For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മകളുടെ കൂട്ടുകാരിയെ പ്രണയിച്ചു; ദാമ്പത്യം തകര്‍ത്തത് സല്‍മാനും കുടുംബവുമെന്ന് സംവിധായകന്‍

  |

  വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു സംവിധായകന്‍ അഭിനവ് കശ്യപിന്റെ കരിയര്‍. നന്നായി തുടങ്ങിയെങ്കിലും തുടക്കത്തില്‍ തന്നെ അവസാനിച്ചു പോയൊരു കരിയര്‍. സൂപ്പര്‍ താരം സല്‍മാന്‍ ഖാനുമായും കുടുംബവുമായുള്ള പ്രശ്‌നങ്ങളാണ് അഭിനവിന്റെ കരിയറും ജീവിതവുമൊക്കെ തകര്‍ക്കുന്നത്. സൂപ്പര്‍ ഹിറ്റായി മാറിയ സല്‍മാന്‍ ഖാന്‍ ചിത്രം ദബാംഗിലൂടെയായിരുന്നു അഭിനവിന്റെ അരങ്ങേറ്റം.. എന്നാല്‍ ഈ വിജയം നിലനിര്‍ത്താന്‍ അദ്ദേഹത്തിന് സാധിക്കാതെ വരികയായിരുന്നു.

  Also Read: 'എന്ത് കൂറ പാട്ടുകളാണ് രണ്ടുപേരും ചെയ്ത് ഇടുന്നത്? ഉള്ള വില കളയണോ'യെന്ന് ആരാധിക, മറുപടിയുമായി അമൃത സുരേഷ്!

  ദബാംഗിന് ശേഷം വന്ന രണ്‍ബീര്‍ കപൂര്‍ ചിത്രം ബേഷരമിന്റെ വന്‍ പരാജയവും സല്‍മാന്‍ ഖാന്റെ കുടുംബവുമായുള്ള പ്രശ്‌നങ്ങളുമാണ് അദ്ദേഹത്തിന്റെ കരിയറിനെ നശിപ്പിച്ചത്. ടെലിവിഷന്‍ ഷോകളിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് ഷ്ഷ്ഷ് കോയി ഹേ, മനോരമ സിക്‌സ് ഫീറ്റ് അണ്ടര്‍, 13 ബി, ഗബ്ബര്‍ സിംഗ് തുടങ്ങിയ സിനിമകള്‍ എഴുതിയ ശേഷമാണ് അഭിനവ് സംവിധായകനാകുന്നത്.

  കരിയര്‍ മാത്രമല്ല അഭിനവിന്റെ വ്യക്തി ജീവിതവും വലിയൊരു ദുരന്തമായി മാറുകയായിരുന്നു. പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മകളുടെ സുഹൃത്തും നടിയുമായ പല്ലവി ശര്‍ദയുമായുള്ള പ്രണയമാണ് അഭിനവിന്റെ ദാമ്പത്യ ജീവിതം തകര്‍ക്കുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

  Also Read: വിക്കി കൗശലിനെ ആദ്യം കണ്ടപ്പോൾ സുഹൃത്തിനോട് പറഞ്ഞത്; മനസ്സു തുറന്ന് കത്രീന കൈഫ്

  ഇന്ത്യന്‍ സിനിമയിലെ മികച്ച സംവിധായകരില്‍ ഒരാളായ അനുരാഗ് കശ്യപിന്റെ ഇളയ സഹോദരനാണ് അഭിനവ്. അനുരാഗിനെ പോലെ തന്നെ എഴുത്തിലൂടെയായിരുന്നു അഭിനവും തുടങ്ങുന്നത്. പിന്നീട് ദബാംഗിലൂടെ സംവിധായകനായി മാറുകയായിരുന്നു. സല്‍മാന്റെ ഐക്കോണിക് കഥാപാത്രങ്ങളിലൊന്നായി മാറുകയായിരുന്നു ചിത്രത്തിലെ ചുല്‍ഭുല്‍ പാണ്ഡെ.

  നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തിന് പിന്നാലെ ബോളിവുഡിലെ നെപ്പോട്ടിസത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇക്കാലത്താണ് അഭിനവ് സല്‍മാന്‍ ഖാന്‍, സൊഹൈല്‍ ഖാന്‍, അര്‍ബാസ് ഖാന്‍, സലീം ഖാന്‍ എന്നിവര്‍ ചേര്‍ന്ന് തന്നെ തകര്‍ത്തുവെന്ന ആരോപണവുമായി രംഗത്തെത്തുന്നത്. ദബാംഗിന്റെ രണ്ടാം ഭാഗം സംവിധാനം ചെയ്യാന്‍ തന്നെ അനുവദിച്ചില്ലെന്നും തനിക്കൊപ്പം പ്രവര്‍ത്തിക്കുന്നവരില്‍ നിന്നും പലരേയും താരകുടുംബം തടഞ്ഞുവെന്നുമായിരുന്നു അഭിനവിന്റെ ആരോപണം.

  Also Read: ഷാരൂഖിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ അധോലോക നേതാവ്, പേടിച്ചരണ്ട കിങ്‌ ഖാൻ; സംഭവമിങ്ങനെ

  ''എന്റെ അനുഭവവും വ്യത്യസ്തമല്ല. ഞാന്‍ ചൂഷണവും ഗുണ്ടായിസവും അനുഭവിച്ചു. ദബാംഗ് പുറത്തിറങ്ങി പത്ത് വര്‍ഷത്തിന് ശേഷമാണ് ഞാനിത് പറയുന്നത്. അര്‍ബാസ് ഖാനും സൊഹൈല്‍ ഖാനും ചേര്‍ന്ന് ഗുണ്ടായിസം കാണിച്ച് എന്റെ കരിയറിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ശ്രമിച്ചതോടെയാണ് ദബാംഗ് ടുവില്‍ നിന്നും ഞാന്‍ പിന്മാറുന്നത്. എന്റെ രണ്ടാമത്തെ സിനിമയുടെ നിര്‍മ്മാതാവിനെ അര്‍ബാസ് തന്നെ നേരിട്ട് ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തി. ആ സിനിമയെ നശിപ്പിച്ചു'' എന്നാണ് അഭിനവ് പറഞ്ഞത്.


  രണ്ടാമത്തെ ചിത്രമായ ബേഷരിമില്‍ രണ്‍ബീര്‍ കപൂറായിരുന്നു നായകന്‍. ചിത്രത്തിലെ നിര്‍മ്മാതാക്കള്‍ക്ക് കത്രീന കൈഫിനെയായിരുന്നു നായികയായി വേണ്ടിയിരുന്നത്. എന്നാല്‍ തന്റെ മകളുടെ സുഹൃത്തായ നടി പല്ലവിയെയായിരുന്നു അഭിനവ് നായികയാക്കിയത്. സിനിമയുടെ ചിത്രീകരണത്തിനിടെ ഇരുവരും അടുപ്പത്തിലാവുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം തങ്ങള്‍ പ്രണയത്തിലാണെന്ന വാര്‍ത്തകളെ ഇരുവരും നിഷേധിച്ചുവെങ്കിലും വാര്‍ത്തകള്‍ സംവിധായകന്റെ കുടുംബ ജീവിതത്തെ ബാധിക്കുകയായിരുന്നു.

  2017 ലാണ് അഭിനവും ഭാര്യ ചതുരയും പിരിയന്നത്. തന്റെ കരിയര്‍ നശിപ്പിച്ച സല്‍മാന്‍ ഖാനും കുടുംബവുമാണ് തന്റെ ദാമ്പത്യ ജീവിതം തകരാന്‍ കാരണക്കാര്‍ എന്നായിരുന്നു അഭിനവ് പറഞ്ഞിരുന്നത്. സല്‍മാനേയും കുടുംബത്തേയും ഭയന്ന് തനിക്കൊപ്പം ആരും സിനിമകള്‍ ചെയ്യാറില്ലെന്നും അഭിനവ് പറയുന്നുണ്ട്.

  English summary
  Abhinav Kashyap Says Salman Khan And Family Distroyed His Marriage And Career
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X