»   » മോഹന്‍ലാല്‍ വിഗ്ഗ് വയ്ക്കാതെ പുറത്തിറങ്ങാത്തതിന്റെ കാരണം ഇതാണ്.. നിലനില്‍പ്പിന് വേണ്ടി???

മോഹന്‍ലാല്‍ വിഗ്ഗ് വയ്ക്കാതെ പുറത്തിറങ്ങാത്തതിന്റെ കാരണം ഇതാണ്.. നിലനില്‍പ്പിന് വേണ്ടി???

Posted By: Nihara
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച അഭിനേതാക്കളിലൊരാളാണ് മോഹന്‍ലാല്‍. ഒന്നിനൊന്ന് വ്യത്യസ്തമായ കഥപാത്രങ്ങളുമായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് അദ്ദേഹം. വില്ലനായി സിനിമയില്‍ തുടക്കം കുറിച്ച് സൂപ്പര്‍ സ്റ്റാറായി മാറിയ താരമാണ് മോഹന്‍ലാല്‍. പൊതുചടങ്ങുകളിലും മറ്റും പങ്കെടുക്കുമ്പോള്‍ തന്റെ അപ്പിയറസിനെക്കുറിച്ച് കൃത്യമായി ശ്രദ്ധിക്കുന്ന താരമാണ് മോഹന്‍ലാല്‍.

കാത്തിരിപ്പിനൊടുവില്‍ വില്ലന്‍ എത്തുന്നു.. മാറ്റാതിരുന്നാല്‍ മതിയായിരുന്നു.. പ്രതീക്ഷയോടെ ആരാധകര്‍!

പൃഥ്വിയില്‍ നിന്നും തട്ടിയെടുത്തതല്ല.. രാമലീലയെക്കുറിച്ച് എന്തൊക്കെയായിരുന്നു പ്രചരിച്ചത്!

പുതിയ സുഹൃത്തിനോടൊപ്പം ജീവിതം ആഘോഷമാക്കി ലിസി... ചിത്രങ്ങള്‍ വൈറല്‍!

വിഗ്ഗ് വയക്കാതെ മോഹന്‍ലാല്‍ ഇന്നുവരെ ഒരു സ്ഥലത്തും പ്രത്യക്ഷപ്പെട്ടിട്ടില്ല. സിനിമയുടെ മാത്രമല്ല ജീവിതത്തിന്റെയും ഭാഗമായി മാറിയിരിക്കുകയാണ് വിഗ്ഗ്. അടുത്തിടെ കന്യക മാഗസിന്‍ നടത്തിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ നേരിട്ടൊരു ചോദ്യമുണ്ട്. മേക്കപ്പും വിഗ്ഗുമില്ലാതെ പൊതുപരിപാടികളില്‍ പങ്കെടുക്കാത്തത് എന്താണെന്നായിരുന്നു ചോദിച്ചത്. തമിഴ് സിനിമയില്‍ രജനീകാന്തിനെ ഉദാഹരണമായി ചൂണ്ടിക്കാണിക്കുകയും ചെയ്തു. ഈ ചോദ്യത്തിന് മോഹന്‍ലാല്‍ നല്‍കിയ ഉത്തരം എന്താണെന്നറിയാന്‍ കൂടുതല്‍ വായിക്കൂ..

വ്യത്യസ്ത ശൈലി പിന്തുടരുന്നു

സിനിമയിലായാലും ജീവിതത്തിലായാലും കാര്യങ്ങളെ വ്യത്യസ്തമായി സമീപിക്കുന്ന വ്യക്തിത്വമാണ് രജനീകാന്തിന്റേത്. സ്‌ക്രീനിലായാലും ജീവിതത്തിലായാലും തന്റേതായ ശൈലി അദ്ദേഹം രൂപപ്പെടുത്തിയിട്ടുണ്ട്.

സിനിമയിലെ രഹസ്യങ്ങള്‍

ഇരുട്ടും വെളിച്ചവും ചേര്‍ന്ന ടെക്‌നിക്കല്‍ മാജിക്കാണ് സിനിമ. ഏതു പേര്‍ഫോമന്‍സിനേയും പോലെ സിനിമയിലുെ അതിന്റേതായ ചില രഹസ്യങ്ങളുണ്ട്. സിനിമയില്‍ കാണുന്ന പോലല്ലോ പുറത്തു കാണുന്നത്.

വിഗ്ഗ് ഉപയോഗിക്കാതെ പുറത്തിറങ്ങില്ല

താന്‍ വിഗ്ഗുപയോഗിക്കുന്ന ആളാണ്. വെള്ളം മാറി കുളിച്ചും ചൂടിലുമൊക്കെയായാണ് മുടി നഷ്ടപ്പെട്ടത്. വ്യക്തിത്വത്തിന്റെ ഭാഗമായാണ് വിഗ്ഗ് നില നിര്‍ത്തുന്നതെന്നും മോഹന്‍ലാല്‍ പറയുന്നു.

കുത്തിപ്പൊക്കുകയാണ്

ചിലര്‍ കുത്തിപ്പൊക്കുമ്പോഴാണ് ഇത്തരം വിഷയങ്ങള്‍ പൊങ്ങി വരുന്നത്. ഇത് ആദ്യത്തെ സംഭവമൊന്നുമല്ലെന്നും മോഹന്‍ലാല്‍ പറയുന്നു. ഇതൊന്നും ഒരു തരത്തിലും തന്നെ ബാധിച്ചിട്ടില്ലെന്നും മോഹന്‍ലാല്‍ പറയുന്നു.

പ്രൊഫഷന്റെ ഭാഗം

പ്രൊഫഷന്‍രെ ഭാഗമായി ഉപയോഗിക്കുന്ന മേക്കപ്പും വിഗ്ഗും നിത്യ ജീവിതത്തിന്റെ ഭാഗമാവാമെന്ന അഭിപ്രായക്കാരനാണ് താനെന്നും അദ്ദേഹം പറയുന്നു. രജനീകാന്ത് അങ്ങനെ ചെയ്യുന്നുവെച്ച് എല്ലാവര്‍ക്കും അതുപോലെയാകാന്‍ കഴിയില്ല.

English summary
Mohanlal reveals about his style statement.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam