twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ജുനൈദിന്റെ അഭിനയം കണ്ടപ്പോൾ എന്റെ അവസരം പോയെന്ന് കരുതി'; ലാൽ സിങ് ഛദ്ദയിൽ മകൻ അഭിനയിച്ചതിനെ കുറിച്ച് ആമിർ ഖാൻ

    |

    ബോളിവുഡിലെ മിസ്റ്റർ പെർഫെക്ഷനിസ്റ്റ് എന്നറിയപ്പെടുന്ന നടനാണ് ആമിർ ഖാൻ. ഏകദേശം നാല് വർഷങ്ങൾക്ക് ശേഷം ആമിർ ഖാന്റെ ഒരു ചിത്രം റിലീസിന് ഒരുങ്ങുകയാണ്. 1994 ൽ പുറത്തിറങ്ങിയ ഓസ്കാർ ഉൾപ്പെടെ സ്വന്തമാക്കിയ 'ഫോറസ്ററ് ഗംപ്' എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കായ 'ലാൽ സിങ് ഛദ്ദ'യാണ് ആമിറിന്റെ പുതിയ ചിത്രം.

    റോബർട്ട് സെമെക്കസ് സംവിധാനം ചെയ്ത 'ഫോറസ്റ്റ് ഗംപി'ൽ ടോം ഹാങ്ക്സ് ചെയ്ത പ്രധാന കഥാപാത്രത്തെയാണ് ഹിന്ദിയിൽ ആമിർ അവതരിപ്പിക്കുന്നത്. 'സീക്രട്ട് സൂപ്പർസ്റ്റാർ' സംവിധാനം ചെയ്ത അദ്വൈത് ചന്ദനാണ് 'ലാൽ സിങ് ഛദ്ദ'യുടെ സംവിധാനം. കരീന കപൂർ ഖാനാണ് ചിത്രത്തിലെ നായിക കഥാപാത്രം ചെയ്യുന്നത്.

    Aamir Khan

    'ലാൽ സിങ് ഛദ്ദ'യിൽ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ആമിർ എത്തുന്നത്. അതിനായി നിരവധി മേക്കോവറുകൾ താരത്തിന് നടത്തേണ്ടി വന്നിരുന്നു. നാല് വർഷത്തെ ഇടവേളയിൽ പകുതി സമയവും 'ലാൽ സിങ് ഛദ്ദ'യുടെ ചിത്രീകരണത്തിനും മേക്കോവറുകൾക്കുമായാണ് താരം ചെലവഴിച്ചത്. അതുകൊണ്ട് തന്നെ തന്റെ സ്വപ്‌ന പ്രൊജക്റ്റായിട്ടാണ് ആമിർ ചിത്രത്തെ വിശേഷിപ്പിക്കുന്നത്.

    എന്നാൽ ചിത്രീകരണം ആരംഭിക്കുന്നതിന് മുൻപ് ആ കഥാപത്രം തനിക്ക് നഷ്ടപ്പെടുമെന്ന് തോന്നിയ ഒരു നിമിഷത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് ആമിർ ഇപ്പോൾ. ''ആ കഥാപാത്രം തനിക്ക് ഒരിക്കലും എളുപ്പമായിരുന്നില്ല. 57 വയസായ ഞാൻ 22- കാരനാവുകയാണ് ചെയ്യേണ്ടിയിരുന്നത്. കഥാപാത്രത്തിന്റെ നാല് വ്യത്യസ്ത കാലഘട്ടങ്ങൾ ചെയ്യണം. ഒപ്പം ആ കഥാപാത്രത്തിന്റെ നിഷ്കളങ്കത കൊണ്ടുവരുകയും അത്ര എളുപ്പമായിരുന്നില്ല." മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ ആമിർ പറഞ്ഞു.

    "അങ്ങനെയൊരു ചിത്രം ആയതുകൊണ്ട് തന്നെ ഞാൻ അദ്വൈത്തിനോട് ഒരു ടെസ്റ്റ് ഷൂട്ട് കാണണമെന്ന് ആവശ്യപ്പെട്ടു. ജുനൈദിനെ വച്ച് ഏഴോ എട്ടോ സീനുകൾ ചിത്രീകരിക്കാൻ ഞാൻ നിർദ്ദേശിച്ചു. ഞാനും കിരണും (നിർമ്മാതാവ്) ടെസ്റ്റ് ഷൂട്ട് കണ്ടപ്പോൾ, ജുനൈദിന്റെ പ്രകടനം കണ്ട് ഞെട്ടിപ്പോയി. അവൻ ലാൽ ആയിത്തീർന്നിരുന്നു. ഞാൻ വിചാരിച്ചത് എന്റെ അവസരം പോയെന്നാണ്‌," ചിരിച്ചു കൊണ്ട് ആമിർ പറഞ്ഞു.

    "ജുനൈദാണോ തന്നെക്കാൾ ചിത്രത്തിന് യോജിച്ചത് എന്നറിയാൻ സിനിമയിലെ ചില സുഹൃത്തുകൾക്ക് 20 മിനിറ്റ് വരുന്ന വീഡിയോ കാണിച്ചു കൊടുത്തു. "ഏതാണ്ട് 98 ശതമാനം പേരും ആ വേഷത്തിന് ജുനൈദ് കറക്റ്റാണെന്ന് പറഞ്ഞു.' അതുകേട്ട്, ആറ് മാസമായി ഞാൻ വളർത്തിയ താടി ഞാൻ വടിച്ചു. ഞങ്ങൾ അവനെ വച്ച് സിനിമ ചെയ്യാൻ തീരുമാനിച്ചു."

