ഷാരൂഖ് എന്റെ കാലുകൾ നക്കുന്നു... ശ്രദ്ധയ്ക്ക് വേണ്ടി യാചിക്കുന്നു; ആമിർ ഖാന്റെ വിവാദ പരാമർശത്തിന് പിന്നിൽ!

ബോളിവുഡിലെ സൂപ്പർ താരങ്ങളായ ആമിർ ഖാനും ഷാരൂഖ് ഖാനും തമ്മിലുള്ള ബന്ധം ഒരിടയ്ക്ക് എന്നും ആരാധകരുടെ ചർച്ച വിഷയമായിരുന്നു. കടുത്ത പ്രൊഫഷണൽ മത്സരത്തിൽ നിന്ന് അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരുടെയും ബന്ധത്തിൽ ഏറെ വിവാദമായ സംഭവങ്ങളിലൊന്നാണ് 2008ൽ ആമിർ ഖാൻ തന്റെ ബ്ലോഗിൽ ഷാരൂഖിനെ കുറിച്ച് നടത്തിയ ഒരു പരാമർശം. ഷാരൂഖ് എന്റെ കാലുകൾ നക്കുകയാണ്. ഞാൻ ഇടയ്ക്കിടെ അവന് ബിസ്കറ്റ് കൊടുക്കുന്നുമുണ്ട്.

Also Read
എല്ലാം അറിയിക്കണമെന്ന വാശിയായിരുന്നു അഹാനയ്ക്ക്! ഫാമിലിയെ നശിപ്പിച്ചത് മക്കള്‍ തന്നെയെന്നും നാദിറ
എല്ലാം അറിയിക്കണമെന്ന വാശിയായിരുന്നു അഹാനയ്ക്ക്! ഫാമിലിയെ നശിപ്പിച്ചത് മക്കള്‍ തന്നെയെന്നും നാദിറ

ഇനി എനിക്ക് എന്താണ് വേണ്ടത്? എന്നായിരുന്നു ആമിറിന്റെ ബ്ലോഗിലെ വാചകം. ഷാരൂഖ് ഖാനെ പരിഹസിച്ചാണ് ആമിർ ഇങ്ങനെ എഴുതിയതെന്ന തരത്തിൽ ഇതോടെ വലിയ വിമർശനം ഉയർന്നു. എന്നാൽ യാഥാർഥ്യം മറ്റൊന്നായിരുന്നു. ആമിർ പരാമർശിച്ച ഷാരൂഖ് ബോളിവുഡ് താരം ഷാരൂഖ് ഖാൻ അല്ല.

Aamir Khan Shah Rukh Khan

പഞ്ച്ഗനിയിലെ തന്റെ വസതിയിലുണ്ടായിരുന്ന ഒരു നായയായിരുന്നു. ബ്ലോഗിൽ ആമിർ എഴുതിയത് ഇങ്ങനെയായിരുന്നു... ഒരു താഴ്വരയുടെ അരികിൽ സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 5000 അടി ഉയരത്തിലുള്ള ഒരു മരച്ചുവട്ടിലാണ് ഞാൻ ഇരിക്കുന്നത്. അമ്മി, ഇറ, ജുനൈദ് എന്നിവർ എനിക്കൊപ്പം പ്രിയപ്പെട്ട ബോർഡ് ഗെയിം കളിക്കുകയാണ്. ഷാരൂഖ് എന്റെ കാലുകൾ നക്കിക്കൊണ്ടിരിക്കുകയാണ്. ഞാൻ ഇടയ്ക്കിടെ അവന് ബിസ്കറ്റും കൊടുക്കുന്നു.

ഇതിലധികം സന്തോഷം വേറെയെന്താണ് വേണ്ടത്? എന്നായിരുന്നു. വിവാ​ദം ഉണ്ടായതോടെ തെറ്റിദ്ധാരണ ഒഴിവാക്കാൻ ആമിർ തന്നെ വിശദീകരണവും നൽകി. ആദ്യം തന്നെ ഒരു കാര്യം പറയാം... ഷാരൂഖ് ഞങ്ങളുടെ നായയുടെ പേരാണ്. അതിന് ആ പേര് നൽകിയതിൽ എനിക്ക് യാതൊരു പങ്കുമില്ല. സത്യത്തിൽ അത് ഞങ്ങളുടെ വീട്ടിലെ കെയർടേക്കർമാരുടെ നായയാണ്.

Recommended For You
ശ്രീവിദ്യയുടെ വാക്ക് വിശ്വസിച്ചു, യുവാവിന് നഷ്ടമായത് ഒരു ലക്ഷത്തിലധികം രൂപ, നടിക്ക് അറസ്റ്റ് വാറന്റ്?
ശ്രീവിദ്യയുടെ വാക്ക് വിശ്വസിച്ചു, യുവാവിന് നഷ്ടമായത് ഒരു ലക്ഷത്തിലധികം രൂപ, നടിക്ക് അറസ്റ്റ് വാറന്റ്?

ഞാൻ ഈ വീട് വാങ്ങിയപ്പോൾ കെയർടേക്കർമാരെയും അവരുടെ നായയെയും കൂടെയാണ് കിട്ടിയത് ആമിർ കുറിച്ചു. എന്തുകൊണ്ടാണ് ആ നായയ്ക്ക് ഷാരൂഖ് എന്ന പേര് വന്നതെന്നും അദ്ദേഹം വിശദീകരിച്ചു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഷാരൂഖ് ഖാൻ ഈ വീട്ടിൽ ഒരു പരസ്യചിത്രത്തിന്റെ ഷൂട്ടിംഗിനായി എത്തിയിരുന്നു. അതേ ദിവസം തന്നെയാണ് കെയർടേക്കർമാർ ഒരു നായക്കുട്ടിയെ വാങ്ങിയത്. അങ്ങനെയാണ് അതിന് ഷാരൂഖ് എന്ന് പേരിട്ടത്.

