For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇറങ്ങി പോകാന്‍ പറയും, നടനാകും മുമ്പ് ചെയ്ത ജോലി; സിനിമയ്ക്ക് മുമ്പത്തെ ആമിറിന്റെ ജീവിതം

  |

  ബോളിവുഡിലെ മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റ് ആണ് ആമിര്‍ ഖാന്‍. എന്തു ചെയ്യുമ്പോഴും അത് പെര്‍ഫെക്ട് ആയിരിക്കണമെന്ന് നിര്‍ബന്ധമുണ്ട് ആമിറിന്. അങ്ങനെയാണ് ആ പേര് ലഭിക്കുന്നത്. സിനിമയുടെ ചിത്രീകരണത്തിനായി സമയത്ത് എത്തുന്നത് മുതല്‍ കഥാപാത്രമായി മാറാന്‍ കഠിനമായ മേക്കോവറുകള്‍ക്ക് തയ്യാറാകുന്നത് വരെ നീണ്ടു പോകുന്നതാണ് ആമിറിന്റെ ചെയ്തികള്‍.

  എപ്പോഴാ സിനിമയിലേക്ക്? ഹോട്ട് ലുക്കില്‍ താരപുത്രി സുഹാന, ഏറ്റെടുത്ത് ആരാധകര്‍

  എന്നാല്‍ എന്നും ആമിര്‍ ഇങ്ങനെയൊന്നുമായിരുന്നില്ല. എല്ലാവരേയും പോലെ ജീവിതത്തില്‍ അത്യാവശ്യം ഉഴപ്പൊക്കെയായി തന്നെയായിരുന്നു ആമിര്‍ തന്റെ സിനിമ കരിയറിന് മുമ്പ് ജീവിച്ചിരുന്നത്. ഏതൊരു കൗമാരക്കാരനെയും പോലെ ഓര്‍ത്തുവെക്കാവുന്ന ഒരുപാട് വേലത്തരങ്ങള്‍ ആമിര്‍ ഖാനും ആ പ്രായത്തില്‍ ചെയ്തിരുന്നു. ഒരിക്കല്‍ തന്റെ കോളേജ് കാലത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ആമിര്‍ പങ്കുവച്ചിരുന്നു. നടന്‍ ആയി മാറുന്നതിന് മുമ്പുള്ള ഓര്‍മ്മകളായിരുന്നു താരം പങ്കുവച്ചത്.

  ''സിനിമയില്‍ വരുന്നതിന് മുമ്പ് ഞാന്‍ കാര്യമായൊന്നും ചെയ്തിരുന്നില്ല. ഞനൊരു വിദ്യാര്‍ത്ഥിയായിരുന്നു. പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകള്‍ പഠിച്ചത് മുംബൈയിലെ എന്‍എം കോളേജിലായിരുന്നു. കൊമേഴ്‌സ് ആയിരുന്നു. കോളേജില്‍ പഠിക്കുമ്പോള്‍ തന്നെ എന്നെ ക്ലാസിന്റെ അകത്ത് കാണുന്നതിനേക്കാള്‍ കൂടുതല്‍ കാണുക പുറത്തായിരുന്നു. സ്വാഭാവികമായും ഞാന്‍ ക്ലാസില്‍ കയറാന്‍ വൈകുമായിരുന്നു. ഞാന്‍ എത്തുമ്പോഴേക്കും ക്ലാസ് തുടങ്ങിയിട്ടുണ്ടാകും'' ആമിര്‍ പറയുന്നു.

  ക്ലാസ് തുടങ്ങിയിട്ടുണ്ടാകുമായിരുന്നു. അതിനാല്‍ എന്നെ കയറാന്‍ സമ്മതിക്കില്ല. ഇതോടെ ഞങ്ങള്‍ കറങ്ങാന്‍ ഇറങ്ങും. ലിങ്കിംഗ് റോഡിലും ജൂഹുവിലുമെല്ലാം ഞാനും കൂട്ടുകാരും കറങ്ങി നടക്കുമായിരുന്നുവെന്നും ആമിര്‍ പറഞ്ഞു. സിനിമയില്‍ നടനായി മാറുന്നതിന് മുമ്പുള്ള ഓര്‍മ്മകളും ആമിര്‍ ഖാന്‍ പറഞ്ഞു. സിനിമയില്‍ തുടങ്ങുന്നത് അസിസ്റ്റന്റ് ഡയറക്ടറായിട്ടായിരുന്നു.

  അങ്കിള്‍ നാസിര്‍ ഹുസൈനൊപ്പമായിരുന്നു ജോലി. രണ്ട് സിനിമകളില്‍ ജോലി ചെയ്തിട്ടുണ്ട്. മന്‍സില്‍ മന്‍സില്‍, സബര്‍ദസ്ത് എന്നിങ്ങനെ ആണെന്നും ആമിര്‍ പറയുന്നു. സിനിമാക്കാരുടെ കുടുംബത്തില്‍ നിന്നുമാണ് ആമിര്‍ ഖാന്‍ വരുന്നത്. പിതാവ് താഹിര്‍ ഹുസൈനും ബന്ധുക്കളായ നസിര്‍ ഖാനും മന്‍സുര്‍ ഖാനുമെല്ലാം സിനിമാക്കാരായിരുന്നു.

  അസിസ്റ്റന്റ് ഡയറക്ട്‌റായി സിനിമയുടെ പിന്നിലെ കാര്യങ്ങള്‍ പഠിച്ചെടുത്ത ശേഷമാണ് ആമിര്‍ സ്‌ക്രീനിന് മുന്നിലെത്തുന്നത്. ഖയാമത് സേ ഖയാമത് തക്ക് ആയിരുന്നു ആദ്യ സിനിമ. ചിത്രം വിജയമായിരുന്നു. പിന്നീട് നിരവധി ഹിറ്റുകളിലൂടെ ബോളിവുഡിലെ സൂപ്പര്‍താരമായി വളരുകയായിരുന്നു ആമിര്‍. ബോളിവുഡിലെ ഏറ്റവും വലിയ സൂപ്പര്‍ താരങ്ങളായ ഖാന്‍ ത്രയത്തിലെ ഒരാളാണ് ആമിര്‍. സാമ്പത്തിക വിജയത്തോടൊപ്പം കലാമൂല്യ സിനിമകളും ചെയ്താണ് ആമിര്‍ തന്റേതായൊരു ഇടം നേടിയെടുക്കുന്നത്.

  Also Read: അമൃത ടാറ്റുവിന് പിന്നില്‍ ഒളിപ്പിച്ച പേര്; ഒത്തു പോകില്ലെന്ന് മനസിലായത് ഒരു കൊല്ലം കൊണ്ട്‌!

  Exclusive interview with Malik fame Sanal Aman | A funny chat | Malayalam

  ഇപ്പോഴിതാ പുതിയ സിനിമയായ ലാല്‍ സിംഗ് ഛദ്ദയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗമ്പിന്റെ ഹിന്ദി റീമേക്കാണ് ലാല്‍ സിംഗ് ഛദ്ദ. ടോം ഹാങ്ക്‌സ് നായകനായ ഫോറസ്റ്റ് ഗമ്പ് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ നേടിയ ഹോളിവുഡിലെ ഏക്കാലത്തേയും മികച്ച സിനിമകളിലൊന്നാണ്. കരീന കപൂര്‍, നാഗ ചൈതന്യ തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. അദ്വൈത് ചന്ദന്‍ ആണ് സിനിമയുടെ നിര്‍മ്മാണം. ചിത്രത്തിന്റെ ലൊക്കേഷന്‍ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

  അതേസമയം ഈയ്യടുത്തായിരുന്നു ആമിര്‍ ഖാനും കിരണ്‍ റാവുവും വിവാഹ ബന്ധം വേര്‍പിരിഞ്ഞത്. ബന്ധം പിരിഞ്ഞുവെങ്കിലും ഇരുവരും ഇപ്പോഴും സുഹൃത്തുക്കളാണ്. ലാല്‍ സിംഗ് ഛദ്ദയുടെ ലൊക്കേഷനില്‍ നിന്നുമുള്ള ഇരുവരുടേയും ചിത്രങ്ങള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

  Read more about: aamir khan
  English summary
  Aamir Khan Opens Up About His School Days And Life Before Becomina An Actor
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X