അഭിഷേകടക്കം ബച്ചന്മാരൊന്നും ഐശ്വര്യയുടെ പിറന്നാളിനില്ല; താമസവും രണ്ടിടത്ത്! ബച്ചന്‍ കുടുംബത്തില്‍ കലഹം!
ബോളിവുഡിലെ മാത്രമല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ സൂപ്പര്‍ നായികയാണ് ഐശ്വര്യ റായ്. ഇന്ത്യന്‍ ജനതയെ ഐശ്വര്യയെ പോലെ സ്വാധീനിച്ച മറ്റൊരു നടിയുണ്ടാകില്ല. ലോകസുന്ദരി പട്ടം നേടി സിനിമിയലെത്തിയ ഐശ്വര്യയുടെ തുടക്കം തെന്നിന്ത്യയിലൂടെയായിരുന്നു. തമിഴിലൂടെ അരങ്ങേറിയ ഐശ്വര്യ പിന്നാലെ ബോളിവുഡിലെത്തുകയും അതിവേഗം രാജ്യത്തെ ഏറ്റവും വലിയ നായികയായി വളരുകയും ചെയ്തു.
നടന്‍ അഭിഷേക് ബച്ചനാണ് ഐശ്വര്യയുടെ ഭര്‍ത്താവ്. ഇരുവരുടെ പ്രണയവും വിവാഹവുമെല്ലാം ബോളിവുഡും ആരാധകരും ഒരുപാട് ആഘോഷിച്ചത്. ഓണ്‍ സ്‌ക്രീനിലെന്നത് പോലെ തന്നെ ഓഫ് സ്‌ക്രീനിലും ആരാധകരുടെ പ്രിയപ്പെട്ട ജോഡിയാണ് ഐശ്വര്യ റായും അഭിഷേകും. ഇരുവരും ഒരുമിച്ചെത്തുന്ന പരിപാടികളുമൊക്കെ ചര്‍ച്ചയായി മാറാറുണ്ട്. എന്നാല്‍ ബച്ചന്‍ കുടുംബത്തില്‍ നിന്നും അത്ര സന്തോഷകരമായ വാര്‍ത്തകളല്ല ഇപ്പോള്‍ പുറത്ത് വരുന്നത്.

ഐശ്വര്യയും അഭിഷേകിന്റെ കുടുംബവും തമ്മില്‍ ചില ഭിന്നതകള്‍ നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെ ഇന്നലെ ഐശ്വര്യ റായ് തന്റെ 50-ാം ജന്മദിനം ആഘോഷിച്ചിരുന്നു. ഇപ്പോഴിതാ ഐശ്വര്യയുടെ ജന്മദിനവും വിവാദത്തില്‍ പെട്ടിരിക്കുകയാണ്. ഐശ്വര്യയും ബച്ചന്‍ കുടുംബവും തമ്മിലുള്ള ഭിന്നതയുടെ തെളിവായിട്ടാണ് ഐശ്വര്യയുടെ പിറന്നാള്‍ ആഘോഷം ചര്‍ച്ചയാകുന്നത്.
ഒരു ആശുപത്രിയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായാണ് ഐശ്വര്യയുടെ പിറന്നാള്‍ ആഘോഷം നടന്നത്. അമ്മ ബ്രിന്ദ റായും മകള്‍ ആരാധ്യ റായ് ബച്ചനും ഐശ്വര്യയ്‌ക്കൊപ്പമുണ്ടായിരുന്നു. എന്നാല്‍ അഭിഷേക് ബച്ചനോ ബച്ചന്‍ കുടുംബത്തില്‍ നിന്നും ആരെങ്കിലുമോ ഐശ്വര്യയുടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തിരുന്നില്ല. ബച്ചന്‍ കുടുംബത്തിന്റെ ഭാഗത്തു നിന്നുമുണ്ടായ ഈ അസാന്നിധ്യം ഇരുവര്‍ക്കുമിടയിലുള്ള ഭിന്നത മൂലമാണെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍.
അതേസമയം ബച്ചന്‍ കുടുംബം ഐശ്വര്യയുടെ ജന്മദിനം സ്വകാര്യമായി ആഘോഷിച്ചിട്ടുണ്ടാകുമെന്നും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാത്തതാകാമെന്നും ചിലര്‍ പറയുന്നുണ്ട്. എന്നിരുന്നാലും ആരാധ്യയും അമ്മയുമുള്ളപ്പോള്‍ ഐശ്വര്യയുടെ പിറന്നാള്‍ ആഘോഷത്തില്‍ അഭിഷേക് പങ്കെടുക്കാതിരുന്നത് എന്തുകൊണ്ടെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നുണ്ട്. ആഘോഷക്കിനിടെ ആരാധ്യ അമ്മയെക്കുറിച്ച് പറഞ്ഞ വാക്കുകളും ശ്രദ്ധ നേടുന്നുണ്ട്.
സോഷ്യല്‍ മീഡിയയിലെ റിപ്പോര്‍ട്ടുകളും മറ്റ് പറയുന്നത് ബച്ചന്‍ കുടുംബവും ഐശ്വര്യയും തമ്മില്‍ പിണക്കത്തിലാണെന്നാണ്. ഇതേതുടര്‍ന്ന് ഐശ്വര്യയും അഭിഷേകും അകന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മറ്റൊരു റിപ്പോര്‍ട്ടില്‍ പറയുന്നത് ഐശ്വര്യ മകള്‍ ആരാധ്യയ്‌ക്കൊപ്പം മാറി താമസിക്കുകയാണെന്നാണ്. അഭിഷേകിന്റെ അമ്മ ജയ ബച്ചനും സഹോദരി ശ്വേത ബച്ചനുമായിട്ടാണ് ഐശ്വര്യയുടെ പ്രശ്‌നമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

നേരത്തെ പാരീസ് ഫാഷന്‍ വീക്കില്‍ ജയയും ശ്വേതയും ഐശ്വര്യയേയും ആരാധ്യയേയും അവഗണിച്ചതും വാര്‍ത്തകള്‍ക്ക് ശക്തി പകര്‍ന്നിരുന്നു. ശ്വേതയുടെ മകള്‍ നവ്യ റാംപ് വാക്കില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. നവ്യയെ ജയയും ശ്വേതയും വാനോളം പുകഴ്ത്തിയപ്പോഴും അതേ റാംപില്‍ വാക്ക് ചെയ്ത ഐശ്വര്യയേയും കൂടെയുണ്ടായിരുന്ന മകള്‍ ആരാധ്യയെയും കുറിച്ച് ജയയും ശ്വേതയും ഒരു വാക്ക് പോലും പറഞ്ഞില്ല എന്നാണ് ആരോപണം.
അതേസമയം എന്താണ് പിണക്കത്തിന്റെ കാരണമെന്നോ ഇതോടെ ഐശ്വര്യയും അഭിഷേകും പിരിയുമോ എന്നൊന്നും വ്യക്തമായിട്ടില്ല. താരങ്ങളുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.


Click it and Unblock the Notifications