»   » ആരാധ്യയെ ജയ ബച്ചനില്‍ നിന്നും ഐശ്വര്യ അകറ്റി നിര്‍ത്തുന്നു.. കാണാന്‍ പോലും സമ്മതിക്കുന്നില്ല!

ആരാധ്യയെ ജയ ബച്ചനില്‍ നിന്നും ഐശ്വര്യ അകറ്റി നിര്‍ത്തുന്നു.. കാണാന്‍ പോലും സമ്മതിക്കുന്നില്ല!

Posted By: Nihara
Subscribe to Filmibeat Malayalam

ബോളിവുഡ് ലോകത്തെ പ്രിയ ജോഡികളായ ഐശ്വര്യയും അഭിഷേകും ജീവിതത്തിലും ഒരുമിച്ചപ്പോള്‍ ആരാധകര്‍ക്ക് ഏറെ സന്തോഷമായിരുന്നു. സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിച്ചാണ് ഇവര്‍ മുന്നേറുന്നത്. പാപ്പരാസികള്‍ വിടാതെ പിന്തുടരുന്ന താരദമ്പതികള്‍ കൂടിയാണ് ഇവര്‍. മകളായ ആരാധ്യയെ ചുറ്റിപ്പറ്റിയാണ് പുതിയ വിവാദം. ആരാധ്യയോടൊപ്പം വേണ്ടത്ര സമയം ചെലവഴിക്കാന്‍ ജയ ബത്തനെ ഐശ്വര്യ സമ്മതിക്കുന്നില്ലത്രേ.

ഹിറ്റില്‍ നിന്നും വന്‍ഹിറ്റിലേക്ക്.. എന്നിട്ടും രാമലീല വന്‍പരാജയമെന്ന് പറയുന്നോ??

വില്ലനില്‍ നിന്നും പൃഥ്വിരാജ് പിന്‍വാങ്ങിയത്.. മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ പൃഥ്വി വിസമ്മതിച്ചോ???

മോഹന്‍ലാല്‍ വിഗ്ഗ് വയ്ക്കാതെ പുറത്തിറങ്ങാത്തതിന്റെ കാരണം ഇതാണ്.. നിലനില്‍പ്പിന് വേണ്ടി???

കുടുംബസമേതമുള്ള പരിപാടികളില്‍ പോലും ആരാധ്യയും ജയ ബച്ചനും ഒരുമിച്ചുള്ള ചിത്രങ്ങള്‍ കാണാന്‍ കഴിയുന്നില്ലെന്നും പാപ്പരാസികള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിനു പിന്നിലെ കാരണം ഐശ്വര്യ റായ് തന്നെയാണെന്ന് ഇവര്‍ പറയുന്നു. അമിതാഭ് ബച്ചനും അഭിഷേഖുമൊന്നും ഈ വിഷയത്തെക്കുറിച്ച് ശ്രദ്ധിക്കാറില്ലെന്നും പാപ്പരാസികള്‍ പറയുന്നു.

ഒരൊറ്റ ഫോട്ടോയില്‍ പോലും

ജയ ബച്ചനും ആരാധ്യയും ഒരുമിച്ച് നില്‍ക്കുന്ന ഒരൊറ്റ ഫോട്ടോ പോലും ഇതുവരെ കണ്ടിട്ടില്ല. പരിപാടികളിലെല്ലാം ഇവര്‍ കുടുംബസമേതം പങ്കെടുക്കാറുണ്ട്. മിക്കവാറും അമ്മയക്കൊപ്പമായിരിക്കും മകള്‍.

ഐശ്വര്യയുടെ അമ്മയ്‌ക്കൊപ്പം

ജയ ബച്ചനൊപ്പം കാണാറില്ലെങ്കിലും ഐശ്വര്യയുടെ അമ്മ ബൃന്ദ റായിയോടൊപ്പമുള്ള ആരാധ്യയുടെ ചിത്രങ്ങള്‍ ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുണ്ട്.

സമയം കിട്ടുന്നില്ല

ആരാധ്യയെ വേണ്ടത്ര ശ്രദ്ധിക്കാനുള്ള സമയം പോലും ജയ ബച്ചന് കിട്ടുന്നില്ല. കുടുംബകാര്യങ്ങളും മറ്റുമായി ആകെ തിരക്കിലാണ് ഇവര്‍. അതുകൊണ്ടാവാം മകന്റെ കുഞ്ഞിനെ വേണ്ടത്ര പരിഗണിക്കാത്തതെന്ന വാദവും ഉയര്‍ന്നുവന്നിട്ടുണ്ട്.

ഐശ്വര്യ തന്നെ ചെയ്യുന്നു

മകളുടെ കാര്യങ്ങളെല്ലാം സ്വന്തം കൈ കൊണ്ടു തന്നെ ചെയ്യണമെന്നുള്ള നിര്‍ബന്ധ ബുദ്ധിയുള്ള അമ്മയാണ് ഐശ്വര്യാ റായി. വീട്ടിലായായലും പുറത്തായാലും മകളുടെ കാര്യങ്ങള്‍ക്കാണ് താരം പ്രഥമ പരിഗണന നല്‍കുന്നത്.

സഹായം വേണ്ടി വരുമ്പോള്‍

ആരാധ്യയുടെ കാര്യവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സഹായം വേണ്ടി വരുമ്പോള്‍ ഐശ്വര്യ ആദ്യം വിളിക്കുന്നത് സ്വന്തം അമ്മയെയാണ്. ജയ ബച്ചനെ അവഗണിച്ച് സ്വന്തം അമ്മയെയാണ് ഐശ്വര്യ സഹായത്തിനായി വിളിക്കാറുള്ളത്.

മരുമകള്‍ക്കു മുന്നിലുള്ള നിബന്ധന

വിവാഹത്തിന് ശേഷം സിനിമയില്‍ അഭിനയിക്കുന്നതിനു തടസ്സമൊന്നുമില്ലെങ്കിലും ചുംബന രംഗങ്ങളിലും കിടപ്പറ സീനിലുമൊക്കെ പഴയ പോലെ അഭിനയിക്കരുതെന്ന് ജയ ബച്ചന്‍ ഐശ്വര്യയോട് പറഞ്ഞിരുന്നു. ഇതനുസരിച്ച് താരം സംവിധായകര്‍ക്കു മുന്നില്‍ നിബന്ധന വെച്ചിരുന്നു.

വെട്ടിലായത് സംവിധായകര്‍

ഐശ്വര്യയുടെ പുതിയ തീരുമാനം കാരണം വെട്ടിലായത് സംവിധായകരാണ്. തിരക്കഥയില്‍ പറയുന്ന പല സീനുകളിലും അഭിനയിക്കാന്‍ താരം വിസമ്മതിക്കുന്നത് സംവിധായകരെ വെള്ളം കുടിപ്പിച്ചിരിക്കുകയാണ്.

English summary
STRANGE! Aaradhya DOESN'T Spend Much Time With Jaya Bachchan; Is Aishwarya Rai Bachchan The Reason?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam