സല്‍മാന്റെ പെങ്ങളെ കെട്ടിയത് പണത്തിന്! വജ്രം പതിപ്പിച്ച വസ്ത്രവും ബെന്റ്‌ലി കാറും സമ്മാനം

ബോളിവുഡിലെ അറിയപ്പെടുന്ന നടനാണ് ആയുഷ് ശര്‍മ. ലവ് യാത്രി എന്ന സിനിമയിലൂടെയായിരുന്നു ആയുഷിന്റെ അരങ്ങേറ്റം. പിന്നീട് അന്തിം ഉള്‍പ്പടെയുള്ള സിനിമകളിലും അഭിനയിച്ചു. 2014ലാണ് ആയുഷ് സല്‍മാന്‍ ഖാന്റെ സഹോദരി അര്‍പിതയെ വിവാഹം കഴിക്കുന്നത്. അന്ന് മുതല്‍ക്കെ ആയുഷിന്റെ കരിയറിനേയും ഖാന്‍ കുടുംബത്തിന്റെ പിന്തുണയേയും കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇപ്പോഴിതാ അതേക്കുറിച്ച് ആയുഷ് തന്നെ പ്രതികരിച്ചിരിക്കുകയാണ്.

നെപ്പോട്ടിസം ചര്‍ച്ചകള്‍ തന്നെ അസ്വസ്ഥനാക്കുന്നതാണെന്നാണ് ആയുഷ് പറയുന്നത്. താന്‍ അര്‍പിതയെ വിവാഹം കഴിക്കുന്ന സമയത്ത് തനിക്ക് സമ്മാനമായ വിലപിടിക്കുന്ന വസ്ത്രങ്ങളും കാറും ലഭിച്ചുവെന്നായിരുന്നു പ്രചരിപ്പിച്ചിരുന്നതെന്നാണ് താരം പറയുന്നത്. സിദ്ധാര്‍ത്ഥ് കണ്ണന് നല്‍കിയ അഭിമുഖത്തിലാണ് ആയുഷ് ശര്‍മ മനസ് തുറന്നത്.

Aayush Sharma

''എനിക്ക് വേണ്ടി സോഷ്യല്‍ മീഡിയ പല കാര്യങ്ങളും തീരുമാനിച്ചിട്ടുണ്ട്. എന്റെ കല്യാണ സമയത്ത് ചിലര്‍ പറഞ്ഞത് എനിക്ക് വജ്രം പതിപ്പിച്ച ഷെര്‍വാണി സമ്മാനമായി കിട്ടിയെന്നാണ്. ആ ഷെര്‍വാണി ഇപ്പോഴും എനിക്ക് കിട്ടിയില്ല. മറ്റൊരാള്‍ പറഞ്ഞത് സ്ത്രീധനമായി ലഭിച്ചത് ബെന്റ്‌ലി ആണെന്നായിരുന്നു. ആ ബെന്റ്‌ലി എവിടെ? എനിക്കത് വേണം എന്നല്ല പറയുന്നത്'' എന്നായിരുന്നു ആയുഷ് ശര്‍മയുടെ പ്രതികരണം.

ബോളിവുഡില്‍ അവസരം ലഭിക്കാനും പണത്തിനും വേണ്ടിയാണ് താന്‍ അര്‍പിതയെ വിവാഹം കഴിച്ചതെന്നാണ് പലരും പറഞ്ഞതെന്ന് താരം ഓര്‍ക്കുന്നുണ്ട്. തന്റെ കുടുംബം രാഷ്ട്രീയപ്രവര്‍ത്തകരുടേതാണ്. ആ സമയത്ത് താനൊരു സ്ട്രഗ്‌ളിംഗ് ആക്ടറായിരുന്നുവെന്നാണ് ആയുഷ് പറയുന്നത്. അര്‍പിതയുമായി സൗഹൃദത്തിലാകും മുമ്പ് താന്‍ മുന്നൂറോളം സിനിമകളുടെ ഓഡിഷനില്‍ പങ്കെടുത്തിട്ടുണ്ടെന്നും ആയുഷ് പറയുന്നു. സല്‍മാന്റെ സഹോദരിയ്ക്ക് പണത്തിന് വേണ്ടി വിവാഹം കഴിച്ചുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് താരം പറയുന്നത്.

''ബോളിവുഡില്‍ എന്‍ട്രി ലഭിക്കും മുമ്പ് ഞാന്‍ മുന്നൂറ് സിനിമകളുടെ ഓഡിഷനില്‍ പങ്കെടുത്തിട്ടുണ്ട്. അര്‍പിതയുമായി സൗഹൃദത്തിലാകുമ്പോഴും ഞാന്‍ സ്ട്രഗ്‌ളിംഗ് ആക്ടറാണ്. വിവാഹത്തിന് മുമ്പ് എന്റെ ക്യാരക്ടര്‍ അര്‍പിതയ്ക്ക് മനസിലായിട്ടുണ്ടാകില്ലേ? അവള്‍ അത്ര പാവമാണോ? ഖാന്‍ കുടുംബത്തിന് എന്നെപ്പറ്റി അറിയാനാകില്ലേ? തീര്‍ത്തും അടിസ്ഥാന രഹിതമായൊരു ചര്‍ച്ചയാണിത്'' എന്നാണ് ആയുഷ് ശര്‍മ പറയുന്നത്.

Aayush Sharma

''അവര്‍ക്ക് അറിയാത്തത് എന്തെന്നാല്‍ അര്‍പിതയുമായുള്ള എന്റെ വിവാഹം തീരുമാനിച്ച ശേഷം ഞാന്‍ സല്‍മാന്‍ സാറിനോട് പറഞ്ഞത് എനിക്ക് അഭിനയിക്കണ്ട എന്നാണ്. കാരണം ഞാന്‍ മുന്നൂറ് ഓഡിഷനുകള്‍ നല്‍കിയിട്ടും ഒന്നും നടന്നില്ല. എനിക്ക് ഇനി പറ്റില്ലെന്ന് ഞാന്‍ പറഞ്ഞു. എന്റെ ട്രെയ്‌നിംഗ് ശരിയല്ലെന്നും നല്ല ട്രെയ്‌നിംഗ് നല്‍കാമെന്നും അദ്ദേഹം എന്നോട് പറഞ്ഞു''എന്നും ആയുഷ് ശര്‍മ പറയുന്നു.

താന്‍ അര്‍പിതയെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന കാര്യം പറഞ്ഞപ്പോള്‍ തന്റെ വീട്ടുകാര്‍ ആദ്യം അംഗീകരിച്ചില്ലെന്നാണ് താരം പറയുന്നത്. അര്‍പിതയുടേത് വലിയ താരകുടുംബമാണെന്നതായിരുന്നു അവരെ ആശങ്കപ്പെടുത്തിയിരുന്നത്. എന്നാല്‍ പിന്നീട് ഖാന്‍ കുടുംബത്തെ പരിചയപ്പെട്ടതോടെ അവര്‍ വിവാഹത്തിന് സമ്മതിച്ചുവെന്നും താരം പറയുന്നുണ്ട്. സല്‍മാന്‍ ഖാനും ആയുഷും ഒരുമിച്ച് അഭിനയിച്ച ചിത്രമാണ് അന്തിം.

Read more about: salman khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X