ഇത്ര സുന്ദരിയായ ഭാര്യയെ നിങ്ങള്‍ അര്‍ഹിക്കുന്നില്ല; വായടപ്പിച്ച് അഭിഷേകിന്റെ മറുപടി

ബോളിവുഡിലെ താര ദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരും വിവാഹിതരാകുന്നത്. ഐശ്വര്യയുടേയും അഭിഷേകിന്റെ വിശേഷങ്ങള്‍ക്കായി ആരാധകര്‍ കാത്തിരിക്കുകയാണ്. ആഷിന്റേയും അഭിയുടേയും പുന്നാരമകളുടേയും ചിത്രങ്ങളും വീഡിയോകളും മുതല്‍ കൊച്ചു കൊച്ചു വിശേഷങ്ങള്‍ വരെ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കാറുണ്ട്.

പ്രണയാര്‍ദ്രം ഈ നിമിഷങ്ങള്‍; മനം കവരും ചിത്രങ്ങളുമായി പൂജ രാമചന്ദ്രന്‍

ഇപ്പോഴിതാ ഐശ്വര്യയേയും തന്നേയും കുറിച്ചുള്ളൊരു കമന്റിന് അഭിഷേക് നല്‍കിയ മറുപടി ആരാധകരുടെ കൈയ്യടി നേടുകയാണ്. മുമ്പും ഇത്തരത്തില്‍ അവഹേളനം നേരിടേണ്ടി വന്നിട്ടുണ്ട് അഭിഷേകിന്. പലപ്പോഴും സോഷ്യല്‍ മീഡിയയുടെ പരിഹാസങ്ങള്‍ക്ക് ഇരയാകുന്ന താരമാണ് അഭിഷേക്. എന്നാല്‍ പരിഹാസങ്ങളേയും കളിയാക്കലുകളേയും ചുട്ടമറുപടികള്‍ നല്‍കി മുനയൊടിച്ച് വിടാറുമുണ്ട് അഭിഷേക്.

ഐശ്വര്യയുടെ ഭര്‍ത്താവാകാന്‍

ഇപ്പോഴിതാ ഐശ്വര്യയുടെ ഭര്‍ത്താവാകാന്‍ അഭിഷേകിന് യോഗ്യതയില്ലെന്ന കമന്റിന് കിടിലന്‍ മറുപടി നല്‍കിയിരിക്കുകയാണ് അഭിഷേക്. തന്റെ പുതിയ ചിത്രമായ ബിഗ് ബുള്ളിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച അഭിഷേകിന്റെ ട്വീറ്റിന് ലഭിച്ചൊരു പ്രതികരണമായിരുന്നു ഇത്. ഉടനെ തന്നെ കിടിലന്‍ മറുപടി നല്‍കി അഭിഷേക് സോഷ്യല്‍ മീഡിയയുടെ കൈയ്യടി നേടുകയായിരുന്നു.

അഭിയുടെ മറുപടി

നിങ്ങള്‍ ഒന്നിലും മികവ് പുലര്‍ത്തുന്ന ആളല്ല. ഒറ്റക്കാര്യത്തില്‍ മാത്രമാണ് എനിക്ക് നിങ്ങളോട് അസൂയയുള്ളത്. നിങ്ങള്‍ക്ക് സുന്ദരിയായൊരു ഭാര്യയുണ്ട്. എന്നാല്‍ അത് നിങ്ങള്‍ അര്‍ഹിക്കുന്നില്ല. എന്നായിരുന്നു അഭിഷേകിന്റെ പോസ്റ്റിന് ലഭിച്ച കമന്റ്. പിന്നാലെ അഭിഷേക് മറുപടിയുമായെത്തുകയായിരുന്നു.

താങ്കളുടെ അഭിപ്രായത്തിന് നന്ദി. ആകാംഷ തോന്നുന്നത് കൊണ്ട് ചോദിക്കുകയാണ്. ഈ പോസ്റ്റില്‍ ഒരുപാട് പേരെ ടാഗ് ചെയ്തിരിക്കുന്നതിനാല്‍ നിങ്ങള്‍ ആരെയാണ് ഉദ്ദേശിച്ചതെന്ന് മനസിലായില്ല. ഇലിയാനയും നിക്കിയും വിവാഹിതരല്ലെന്ന് എനിക്കറിയാം. ബാക്കിയുള്ളവര്‍ സമാധാനത്തോടെ ജീവിക്കുന്നവരാണ്. ഇനി ഡിസ്‌നിയുടേയും ഹോട്ട്‌സ്റ്റാറിന്റേയും വിവാഹ ബന്ധത്തെ കുറിച്ചും അറിയാമായിരിക്കുമല്ലെ എന്നായിരുന്നു അഭിയുടെ മറുപടി.

കമന്റ് ഡിലീറ്റ് ചെയ്ത് മുങ്ങി

താരത്തില്‍ നിന്നു തന്നെ ചുട്ടമറുപടി ലഭിച്ചതോടെ ഇയാള്‍ കമന്റ് ഡിലീറ്റ് ചെയ്ത് മുങ്ങുകയായിരുന്നു. പക്ഷെ അപ്പോഴേക്കും കമന്റിനേയും മറുപടിയുടേയും സ്‌ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയായിരുന്നു. താരത്തിന്റെ മറുപടി കലക്കിയെന്നും ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കരുതെന്നും ചുട്ടമറുപടി നല്‍കി ഓടിക്കുകയാണ് വേണ്ടെന്നും സോഷ്യല്‍ മീഡിയയും ആരാധകരും പറയുന്നു.

ലോകസുന്ദരിപ്പട്ടം നേടി സിനിമയിലെത്തിയ താരമാണ് ഐശ്വര്യ. ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുമുണ്ട്. 2018 ല്‍ പുറത്തിറങ്ങിയ ഫന്നേ ഖാന്‍ ആണ് ഐശ്വര്യയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. മണിരത്‌നത്തിന്റെ ബ്രഹ്‌മാണ്ഡ സിനിമയായ പൊന്നിയിന്‍ സെല്‍വനിലാണ് ഐശ്വര്യ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

Recommended Video

Mammootty speech About Mohanlal Directing Film
 ദ ബിഗ് ബുള്‍

റെഫ്യൂജിയിലൂടെ സിനിമയിലെത്തിയ താരമാണ് അഭിഷേക് ബച്ചന്‍. തന്റെ പിതാവ് അമിതാഭ് ബച്ചനോടുള്ള താരതമ്യത്തിന്റെ പേരില്‍ പലപ്പോഴും സോഷ്യല്‍ മീഡിയയുടെ വിമര്‍ശനങ്ങള്‍ക്ക് അഭിഷേക് ഇരയായിട്ടുണ്ട്. ലുഡോയാണ് അവസാനം റിലീസ് ചെയ്ത ചിത്രം. 2018 ല്‍ പുറത്തിറങ്ങിയ മന്‍മര്‍സിയാന്‍ ആയിരുന്നു അവസാനം തീയേറ്ററിലെത്തിയ സിനിമ. ലുഡോ നെറ്റ്ഫ്‌ളിക്‌സ് ഒറിജിനലാണ്. ദ ബിഗ് ബുള്‍ ആണ് ഇനി പുറത്തിറങ്ങാനുള്ള സിനിമ. ബോബ് ബിസ്വാസ്, ദസ്വി തുടങ്ങിയ ചിത്രങ്ങളും അണിയറയില്‍ തയ്യാറെടുക്കുന്നുണ്ട്.

Read more about: abhishek bachchan aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X