twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കടക്കാര്‍ എന്നും അച്ഛനെ വിളിച്ച് വഴക്ക് പറയും, കാണുമ്പോള്‍ സങ്കടമാകും; അച്ഛനെക്കുറിച്ച് ആമിര്‍

    |

    ബോളിവുഡിലെ സൂപ്പര്‍ താരമാണ് ആമിര്‍ ഖാന്‍. ബോൡവുഡിലെ സ്ഥിരം പാതയില്‍ നിന്നും മാറി നടന്നാണ് ആമിര്‍ തന്റേതായൊരു ഇടം നേടിയെടുക്കുന്നത്. ഹിറ്റുകളും സൂപ്പര്‍ ഹിറ്റുകളും ബ്ലോക് ബസ്റ്ററുകളുമൊക്കെ ധാരാളമുണ്ട് ആമിറിന്റെ കരിയറില്‍. തന്റെ അഭിപ്രായങ്ങളും നിലപാടുകളുമൊക്കെ തുറന്ന് സംസാരിക്കുകയും ചെയ്യാറുണ്ട് ആമിര്‍ ഖാന്‍. ഇപ്പോഴിതാ ഹ്യൂമന്‍സ് ഓഫ് ബോംബെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ അച്ഛനെ ഓര്‍ക്കുകയാണ് ആമിര്‍ ഖാന്‍.

    Also Read: മാമന് അങ്ങനൊരു ആഗ്രഹം കൂടിയുണ്ടായിരുന്നു; വളരെ സീരിയസായിട്ടുള്ള മനുഷ്യനാണ്, കൊച്ചുപ്രേമനെ കുറിച്ച് അഭയAlso Read: മാമന് അങ്ങനൊരു ആഗ്രഹം കൂടിയുണ്ടായിരുന്നു; വളരെ സീരിയസായിട്ടുള്ള മനുഷ്യനാണ്, കൊച്ചുപ്രേമനെ കുറിച്ച് അഭയ

    തന്റെ കുട്ടിക്കാലത്ത് കുടുംബം വലിയ സാമ്പത്തിക ബാധ്യത നേരിട്ടിരുന്നുവെന്നാണ് ആമിര്‍ ഖാന്‍ പറയുന്നത്. തനിക്ക് പത്ത് വയസുള്ളപ്പോള്‍ അച്ഛന്‍ താഹില്‍ ഹുസൈന്‍ ഒരു സിനിമ നിര്‍മ്മിക്കാനായി വലിയൊരു തുക കടം വാങ്ങിയിരുന്നു. ഇത് വീട്ടിലെ സാമ്പത്തികാവസ്ഥ തന്നെ തകര്‍ത്തുവെന്നാണ് ആമിര്‍ ഓര്‍ക്കുന്നത്. തന്റെ അച്ഛന്റെ അവസ്ഥ കണ്ട് തനിക്ക് വിഷമം തോന്നുമായിരുന്നുവെന്നും ആമിര്‍ ഖാന്‍ പറയുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

    സത്യം

    ''ഞങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ സങ്കടം തോന്നിയിരുന്നത് അച്ഛനെ കാണുമ്പോഴായിരുന്നു. അദ്ദേഹം വളരെ സിംപിളായൊരു മനുഷ്യനായിരുന്നു. ഇത്രയും വലിയൊരു തുക ലോണ്‍ എടുക്കരുതായിരുന്നുവെന്ന് ചിന്തിക്കാന്‍ മാത്രമുള്ള അറിവുണ്ടായിരുന്നില്ല അദ്ദേഹത്തിന്'' ആമിര്‍ ഖാന്‍ പറയുന്നു. തന്റെ അച്ഛന്‍ നിര്‍മ്മാതാവാണെന്നതിനാല്‍ തങ്ങളുടെ ജീവിതം വളരെ സുഖകരമായൊന്നാണെന്നാണ് ആളുകള്‍ കരുതുന്നത്. എന്നാല്‍ സത്യം അതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരുന്നുവെന്നാണ് ആമിര്‍ പറയുന്നത്.

    Also Read: മകനെ ഓമനിച്ചു, മകളെ തല്ലി വളർത്തി; ജയ ബച്ചന്റെ സ്വഭാവത്തെക്കുറിച്ച് മകൾ ശ്വേത പറഞ്ഞത്Also Read: മകനെ ഓമനിച്ചു, മകളെ തല്ലി വളർത്തി; ജയ ബച്ചന്റെ സ്വഭാവത്തെക്കുറിച്ച് മകൾ ശ്വേത പറഞ്ഞത്

