തമാശയ്ക്ക് പരിധിയുണ്ട്, കുറച്ച് മര്യാദയാകാം! ബച്ചനെക്കുറിച്ച് പറഞ്ഞത് പിടിച്ചില്ല, ദേഷ്യപ്പെട്ട് അഭിഷേക്‌

ബോളിവുഡിലെ മിന്നും താരമാണ് അഭിഷേക് ബച്ചന്‍. അമിതാഭ് ബച്ചന്‍ എന്ന ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ സൂപ്പര്‍ താരത്തിന്റേയും പ്രശസ്ത നടി ജയ ബച്ചന്റേയും മകനാണ് അഭിഷേക് ബച്ചന്‍. അച്ഛനേയും അമ്മയേയും പോലെ അഭിഷേകും സിനിമയിലെത്തുകയായിരുന്നു. നല്ല അഭിനേതാവാണെന്ന് തെളിയിക്കാന്‍ സാധിച്ചുവെങ്കിലും പലപ്പോഴും തന്റെ അച്ഛനുമായി താരതമ്യം ചെയ്യപ്പെടുന്നുണ്ട് അഭിഷേക്. അച്ഛനോളം വലിയ താരമാകാന്‍ സാധിക്കാതെ പോയെന്ന സോഷ്യല്‍ മീഡിയയുടെ നിരന്തര പരിഹാസവും അഭിഷേക് നേരിടുന്നുണ്ട്.

അതേസമയം അഭിമുഖങ്ങളിലും മറ്റും തന്റെ വിമര്‍ശകരെ പോലും കയ്യിലെടുക്കുന്ന വ്യക്തിത്വമാണ് അഭിഷേകിന്റേത്. തുടക്കത്തില്‍ തന്നെ വിമര്‍ശിച്ചവരെ പോലും ആരാധകരാക്കി മാറ്റാന്‍ അഭിഷേകിന് സാധിച്ചിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം ശക്തമായി തിരികെ വന്നാണ് അഭിഷേക് കയ്യടി നേടിയത്. സോഷ്യല്‍ മീഡിയയിലും സജീവമാണ്. തന്നെ ട്രോളുന്നവര്‍ക്ക് അഭിഷേക് നല്‍കാറുള്ള മറുപടി കയ്യടി നേടാറുണ്ട്.

 രസകരമല്ലാത്ത തമാശ

ഇപ്പോഴിതാ തന്നെക്കുറിച്ചും അച്ഛന്‍ അമിതാഭ് ബച്ചനെക്കുറിച്ചും രസകരമല്ലാത്ത തമാശ പറഞ്ഞ ഷോയില്‍ നിന്നും താരം ഇറങ്ങിപ്പോയിരിക്കുകയാണ്. ആമസോണ്‍ ഷോയായ കേസ് തോ ബന്‍താ ഹേയില്‍ അതിഥിയായി എത്തിയതായിരുന്നു അഭിഷേക് ബച്ചന്‍. നടന്‍ ഋതേഷ് ദേശ്മുഖ്, കുഷ കപില, പാരിതോഷ് തൃപാഠി എന്നിവരാണ് ഷോയിലെ പ്രധാന താരങ്ങള്‍. അതിഥിയായി എത്തിയ താരങ്ങളെ പ്രതിക്കൂട്ടില്‍ ഇരുത്തി ചോദ്യം ചോദിക്കുന്നതാണ് കേസ് തോ ബന്‍താ ഹേയുടെ രീതി.