ഷാരൂഖ് എന്ന പേരുള്ള ഒരു നായയോട് കൂടിയ വീടാണ് ഞാൻ വാങ്ങിയതെന്നത് യാദൃശ്ചികം മാത്രമാണ്. എന്റെ ചില സുഹൃത്തുക്കൾ പറയുന്നത് ആ നായ ഉള്ളതുകൊണ്ടാണ് ഞാൻ ഈ വീട് വാങ്ങിയതെന്നാണ്. അങ്ങനെ ചെയ്യാൻ ഞാൻ ഷാരൂഖിന്റെ കടുത്ത ആരാധകനായിരിക്കണം എന്നും ആമിർ തമാശയായി എഴുതി. ബ്ലോഗിന്റെ അവസാനത്തിലും അദ്ദേഹം ഒരു കൗതുകകരമായ കുറിപ്പ് ചേർത്തു.

Aamir Khan Shah Rukh Khan

ഷാരൂഖ് വീണ്ടും എന്റെ ശ്രദ്ധയ്ക്കായി യാചിക്കുകയാണ്. അതിനാൽ ഞാൻ അവന്റെ അടുത്തേക്ക് പോകട്ടെ. അവനെ നന്നായി മണക്കുന്നുണ്ട്. ഒന്ന് കുളിപ്പിക്കണം. ഹീൽ ബോയ്... ഹീൽ എന്നായിരുന്നു ആമിറിന്റെ വാക്കുകൾ. എന്നാൽ ഈ തമാശ ഷാരൂഖ് ഖാന്റെ ആരാധകർക്ക് അത്ര രസിച്ചില്ല. ഇരുവരും തമ്മിൽ അന്ന് കടുത്ത മത്സരമുണ്ടായിരുന്നു. അതിനാൽ ആമിർ മനപ്പൂർവം ഷാരൂഖിനെ അപമാനിക്കുകയാണെന്നാണ് ഷാരൂഖ് ആരാധകർ വിമർശിച്ച് കുറിച്ചത്.

വിവാദം ശക്തമായതോടെ ആമിർ ഖാൻ മാപ്പ് പറഞ്ഞു. തമാശയുടെ ഭാഗമായി എഴുതിയതാണ്. എന്റെ ആരാധകരുടെയോ ഷാരൂഖിന്റെ ആരാധകരുടെയോ വികാരത്തെ അത് വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ എല്ലാവരോടും ഞാൻ ക്ഷമ ചോദിക്കുന്നു എന്നാണ് അദ്ദേഹം പ്രതികരിച്ചത്. ഇതിനോട് ഷാരൂഖ് ഖാനും പതിവ് ശൈലിയിലുള്ള നർമ്മത്തോടെയാണ് മറുപടി നൽകിയത്. മുമ്പൊക്കെ പ്രശസ്തരുടെ പേരാണ് ആളുകൾ കുട്ടികൾക്ക് നൽകിയിരുന്നത്.

You May Also Like
അരോചകമായി വസ്ത്രം ധരിച്ചാൽ പബ്ലിക് ന്യൂയിസെൻസ്?; 'ദയ ചെയ്തതിൽ മറ്റുള്ളവരുടെ അവകാശങ്ങൾ ലംഘിക്കുന്ന ഒന്നുമില്ല'
അരോചകമായി വസ്ത്രം ധരിച്ചാൽ പബ്ലിക് ന്യൂയിസെൻസ്?; 'ദയ ചെയ്തതിൽ മറ്റുള്ളവരുടെ അവകാശങ്ങൾ ലംഘിക്കുന്ന ഒന്നുമില്ല'

ഇപ്പോൾ ഒരു നായയ്ക്ക് പ്രശസ്തന്റെ പേര് നൽകുന്നതും പുതിയൊരു തുടക്കമാണ്. വാണിജ്യ ആവശ്യങ്ങൾക്കല്ലെങ്കിൽ എന്റെ പേരിന്മേൽ എനിക്ക് പകർപ്പവകാശമൊന്നുമില്ല എന്നായിരുന്നു ഷാരൂഖിന്റെ പ്രതികരണം. വർഷങ്ങൾക്കുശേഷം ഈ സംഭവത്തെക്കുറിച്ച് ആമിർ വീണ്ടും സംസാരിച്ചിരുന്നു.

അന്നത്തെ മത്സരത്തിന്റെ ഭാഗമായി താനും ഷാരൂഖും പരസ്പരം തമാശകളും കുത്തുകളും പറഞ്ഞിരുന്നുവെന്നും അവാർഡ് വേദികളിൽ ഷാരൂഖ് തന്നെ കളിയാക്കാറുണ്ടായിരുന്നുവെന്നും അദ്ദേഹം തുറന്നുപറഞ്ഞു. കാലക്രമേണ ഇരുവരും തമ്മിലുള്ള മത്സരവും വിവാദങ്ങളും അവസാനിക്കുകയും അടുത്ത സുഹൃത്തുക്കളായി മാറുകയും ചെയ്തു.

Read more about: aamir khan shah rukh khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X