എന്തെങ്കിലും പറയാനുണ്ടെങ്കില്‍ എന്റെ മുഖത്ത് നോക്കി പറയൂ, മകളെ വെറുതെ വിടൂ! സഹിക്കില്ലെന്ന് അഭിഷേക്

ബോളിവുഡിലെ മുന്‍നിര നടനാണ് അഭിഷേക് ബച്ചന്‍. ഇതിഹാസ താരം അമിതാഭ് ബച്ചന്റേയും ജയ ബച്ചന്റേയും മകന്‍ ആണ് അഭിഷേക്. അച്ഛന്റെയും അമ്മയുടേയും പാതയിലൂടെ അഭിഷേക് സിനിമയിലെത്തുകയായിരുന്നു. സൂപ്പര്‍ നായിക ഐശ്വര്യ റായ് ആണ് അഭിഷേകിന്റെ ഭാര്യ. എന്നാല്‍ എന്നും സോഷ്യല്‍ മീഡിയയുടെ ട്രോളുകള്‍ക്ക് ഇരയാകുന്ന താരമാണ് അഭിഷേക് ബച്ചന്‍. തന്റെ അച്ഛനേയും ഭാര്യയേയും പോലെ വലിയ താരമമല്ലെന്നാണ് അഭിഷേകിനെ ട്രോളാന്‍ സോഷ്യല്‍ മീഡിയ കണ്ടെത്തുന്ന കാരണം. അഭിഷേകിന്റെ അഭിനയത്തേയും സിനിമകളേയും പലപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ ചിലര്‍ ട്രോളാറുണ്ട്.

തനിക്കെതിരെയുള്ള ട്രോളുകളോട് അഭിഷേകിന്റെ പ്രതികരണങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്. തന്നെ അപമാനിക്കാനുള്ള ശ്രമങ്ങള്‍ക്ക് അഭിഷേക് വായടപ്പിക്കുന്ന മറുപടികള്‍ നല്‍കാറുണ്ട്. ക്രിയാത്മകമായ വിമര്‍ശനങ്ങള്‍ സ്വീകരിക്കുകയും എന്നാല്‍ വ്യക്തിപരമായ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങള്‍ താന്‍ അനുവദിക്കില്ലെന്ന് തന്റെ പ്രതികരണങ്ങളിലൂടെ അഭിഷേക് തെളിയിക്കാറുണ്ട്. ഇപ്പോഴിതാ തന്റെ കുടുംബത്തെ, പ്രത്യേകിച്ചും മകള്‍ ആരാധ്യയെക്കുറിച്ചുള്ള മോശം പരാമര്‍ശങ്ങള്‍ താന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അഭിഷേക് ബച്ചന്‍.

 ആരാധ്യ

ഈയ്യടുത്ത് ആരാധ്യയുടെ സ്‌കൂള്‍ ഷെഡ്യൂളുമായി ബന്ധപ്പെട്ട് അഭിഷേകിനേയും ഐശ്വര്യയേയും ഒരാള്‍ പരിഹസിച്ചിരുന്നു. എന്നാല്‍ കിടിലന്‍ മറുപടി നല്‍കി അവരുടെ വായടപ്പിക്കാന്‍ അഭിഷേകിന് സാധിച്ചിരുന്നു. തന്നെക്കുറിച്ചുള്ള ട്വീറ്റിലെ അക്ഷരത്തെറ്റ് ചൂണ്ടിക്കാണിച്ച അഭിഷേക് ആ യുവതിയോട് വിദ്യാഭ്യാസം നേടാന്‍ പറയുകയും ചെയ്തിരുന്നു. ഇപ്പോഴിതാ നിത്യേന താന്‍ നേരിടുന്ന ട്രോളുകളെക്കുറിച്ച് അഭിഷേക് മനസ് തുറന്നിരിക്കുകയാണ്. ട്രോളുകളേയും വിമര്‍ശനങ്ങളേയും കുറിച്ചുള്ള അഭിഷേകിന്റെ കാഴ്ചപ്പാട് വ്യക്തമാക്കുന്നതാണ് താരത്തിന്റെ വാക്കുകള്‍. വിശദമായി വായിക്കാം തുടര്‍ന്ന്.