    സങ്കടം വരുമായിരുന്നു

    ''അദ്ദേഹം വിഷമിക്കുന്നത് കാണുമ്പോള്‍ സങ്കടം വരുമായിരുന്നു. കടം തന്നവര്‍ ഫോണ്‍ വിളിക്കുമായിരുന്നു. ഞാന്‍ എന്ത് ചെയ്യാനാണ്, എന്റെ കയ്യില്‍ പണമില്ല, എന്റെ സിനിമ കുടുങ്ങി കിടക്കുകയാണ്, അഭിനേതാക്കളോട് ഡേറ്റ് തരാന്‍ പറഞ്ഞിട്ടുണ്ട്, ഞാന്‍ എന്ത് ചെയ്യാനാണ് എന്നൊക്കെ അദ്ദേഹം അവരോട് ഫോണിലൂടെ പറയുകയും വഴക്കിടുന്നതുമൊക്കെ കേള്‍ക്കാം'' ആമിര്‍ ഓര്‍ക്കുന്നു. എന്നാല്‍ തന്റെ അച്ഛന്‍ ആരുടേയും കടം ബാക്കിയാക്കിയിരുന്നില്ലെന്നും എല്ലാവരുടേയും പണവും തിരികെ നല്‍കിയിരുന്നുവെന്നും ആമിര്‍ ഖാന്‍ പറയുന്നു.

     പണം തിരികെ നല്‍

    ഒരിക്കല്‍ മഹേഷ് ഭട്ടിന് അങ്ങനെ പണം തിരികെ നല്‍കിയിരുന്നുവെന്നും അദ്ദേഹം തന്റെ പ്രതീക്ഷകള്‍ അവസാനിപ്പിച്ചിരുന്നുവെന്നും ആമിര്‍ പറയുന്നുണ്ട്. അമ്മ സീനത്ത് തങ്ങള്‍ക്കായി വാങ്ങിയിരുന്നത് വലിയ പാന്റ്‌സായിരുന്നുവെന്നും അത് മടക്കി വച്ചായിരുന്നു ഇട്ടിരുന്നതെന്നും ദീര്‍ഘനാളത്തേക്ക് ഇടാന്‍ വേണ്ടിയായിരുന്നു വലിയത് വാങ്ങിയിരുന്നതെന്നും ആമിര്‍ ഖാന്‍ പറയുന്നുണ്ട്.

    കുടുംബം സാമ്പത്തികമായി കടുത്ത പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോഴും തന്റെ അച്ഛന്‍ ഒരിക്കലും തന്റെ പഠിപ്പ് മുടക്കിയിട്ടില്ലെന്നാണ് ആമിര്‍ ഖാന്‍ പറയുന്നത്. എന്തൊക്കെ ബുദ്ധിമുട്ട് ഉണ്ടെങ്കിലും തന്റെ സ്‌കൂളിലെ ഫീസ് കൃത്യസമയത്ത് തന്നെ അച്ഛന്‍ എത്തിക്കുമായിരുന്നുവെന്നാണ് ആമിര്‍ പറയുന്നത്.

    ഇടവേള

    അച്ഛന്റെ പാതിയിലൂടെയാണ് ആമിര്‍ ഖാന്‍ സിനിമയിലെത്തുന്നത്. അധികം വൈകാതെ തന്നോ ബോളിവുഡിലെ സൂപ്പര്‍ താരമായി മാറുകയായിരുന്നു ആമിര്‍ ഖാന്‍. സ്ഥിരം മാസ് മസാല സിനിമകള്‍ക്ക് പകരം തിരക്കഥയ്ക്ക് പ്രാധാന്യം ന്ല്‍കിക്കൊണ്ടുള്ള സിനിമകളാണ് ആമിര്‍ ഖാനെ താരമാക്കുന്നത്. തന്റെ കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി എന്തിനും തയ്യാറാകുന്ന ആമിര്‍ ഖാനെ ആരാധകര്‍ മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റ് എന്നാണ് വിളിക്കുന്നത്.

    ലാല്‍ സിംഗ് ഛദ്ദയാണ് ആമിര്‍ ഖാന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ടോം ഹാങ്ക്‌സ് നായകനായ ഹോളിവുഡ് ക്ലാസിക് ചിത്രം ഫോസ്റ്റ് ഗമ്പിന്റെ ഹിന്ദി റീമേക്കായിരുന്നു ലാല്‍ സിംഗ് ഛദ്ദ. കരീന കപൂറായിരുന്നു ചിത്രത്തിലെ നായിക. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ചിത്രം തീയേറ്ററിലെത്തിയത്. പക്ഷെ ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ നിന്നും പ്രതീക്ഷിച്ച വിജയം സ്വ്ന്തമാക്കാനും സാധിച്ചിരുന്നില്ല.

    ലാല്‍ സിംഗ് ഛദ്ദയുടെ പരാജയത്തിന് പിന്നാലെ അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ആമിര്‍ ഖാന്‍. തന്റെ കുടുംബത്തിന് വേണ്ടി സമയം മാറ്റി വെക്കാന്‍ തീരുമാനിച്ചെന്നും അതിനാല്‍ ഇനി കുറച്ച് നാള്‍ സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണെന്നുമായിരുന്നു ആമിര്‍ ഖാന്‍ പറഞ്ഞത്. ഈയ്യടുത്തായിരുന്നു ആമിര്‍ ഖാന്റെ മകള്‍ ഐറ ഖാന്‍ വിവാഹിതയായത്. വിവാഹത്തില്‍ നിന്നുമള്ള ആമിറിന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

    Read more about: aamir khan
    English summary
    Aamir Khan Says His Father Was In Big Debt When He Was Young And He Felt Sad
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X