6 വയസുകാരനോട് അച്ഛന്റെ അവിഹിതത്തെപ്പറ്റി ചോദ്യം; സ്മിത പാട്ടീലും അച്ഛനും തമ്മില്‍ അവിഹിതമായിരുന്നില്ല: ആര്യ

ബോളിവുഡിലെ ഐക്കോണിക് താരമാണ് രാജ് ബബ്ബര്‍. നായകനായും വില്ലനായും സഹനടനായുമെല്ലാം രാജ് ബബ്ബര്‍ കയ്യടി നേടിയിട്ടുണ്ട്. സിനിമ പോലെ തന്നെ രാജ് ബബ്ബറിന്റെ വ്യക്തി ജീവിതവും എന്നും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. വിവാഹിതനായ രാജ് ബബ്ബര്‍ നടി സ്മിത പാട്ടീലുമായി പ്രണയത്തിലായതും വിവാഹം കഴിച്ചതുമെല്ലാം വലിയ വാര്‍ത്തയായിരുന്നു. ഇന്ത്യന്‍ സിനിമയിലെ തന്നെ ഐക്കോണിക് താരങ്ങളില്‍ ഒരാളാണ് സ്മിത പാട്ടീല്‍.

സ്മിതയുമായി പ്രണയത്തിലാകുമ്പോള്‍ രാജ് ബബ്ബര്‍ നാദിറ ബബ്ബറിനെ വിവാഹം കഴിച്ചിരുന്നു. ഇരുവര്‍ക്കും രണ്ട് മക്കളുമുണ്ടായിരുന്നു. പിന്നീട് നടിയായി മാറിയ ജൂഹി ബബ്ബറും സ്റ്റാന്റ് അപ്പ് കൊമേഡിയനായ ആര്യ ബബ്ബറുമാണ് രാജിന്റേയും നാദിറയുടേയും മക്കള്‍. രാജ് ബബ്ബറിന്റേയും സ്മിത പാട്ടീലിന്റേയും മകനാണ് നടന്‍ പ്രതീക് ബബ്ബര്‍. പ്രതീകിന് ജന്മം നല്‍കിയതിന് പിന്നാലെയാണ് സ്മിത മരണപ്പെടുന്നത്.

Smita Patil

കഴിഞ്ഞ ദിവസമാണ് പ്രതീകിന്റെ രണ്ടാം വിവാഹം നടന്നത്. എന്നാല്‍ വിവാഹത്തിന് രാജ് ബബ്ബറിനും കുടുംബത്തിനും ക്ഷണമുണ്ടായിരുന്നില്ല. വിവാഹത്തിന് ക്ഷണിച്ചില്ലെങ്കിലും പ്രതീകും തങ്ങളും രാജ് ബബ്ബറിന്റെ മക്കള്‍ ആണെന്നത് സത്യമല്ലാതാകില്ലെന്നും പ്രതീകിനോട് തങ്ങള്‍ക്ക് എപ്പോഴും സ്‌നേഹമുണ്ടാകുമെന്നും ജൂഹി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇപ്പോഴിതാ അച്ഛനും സ്മിത പാട്ടീലും തമ്മിലുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് സംസാരിക്കുകയാണ് ആര്യ ബബ്ബര്‍.

''എനിക്ക് ആറേഴ് വയസുള്ളപ്പോള്‍ ഞാന്‍ ഒളിച്ചു കളിക്കുമായിരുന്നു. പക്ഷെ ഞാന്‍ കൂട്ടുകാരുടെ കൂടെയായിരുന്നില്ല ഒളിച്ചു കളിച്ചത്. പത്രക്കാരുടെ കൂടെയായിരുന്നു. അവര്‍ എവിടെ നിന്നും ചാടി വീഴുമായിരുന്നു. എന്നിട്ട് എന്റെ മുഖത്തേക്ക് മൈക്ക് നീട്ടിയിട്ട് നിങ്ങളുടെ അച്ഛന് അവിഹിത ബന്ധമുണ്ടല്ലോ എന്ത് തോന്നുന്നു? എന്ന് ചോദിക്കും.'' ആര്യ പറയുന്നു. അതേസമയം അച്ഛന്റേയും സ്മിത പാട്ടീലിന്റേയും ബന്ധം അവിഹിതമായിരുന്നില്ല. അത് പരിശുദ്ധമായ പ്രണയമായിരുന്നു എന്നാണ് ആര്യ പറയുന്നത്.

Smita Patil

''സത്യം പറഞ്ഞാല്‍ അത് അവിഹിതമായിരുന്നില്ല. അച്ഛനും സ്മിത മായും പരസ്പരം ആത്മാര്‍ത്ഥമായി സ്‌നേഹിച്ചിരുന്നു. ഒരു കുടുംബം എന്ന നിലയില്‍ ഞങ്ങള്‍ ആ ബന്ധത്തെ മനസിലാക്കുകയും മാനിക്കുകയും അംഗീകരിക്കുകയും ചെയ്തിരുന്നു. പക്ഷെ അന്ന് ആറോ ഏഴോ വയസുള്ളപ്പോള്‍ എനിക്കതൊന്നും മനസിലായിരുന്നില്ല. അതിനാല്‍ അച്ഛനുമായി അകല്‍ച്ചയുണ്ടായി. ഇപ്പോള്‍ എനിക്ക് 43 വയസുണ്ട്. കല്യാണം കഴിച്ചിട്ട് ഒമ്പത് കൊല്ലമായി. എനിക്ക് മനസിലായി. എന്റെ അച്ഛന്‍ അത്ര വലിയ തെറ്റൊന്നും ചെയ്തിരുന്നില്ല'' എന്നും ആര്യ പറയുന്നു.

അതേസമയം അച്ഛനും സ്മിതയും തമ്മിലുള്ള അടുപ്പത്തില്‍ നിന്നുണ്ടായ ഏറ്റവും നല്ല കാര്യം തനിക്ക് പ്രതീക് എന്ന അനിയനെ കിട്ടിയെന്നാണ് ആര്യ പറയുന്നത്. തന്റെ വീട്ടില്‍ താന്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്നത് തന്റെ അനിയനെയാണെന്നും ആര്യ പറയുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് പ്രതീകും പ്രിയ ബാനര്‍ജിയും വിവാഹിതരായത്. എന്നാല്‍ വിവാഹത്തിന് രാജ് ബബ്ബറിനും കുടുംബത്തിനും ക്ഷണമുണ്ടായിരുന്നില്ല. എന്തുകൊണ്ടാണ് അച്ഛനേയും സഹോദരങ്ങളേയും ക്ഷണിക്കാതിരുന്നതെന്ന് പ്രതീക് വ്യക്തമാക്കിയിട്ടില്ല.

More from Filmibeat

Read more about: smita patil
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X