തിരക്കഥ വായിക്കവെ ആമിര്‍ തിരിച്ചറിഞ്ഞു തന്റെ മകനും ഇതേ അവസ്ഥയാണ്; തുറന്ന് പറഞ്ഞ് താരപുത്രന്‍
ബോളിവുഡിന്റെ സൂപ്പര്‍ താരമാണ് ആമിര്‍ ഖാന്‍. സിനിമാക്കുടുംബത്തില്‍ നിന്നുമാണ് ആമിര്‍ ഖാന്‍ സിനിമയിലെത്തുന്നത്. അധികം വൈകാതെ തന്നെ സ്വന്തമായൊരു ഇടം കണ്ടെത്താന്‍ ആമിര്‍ ഖാന് സാധിച്ചിട്ടുണ്ട്. ബോളിവുഡിലെ സൂപ്പര്‍ താരങ്ങളില്‍ നിലപാടുകൊണ്ടും തന്റെ സിനിമകള്‍ കൊണ്ടും വ്യത്യസ്തനാണ് ആമിര്‍ ഖാന്‍. സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങള്‍ സംസാരിക്കുന്ന സിനിമകളാണ് ആമിര്‍ ഖാന്‍ തിരഞ്ഞെടുക്കാറുള്ളത്. അഭിനയത്തിന് പുറമെ സംവിധാനത്തിലും നിര്‍മ്മാണത്തിലുമെല്ലാം ആമിര്‍ ഖാന്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ ആമിര്‍ ഖാന്റെ പാതയിലൂടെ മകന്‍ ജുനൈദ് ഖാനും സിനിമയിലെത്തിയിരിക്കുകയാണ്. നെറ്റ്ഫ്‌ളിക്‌സ് ചിത്രമായ മഹാരാജയിലൂടെയാണ് ജുനൈദ് സിനിമയിലെത്തുന്നത്. ആമിര്‍ ഖാന്റേയും ആദ്യ ഭാര്യ റീന ദത്തുയേടുയം മകനാണ് ജുനൈദ് ഖാന്‍. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ തന്റെ ഡിസ്‌ലെക്‌സിയയെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.

തനിക്ക് ഡിസ് ലെക്‌സിയയാണെന്ന് ആമിറും റീനയും തിരിച്ചറഞ്ഞിത് താരേ സമീന്‍ പര്‍ എന്ന സിനിമയിലൂടെയാണെന്നാണ് ജുനൈദ് പറയുന്നത്. ആമിര്‍ ഖാന്‍ നായകനായ ചിത്രമാണ് താരേ സമീന്‍ പര്‍. ഡിസ് ലെക്‌സിയയുള്ള ഇഷാന്‍ അവസ്തി എന്ന കുട്ടിയുടെ കഥയായിരുന്നു സിനിമ സംസാരിച്ചത്. ബോക്‌സ് ഓഫീസ് വിജയയവും നിരൂപക പ്രശംസയും നേടിയ ചിത്രമായിരുന്നു താരേ സമീന്‍ പര്‍. 2007 ലാണ് സിനിമ പുറത്തിറങ്ങിയത്. ഈ സിനിമയുടെ തിരക്കഥ വായിച്ചപ്പോഴാണ് തന്റെ മകനും സമാന അവസ്ഥയാണെന്ന് ആമിര്‍ തിരിച്ചറിയുന്നത്.
''എന്റെ മാര്‍ക്കിനെക്കുറിച്ച് മാതാപിതാക്കള്‍ക്ക് യാതൊരു ആശങ്കയുമുണ്ടായിരുന്നു. വളരെ നേരത്തെ തന്നെ എനിക്ക് ഡിസ് ലെക്‌സിയയാണെന്ന് കണ്ടെത്തിയിരുന്നു. അതിനാല്‍ അവര്‍ അതീവ ശ്രദ്ധ കാണിച്ചിരുന്നു. പ്രത്യേകിച്ചും സ്‌കൂളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍'' എന്നാണ് ജുനൈദ് ഖാന്‍ പറയുന്നത്. താരേ സമീന്‍ പറിന്റെ തിരക്കഥ വായിച്ചപ്പോഴാണ് തന്റെ മകന്‍ കാണിച്ചിരുന്ന ലക്ഷണങ്ങള്‍ ഡിസ്‌ലെക്‌സിയയുടേതാണെന്ന് ആമിര്‍ തിരിച്ചറിയുന്നത്.
പിന്നാലെ തന്നെ ആമിറും റീനയും ജുനൈദിനെ വിദഗ്ധ പരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു. പരിശോധനയില്‍ താരപുത്രിന് ഡിസ് ലെക്‌സിയ ഉണ്ടെന്ന് കണ്ടെത്തി. ''താരേ സമീന്‍ പറിന്റെ തിരക്കഥ വായിച്ചപ്പോഴാണ് അവര്‍ക്ക് തിരിച്ചറിവുണ്ടാകുന്നത്. ഒരു സെക്കന്റ്, ഇത് ഞങ്ങള്‍ ജീവിതകാലം മുഴുവന്‍ കണ്ടിട്ടുള്ളതാണല്ലോ എന്ന് അവര്‍ പറഞ്ഞു. അങ്ങനെയാണ് അവര്‍ എന്നെ സ്‌പെഷ്യലിസ്റ്റിനെ കാണിക്കുന്നത്. തുടര്‍ന്ന് എനിക്ക് ഡിസ്‌ലെക്‌സിയ ഉണ്ടെന്ന് കണ്ടെത്തി'' താരപുത്രന്‍ പറയുന്നു.

തന്റെ മകന്റെ അവസ്ഥയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ആമിര്‍ ഖാനെ അങ്ങനെ ആ സിനിമ സഹായിച്ചു. ആമിനും അമോല്‍ ഗുപ്തയുമായിരുന്നു സിനിമയുടെ സംവിധാനവും നിര്‍വ്വഹിച്ചത്. അച്ഛനും മകനും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിലും മകനോടുള്ള സമീപനത്തില്‍ മാറ്റം കൊണ്ടു വരുന്നതിലുമെല്ലാം അങ്ങനെ താരേ സമീന്‍ പര്‍ കാരണമായി മാറുകയായിരുന്നു.
അതേസമയം അഭിനയത്തില്‍ നിന്നും ഒരു ഇടവേള എടുത്തിരിക്കുകയാണ് ആമിര്‍ ഖാന്‍. ഒടുവില്‍ പുറത്തിറങ്ങിയ ലാല്‍ സിംഗ് ഛദ്ദ ബോക്‌സ് ഓഫീസില്‍ കനത്ത പരാജയം നേരിട്ടിരുന്നു. ഇതോടെ താരം അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആമിര്‍ തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ്. താരേ സമീന്‍ പറിന്റെ തുടര്‍ച്ചയായ സീത്താരേ സമീര്‍ പര്‍ എന്ന സിനിമയുമായാണ് ആമിര്‍ ഖാന്‍ തിരികെ വരുന്നത്. സിനിമയില്‍ ജെനീലിയ ഡിസൂസയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആര്‍എസ് പ്രസന്നയാണ് സിനിമയുടെ സംവിധാനം.


Click it and Unblock the Notifications