    "എന്നാൽ അതുൽ കുൽക്കർണിയും, (എഴുത്തുകാരൻ) ആദി ചോപ്രയും അത്‌ വേണ്ടെന്ന് പറഞ്ഞു. ഇത് ഒരു പുതുമുഖത്തെ വച്ച് ചെയ്താൽ ശരിയാവില്ലെന്ന് അവർ പറഞ്ഞു. ജുനൈദും ഇത് തന്നെ പറഞ്ഞു. പക്ഷെ ജുനൈദ് ചെയ്ത ആ എട്ട് സീനുകളിൽ നിന്ന് ആ കഥാപാത്രത്തിന്റെ യഥാർത്ഥ മൂഡ് കണ്ടെത്തിയിരുന്നു. അതിൽ നിന്നാണ് ഞാൻ ആ കഥാപാത്രത്തെ മനസിലാക്കിയത്" ആമിർ പറഞ്ഞു.

    'ഫോറസ്റ്റ് ഗംപ്' നേരത്തെ കണ്ടിട്ടുണ്ട്, പക്ഷെ സ്ക്രിപ്റ്റ് ലഭിച്ച ശേഷം മുഴുവൻ സിനിമ കണ്ടിട്ടില്ല. റെഫറൻസിനായി ഷൂട്ടിനിടയിൽ ചില രംഗങ്ങൾ മാത്രമേ കണ്ടിട്ടുള്ളൂ എന്നും ആമിർ വ്യക്തമാക്കി. ഓഗസ്റ്റ് 11ന് പാൻ ഇന്ത്യ റിലീസായിട്ടാണ് ചിത്രം എത്തുന്നത്. തെന്നിന്ത്യൻ താരം നാഗ ചൈതന്യയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ് 'ലാൽ സിങ് ഛദ്ദ'. ആമിർ ഖാൻ, കരീന കപൂർ എന്നിവർക്ക് പുറമെ മോനാ സിങും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

    അതേസമയം, ചിത്രം ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി ചിലർ രംഗത്തെത്തിയിട്ടുണ്ട്. ആമിർ ഹിന്ദു വിരുദ്ധനാണെന്ന് ആരോപിച്ചാണ് ചില ചിത്രം ബഹിഷ്ക്കരിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. ഇതിൽ തനിക്ക് സങ്കടമുണ്ടെന്ന് ആമിർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. താൻ ഇന്ത്യയെ ഇഷ്ടപ്പെടാത്ത ഒരാളാണെന്ന് ബഹിഷ്കരണ ആഹ്വാനം നടത്തുന്ന ചിലര്‍ വിശ്വസിക്കുന്നു. അത് അസത്യമാണ്. ചിലർക്ക് അങ്ങനെ തോന്നുന്നത് ദൗർഭാഗ്യകരമാണ്. ദയവായി എന്റെ സിനിമ ബഹിഷ്‌കരിക്കരുത്. ദയവായി സിനിമ കാണണം എന്ന് ആമിര്‍ പറഞ്ഞു.

    കരീന കപൂറും ബഹിഷ്‌കരണ ആഹ്വാനങ്ങൾക്കെതിരെ രംഗത്തെത്തി. നല്ല സിനിമയാണെങ്കിൽ ബഹിഷ്കരണങ്ങളെ എല്ലാം ചിത്രം മറികടക്കുമെന്ന് കരീന പറഞ്ഞു. 'ഇന്ന് എല്ലാവർക്കും ശബ്ദമുണ്ട്. വ്യത്യസ്ത പ്ലാറ്റ്ഫോമുകൾ ഉണ്ട്. അഭിപ്രായങ്ങളുണ്ട്. എന്നാൽ ചില കാര്യങ്ങൾ അവഗണിക്കാൻ പഠിക്കേണ്ടതുണ്ട്. അല്ലെങ്കിൽ ജീവിതം നയിക്കുക എന്നത് അസാധ്യമാകും. അതുകൊണ്ടാണ് ഇതൊന്നും ഞാൻ കാര്യമായി എടുക്കാത്തത്."

    Recommended Video

    ആമിര്‍ ഖാനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു : Sai Tamhankar | FilmiBeat Malayalam

    "എനിക്ക് പറയാൻ ആഗ്രഹിക്കുന്നത് ഞാൻ പോസ്റ്റു ചെയ്യുന്നു. ലാൽ സിങ് ഛദ്ദ ഒരു സിനിമയാണ്. അത് റിലീസിനൊരുങ്ങുകയാണ്. എല്ലാവർക്കും വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉണ്ടാകും. ഇതൊരു നല്ല സിനിമയാണെങ്കിൽ, അത് എന്തിനേയും മറികടക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഏറെ കുറെ, പ്രതികരണം മികച്ചതായിരിക്കും. നല്ല സിനിമകൾ എന്തിനെയും മറികടക്കുമെന്ന് ഞാൻ കരുതുന്നു,' കരീന പറഞ്ഞു.

    Read more about: aamir khan
    English summary
    Aamir Khan says he thought his chances gone when he saw Junaid act as Lal Singh
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X