പെങ്ങളുടെ കല്യാണത്തെപ്പറ്റി എന്നോട് ഒന്നും പറഞ്ഞില്ല, പുറത്താണ് ഇരുന്നത്; വെളിപ്പെടുത്തി ആമിറിന്റെ മകന്‍

താരങ്ങളുടെ പാതയിലൂടെ മക്കളും സിനിമയിലെത്തുന്നത് ബോളിവുഡില്‍ പതിവാണ്. ഓരോ ആഴ്ചയും ഏതെങ്കിലും താരപുത്രനോ പുത്രിയോ അരങ്ങേറുന്നുണ്ടെന്നാണ് ആരാധകര്‍ തമാശയായി പറയാറുള്ളത്. അങ്ങനെ തന്റെ അച്ഛന്റെ പാതയിലൂടെ സിനിമയിലെത്തിയ നടനാണ് ജുനൈദ് ഖാന്‍. ബോളിവുഡിന്റെ സൂപ്പര്‍ താരം ആമിര്‍ ഖാന്റെ മകനാണ് ജുനൈദ് ഖാന്‍. ഒടിടിയിലൂടെയായിരുന്നു ജുനൈദിന്റെ എന്‍ട്രി.

അരങ്ങേറ്റത്തില്‍ കയ്യടി നേടാനും ജുനൈദിന് സാധിച്ചിരുന്നു. ഇപ്പോഴിതാ ബിഗ് സ്‌ക്രീനിലും അരങ്ങേറുകയാണ് ജുനൈദ് ഖാന്‍. ലവ്‌യാപ എന്ന ചിത്രത്തിലൂടെയാണ് ജുനൈദിന്റെ എന്‍ട്രി. ഇതിനിടെ ഇപ്പോഴിതാ തന്റെ സഹോദരിയുടെ വിവാഹത്തെക്കുറിച്ചും വീട്ടിലെ തന്റെ പങ്കാളിത്തത്തെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ജുനൈദ് ഖാന്‍.

Aamir Khan

ഈയ്യടുത്തായിരുന്നു ജുനൈദിന്റെ സഹോദരിയും ആമിറിന്റെ മകളുമായ ഐറ ഖാന്‍ വിവാഹിതയായത്. സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയതായിരുന്നു ഐറയുടെ വിവാഹം. അച്ഛന്റെ പാതയിലൂടെ സിനിമയിലേക്ക് വരാതെ സ്വന്തമായൊരു ഇടം കണ്ടെത്തിയ താരപുത്രിയാണ് ഐറ. സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ്. നുപുര്‍ ശിഖരെയാണ് താരപുത്രിയുടെ ഭര്‍ത്താവ്.

അതേസമയം ഐറയുടെ കല്യാണത്തിന്റെ സമയത്ത് തന്നെക്കൊണ്ട് യാതൊരു ഉപകാരവും ഉണ്ടായിരുന്നില്ലെന്നും അതിനാല്‍ താന്‍ പുറത്തിരിക്കുകയായിരുന്നുവെന്നുമാണ് ജുനൈദ് പറയുന്നത്. താന്‍ വിവാഹം കഴിക്കുകയാണെങ്കില്‍ ഒളിച്ചോടിയാല്‍ മതിയെന്ന് അച്ഛന്‍ ആമിര്‍ ഖാന്‍ പറഞ്ഞുവെന്നും ജുനൈദ് പറയുന്നുണ്ട്. സിദ്ധാര്‍ത്ഥ് കണ്ണന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. തനിക്ക് പാര്‍ട്ടികള്‍ ആസ്വദിക്കാന്‍ സാധിക്കാറില്ലെന്നാണ് ജുനൈദ് പറയുന്നത്.

''സഹോദരിയുടെ കല്യാണത്തിന് ശേഷം, അച്ഛന്‍ പറഞ്ഞത് നീ കല്യാണം കഴിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഒളിച്ചോടി കഴിച്ചോളൂവെന്നാണ്'' താരം പറയുന്നു. ''ജുനൈദില്‍ നിന്നും ആരും ഒന്നും പ്രതീക്ഷിക്കരുതെന്ന് ഐറയ്ക്ക് അറിയാം. ഇത്തരം കാര്യങ്ങളിലെല്ലാം അവന്‍ വെറും നിര്‍ഗുണന്‍ ആണെന്ന് അവര്‍ക്കറിയാം. അതിനാല്‍ ആരും എന്നോട് ഒന്നും ചോദിച്ചില്ല. കല്യാണത്തിന്റെ സമയവും തിയ്യതിയും അറിയിക്കുകയും വരണമെന്ന് പറയുകയും മാത്രമാണ് ചെയ്തത്. അവനെ എന്ത് ഏല്‍പ്പിച്ചിട്ടും കാര്യമില്ലെന്ന് അവര്‍ക്കറിയാം'' ജുനൈദ് പറയുന്നു.

Aamir Khan

അതിനാല്‍ തന്നെ വീട്ടിലെ ഒരു കാര്യത്തിലും ഉള്‍പ്പെടുത്താന്‍ ആരും ശ്രമിക്കാറില്ലെന്നും താരപുത്രന്‍ പറയുന്നു. ഐറയുടെ കല്യാണത്തിലും താന്‍ പുറത്തിരിക്കുകയായിരുന്നു. തന്നേപ്പോലെ തന്നെയുള്ള കുറച്ച് പേര്‍ക്കൊപ്പമായിരുന്നു താന്‍ അവിടെ ഇരുന്നിരുന്നതെന്നും ജുനൈദ് പറയുന്നു. പൊതുവെ ആമിര്‍ ഖാന്റെ വീട്ടില്‍ നടക്കുന്ന പാര്‍ട്ടികളില്‍ പോലും താന്‍ ആസ്വദിക്കാറില്ലെന്നും പകരം ബാല്‍ക്കണിയില്‍ മാറിയിരിക്കുകയാണ് ചെയ്യാറുള്ളതെന്നും ജുനൈദ് പറയുന്നുണ്ട്.

നെറ്റ്ഫ്‌ളിക്‌സ് റിലീസായ മഹാരാജിലൂടെയായിരുന്നു ജുനൈദിന്റെ അരങ്ങേറ്റം. ചിത്രം വലിയ വിജയം നേടിയില്ലെങ്കിലും ജുനൈദ് കയ്യടി നേടിയിരുന്നു. അതേസമയം പുതിയ സിനിമയായ ലവ്‌യാപയായ തമിഴ് ചിത്രം ലവ് ടുഡേയുടെ റീമേക്കാണ്. ഖുഷി കപൂറാണ് ചിത്രത്തിലെ നായിക. ജാന്‍വി കപൂറിന്റെ സഹോദരിയും ബോണി കപൂറിന്റേയും ശ്രീദേവിയുടേയും മകളുമാണ് ഖുഷി കപൂര്‍. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ശ്രദ്ധ നേടിയിരുന്നു. നിരവധി സിനിമകളാണ് ജുനെെദിന്റേതായി അണിയറയിലുള്ളത്.

Read more about: aamir khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X