എന്തിനും ഒരു പരിധിയുണ്ട്

പരിപാടിക്കിടെ കൊമേഡിയനായ പാരിതോഷ് പറഞ്ഞ തമാശ അഭിഷേകിന് അത്ര രുചിച്ചില്ല. ഇതോടെ താരം ഷോയുടെ ചിത്രീകരണം നിര്‍ത്താന്‍ ആവശ്യപ്പെടുകയും ഷോയുടെ സംവിധായകനെ അടുത്തേക്ക് വിളിച്ച് അതൃപ്തി അറിയിക്കുകയുമായിരുന്നു. തന്റെ അച്ഛന്‍ അമിതാഭ് ബച്ചനെക്കുറിച്ച് പറഞ്ഞ തമാശയായിരുന്നു അഭിഷേകിനെ ചൊടിപ്പിച്ചത്. എന്തിനും ഒരു പരിധിയുണ്ടെന്നും അദ്ദേഹം തന്റെ പിതാവാണെന്നുമായിരുന്നു അഭിഷേക് പറഞ്ഞത്. താരത്തിന്റെ മുഖഭാവം മാറിയതോടെ കൊമേഡിയനും അസ്വസ്ഥനാകുന്നുണ്ട്.

''കുറച്ച് ബഹുമാനമൊക്കെയാകാം. കോമഡിയുടെ പേരില്‍ ഇത്രയൊന്നും ചെയ്യരുത്. പരിധി മറന്നു പോകരുത്'' എന്നാണ് അഭിഷേക് പറയുന്നത്. തന്നെ എന്തും പറയാം പക്ഷെ തന്റെ മാതാപിതാക്കളെ പറയരുതെന്നും ആ പരിധി മറക്കരുതെന്നും അഭിഷേക് പറയുന്നുണ്ട്. താരത്തിന്റെ ഭാവ മാറ്റത്തില്‍ കൂടെയുണ്ടായിന്നവരൊക്കെ അമ്പരന്നു നില്‍ക്കുകയാണ്. പിന്നാലെ താരം സീറ്റില്‍ നിന്നും എഴുന്നേറ്റ് പുറത്തേക്ക് പോവുകയും ചെയ്തു. ഈ വീഡിയോ സോഷ്യല്‍ മീഡിയിയല്‍ വൈറലായി മാറിയിരിക്കുകയാണ്.

തമാശയോ പ്രാങ്കോ

അതേസമയം ഇതൊരു തമാശയോ പ്രാങ്കോ ആണോ എന്ന സംശയം ആരാധകര്‍ ഉന്നയിക്കുന്നുണ്ട്. കൊമേഡിയനെ പറ്റിക്കാനായി ബച്ചന്‍ ജൂനിയര്‍ ചെയ്ത തമാശായാകാമെന്നും അല്ലെങ്കില്‍ പ്രേക്ഷകരെ പറ്റിക്കാന്‍ ചെയ്തതാകാമെന്നൊക്കെയുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. ഇത്തരം പ്രാങ്കുകള്‍ ഇന്ന് ഷോകൡ സ്ഥിരം പരിപാടിയാണെന്നിരിക്കെ ഇതും ഇത്തരത്തിലൊരു പ്രാങ്ക് ആയിരിക്കാമെന്നാണ് ആരാധകരുടെ സംശയം. എന്തായാലും വസ്തുത അറിയുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

സിനിമ

ദസ്വി ആണ് അഭിഷേക് ബച്ചന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. യാമി ഗൗതം ആയിരുന്നു ചിത്രത്തിലെ നായിക. പക്ഷെ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിച്ചിരുന്നില്ല. താരം ഇപ്പോള്‍ തമിഴ് ചിത്രമായ ഒത്ത സെരുപ്പ് സൈസ് 7 ന്റെ ഹിന്ദി റീമേക്കിലാണ് അഭിനയിക്കുന്നത്. നേരത്തെ അയ്യപ്പനും കോശിയും ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുമ്പോള്‍ ഒരു വേഷത്തില്‍ അഭിഷേക് എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് താരം ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നു.

സിനിമയിലെന്നത് പോലെ തന്നെ ഒടിടിയിലും അഭിഷേക് സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ബ്രീത്ത് സീരീസിലൂടെയാണ് അഭിഷേക് ബച്ചന്‍ ഡിജിറ്റല്‍ രംഗത്ത് അരങ്ങേറുന്നത്.

Read more about: abhishek bachchan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X