കുടുംബം

ട്രോളുകളിലേക്ക് കുടുംബത്തെ വലിച്ചിടുന്നതിനെക്കുറിച്ച് ആയിരുന്നു അഭിഷേകിനോടുള്ള ചോദ്യം. ''തീര്‍ത്തും അംഗീകരിക്കാന്‍ സാധിക്കാത്തതാണ്. ഞാന്‍ ഒട്ടും തന്നെ സഹിക്കുകയില്ല. ഞാന്‍ മാന്യമായി കളിക്കാന്‍ ആഗ്രഹിക്കുന്നയാളാണ്. ഞാനൊരു പബ്ലിക് ഫിഗര്‍ ആണെന്നത് ശരി തന്നെ. പക്ഷെ എന്റെ മകള്‍ നിങ്ങളുടെ പരിധിയ്ക്ക് പുറത്താണ്. നിങ്ങള്‍ പറയുന്നതില്‍ നിങ്ങള്‍ക്ക് ഉറപ്പുണ്ടെങ്കില്‍് ദയവ് ചെയ്ത് എന്റെ അടുത്ത് വന്ന് എന്റെ മുഖത്ത് നോക്കി പറഞ്ഞു നോക്കൂ. കാണാം നിങ്ങള്‍ക്ക് എത്ര ധൈര്യമുണ്ടെന്ന്'' എന്നായിരുന്നു അഭിഷേകിന്റെ പ്രതികരണം. അതേസമയം വിമര്‍ശനങ്ങള്‍ എത്രമാത്രം പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം തുറന്നു പറയുകയുണ്ടായി.

കേള്‍ക്കാന്‍

''നിങ്ങള്‍ കരുതുന്നത് ഞാന്‍ നല്ല നടന്‍ അല്ലെന്നാണെങ്കില്‍ ഞാന്‍ നല്ല നടനാകുമ്പോള്‍ നിങ്ങളുടെ ധാരണ മാറും. അങ്ങനെയാവണം നിങ്ങളിതിനെ കാണുന്നത്. എല്ലാവര്‍ക്കും അഭിപ്രായങ്ങളുണ്ടാകും. ഇവര്‍ പണം കൊടുത്ത് ടിക്കറ്റ് എടുത്ത് എന്റെ സിനിമ കാണുന്നവരാണ്. അവര്‍ക്ക് ഞാന്‍ അഭിനയം ഇനിയും മെച്ചപ്പെടുത്താന്‍ ഉണ്ടെന്നാണ് തോന്നുന്നതെങ്കില്‍ അവര്‍ പറയുന്നത് കേള്‍ക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. മാറ്റം കൊണ്ടു വരാന്‍ ശ്രമിക്കുകയും ചെയ്യണം'' എന്നായിരുന്നു അഭിഷേക് ബച്ചന്‍ പറഞ്ഞത്.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
ബോബ് ബിസ്വാസ്

അതേസമയം അഭിഷേക് ബച്ചന്റെ പുതിയ സിനിമയായ ബോബ് ബിസ്വാസ് റിലീസ് ചെയ്തിരിക്കുകയാണ്. കഹാന സിനിമയിലെ വാടക കൊലയാളിയായി ബോബ് ബിസ്വാസിന്റെ സ്പിന്‍ ഓഫ് ആണ് ബോബ് ബിസ്വാസ് എന്ന സിനിമ. ദിവ്യ അന്നപൂര്‍ണ ഗോഷ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. കഹാനി ഒരുക്കിയ സുജോയ് ഗോഷ് ആണ് സിനിമയുടെ കഥയെഴുതിയിരിക്കുന്നത്. ചിത്രാംഗദ സിംഗ് ആണ് സിനിമയിലെ നായിക. കഹാനിയില്‍ സാസ്വത ചാറ്റര്‍ജി അവതരിപ്പിച്ച ബോബ് ബിസ്വാസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അഭിഷേക് ബച്ചന്‍ അവതരിപ്പിച്ചിരിക്കുന്നത്. അതേസമയം ബോബ് ബിസ്വാസ് ആയുള്ള അഭിഷേകിന്റെ പ്രകടനത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

Read more about: abhishek bachchan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X