരു പ്രിന്‍സിപ്പിള്‍ ആണ് ചിത്രത്തില്‍ നിന്നും തന്നെ ഒഴിവാക്കാനുള്ള കാരണമായതെന്നാണ് ആമിര്‍ പറയുന്നത്.

    പ്രിന്‍സിപ്പിള്‍

    ''എന്നാല്‍ എനിക്കൊരു പ്രിന്‍സിപ്പിള്‍ ഉണ്ട്. ഏത് സിനിമയാണെങ്കിലും അതില്‍ രണ്ട് നായകന്മാരോ രണ്ട് താരങ്ങളോ ഉണ്ടെങ്കില്‍ അവരെയെല്ലാം ഒരുമിച്ചിരുത്തി വേണം കഥ പറയാന്‍ എന്നതാണ് അത്. കാരണം ഭാവിയില്‍ പിന്നൊയൊരു തര്‍ക്കത്തിന് ഇടവരുത്തരുതെന്നതാണ്. ഇത് ശരിയാണെന്നോ തെറ്റാണെന്നോ എനിക്കുറപ്പില്ല. പക്ഷെ ഇതാണ് എന്റെ രീതി. അന്ദാസ് അപ്പ്‌നാ അപ്പ്‌നാ ചെയ്യുന്നതിന് രാജ്കുമാര്‍ സന്തോഷി സല്‍മാനേയും എന്നേയും ഒരുമിച്ചിരുത്തിയാണ് കഥ പറഞ്ഞു തന്നത്. ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും കഥാപാത്രത്തെക്കുറിച്ച് യാതൊരു തര്‍ക്കവും ഇതോടെ ഉണ്ടാകില്ല. ഞാന്‍ ഇങ്ങനെ ജോലി ചെയ്യാന്‍ ആണ് ഇഷ്ടപ്പെടുന്നത്'' ആമിര്‍ ഖാന്‍ പറയുന്നു.

    Recommended Video

    Aamir Khan Repeatedly Apologized To ‘KGF’ Actor Yash, find out what's the reason? | Filmibeat
    നിബന്ധന

    എന്നാല്‍ താന്‍ ഈ നിബന്ധനയെക്കുറിച്ച് പറഞ്ഞപ്പോള്‍ അത് യാഷ് ചോപ്രയ്ക്ക് അംഗീകരിക്കാന്‍ സാധിച്ചില്ലെന്നാണ് ആമിര്‍ ഖാന്‍ പറയുന്നത്. ''ഈ സാഹചര്യത്തില്‍ ഒരുമിച്ച് കഥ പറയല്‍ സാധ്യമായിരുന്നില്ല. ഒരുമിച്ച് കഥ പറയേണ്ടതില്ലെന്ന് യാഷ് ജിയ്ക്ക് തോന്നി. ഇതോടെ എന്നെ സിനിമയില്‍ നിന്നും ഒഴിവാക്കുകയായിരുന്നു'' എന്നായിരുന്നു ആമിര്‍ ഖാന്‍ പറഞ്ഞത്. ഇതോടെയാണ് ആ കഥാപാത്രമായി ഷാരൂഖ് ഖാന്‍് എത്തുന്നത്. സണ്ണി ഡിയോള്‍ ആയിരുന്നു ചിത്രത്തിലെ നായകന്‍. ജൂഹി ചൗളയായിരുന്നു ചിത്രത്തിലെ നായിക. ചിത്രത്തിലെ പാട്ടുകളും ഡയലോഗുകളുമെല്ലാം ഐക്കോണിക് ആയി മാറുകയായിരുന്നു. അന്ന് 21 കോടി നേടിയ സിനിമ വന്‍ വിജയമായി മാറുക മാത്രമല്ല ഷാരൂഖ് ഖാന്റെ കരിയറിന് ശക്തമായ അടിത്തറ നല്‍കുകയും ചെയ്തു. ചിത്രം നഷ്ടപ്പെട്ടുവെങ്കിലും തനിക്ക് അതില്‍ വിഷമമില്ലെന്നാണ് ആമിര്‍ പറയുന്നത്. തന്റെ വിശ്വാസങ്ങളുടെ പേരില്‍ പല സിനിമകളും ഇതുപോലെ ആമിറിന് നഷ്ടമായിട്ടുണ്ട്.

    Read more about: aamir khan
    English summary
    Aamir Khan Once Revealed Why He Was Replaced By Shahruk Khan In Darr
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X