കേട്ടതെല്ലാം സത്യം! ഐശ്വര്യയും അഭിഷേകും പിരിഞ്ഞു! വിവാഹ മോതിരം ഉപേക്ഷിച്ച് അഭിഷേക്
ബോളിവുഡിലെ പവര്‍ കപ്പിളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും പ്രണയവും വിവാഹവുമെല്ലാം ബോളിവുഡ് ഒരുപാട് ആഘോഷിച്ചതാണ്. ഐശ്വര്യയുടേയും അഭിഷേകിന്റേയും മകള്‍ ആരാധ്യയും ഇന്ന് ആരാധകരുടെ പ്രിയങ്കരിയാണ്. 2007 ലായിരുന്നു ആഷും അഭിയും വിവാഹിതരാകുന്നത്. 2011 ല്‍ ആരാധ്യ ജനിച്ചു. ആരാധകരുടെ മാതൃകാ ദമ്പതിമാരാണ് അഭിഷേകും ഐശ്വര്യയും. ഇരുവരും പരസ്പരം കാണിക്കുന്ന ബഹുമാനവും സ്‌നേഹവുമെല്ലാം ആരാധകര്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങളാണ്.
എന്നാല്‍ കഴിഞ്ഞ കുറച്ചു നാളുകളായ ആരാധകരെ നിരാശപ്പെടുത്തുന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ഐശ്വര്യയും അഭിഷേകിന്റെ കുടുംബവും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ പ്രശ്‌നം അഭിഷേകിന്റേയും ഐശ്വര്യയുടേയും ദാമ്പത്യത്തെ പോലും ബാധിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെ ഇപ്പോഴിതാ ആരാധകരെ ആശങ്കപ്പെടുത്തുന്ന മറ്റൊന്നു കൂടി സംഭവിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം അഭിഷേക് ബച്ചന്‍ പങ്കെടുത്തൊരു പരിപാടിയില്‍ നിന്നുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ചിത്രങ്ങളില്‍ അഭിഷേക് ബച്ചന്‍ തന്റെ വിവാഹ മോതിരം ധരിച്ചിട്ടില്ലെന്നാണ് സോഷ്യല്‍ മീഡിയ കണ്ടെത്തിയിരിക്കുന്നത്. എപ്പോഴും തന്റെ വിവാഹ മോതിരം വിരലുകളില്‍ ധരിക്കുന്നതാണ് അഭിഷേകിന്റെ ശീലം. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ അഭിഷേക് വിവാഹ മോതിരം ഊരി വച്ച് വന്നതോടെ ആരാധകര്‍ ആശങ്കയിലായിരിക്കുകയാണ്.
പിന്നാലെ സാം ബഹാദൂറിന്റെ സ്‌ക്രീനിംഗില്‍ നിന്നുള്ള അഭിഷേകിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്. മരുമകന്‍ അഗസ്ത്യ നന്ദയ്‌ക്കൊപ്പമുള്ള വീഡിയോയിലും അഭിഷേക് വിവാഹ മോതിരം ധരിച്ചിട്ടില്ലെന്ന് കാണാം. ഇതോടെ അഭിഷേകും ഐശ്വര്യയും തമ്മില്‍ പിണക്കത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചിരിക്കുകയാണ്. അഭിയും ആഷും പിരിഞ്ഞുവെന്നും വിവാഹ മോചനത്തിലേക്ക് കടക്കുകയാണെന്നുമാണ് സോഷ്യല്‍ മീഡിയയുടെ ആശങ്ക.
വിവാഹമോചനത്തെക്കുറിച്ച് വ്യക്തത ലഭിക്കാന്‍ സാധിച്ചിട്ടില്ലെന്നും നിലവിലെ റിപ്പോര്‍ട്ടുകളും അഭിഷേക് ബച്ചന്‍ വിവാഹ മോതിരം ഉപേക്ഷിച്ചതും ഇരുവരും പിണക്കത്തിലാണെന്നതിന്റെ തെളിവായിട്ടാണ് സോഷ്യല്‍ മീഡിയ കണക്കാക്കുന്നത്. അഭിഷേകിന്റെ സഹോദരി ശ്വേതയും ഭര്‍ത്താവുമായി പിരിഞ്ഞാണ് കഴിയുന്നത്. എന്നാല്‍ വിവാഹമോചനം നേടിയിട്ടില്ല. സമാനമായ രീതിയില്‍ അഭിഷേകും ഐശ്വര്യയും പിരിഞ്ഞ് താമസിക്കാന്‍ തീരുമാനിച്ചുവോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

കഴിഞ്ഞ കുറച്ചു നാളുകളായി ഐശ്വര്യയും ബച്ചന്‍ കുടുംബവും തമ്മിലുള്ള ഭിന്നത വാര്‍ത്തകളില്‍ ഇടം നേടുന്നുണ്ട്. റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഐശ്വര്യയും ശ്വേത ബച്ചനും തമ്മിലുള്ള അഭിപ്രായ ഭിന്നതയാണ് പ്രശ്‌നങ്ങളുടെ തുടക്കം എന്നാണ്. അഭിഷേകിന്റെ അമ്മ ജയ ബച്ചനും ശ്വേതയ്‌ക്കൊപ്പമാണ്. ഇതോടെ ഐശ്വര്യ ബച്ചന്‍ കുടുംബത്തില്‍ നിന്നും അകന്നുവെന്നും താരം ഇപ്പോള്‍ തന്റെ കുടുംബത്തിനൊപ്പമാണ് കഴിയുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഐശ്വര്യയുടെ ജന്മദിനത്തില്‍ അഭിഷേക് ബച്ചന്‍ പങ്കുവച്ച വികാരഹിതമായ പോസ്റ്റും സംശയങ്ങള്‍ക്ക് ആക്കം കൂട്ടിയിരുന്നു. ഇതിനിടെ പാരീസ് ഫാഷന്‍ വീക്കില്‍ വച്ച് ശ്വേതയും ജയയും ഐശ്വര്യയേയും മകള്‍ ആരാധ്യ ബച്ചനേയും അവഗണിച്ചതും വാര്‍ത്തയായി. ഐശ്വര്യയുടെ ജന്മദിനാഘോഷത്തില്‍ നിന്നും അഭിഷേക് ബച്ചന്‍ അടക്കം ബച്ചന്‍ കുടുംബത്തിലെ ആരും തന്നെ പങ്കെടുക്കാതിരുന്നതും സോഷ്യല്‍ മീഡിയയുടെ സംശയങ്ങളുടെ ശക്തി കൂട്ടുന്നതായിരുന്നു. അതേസമയം റിപ്പോര്‍ട്ടുകളോടൊന്നും താരങ്ങള്‍ ഇതുവരേയും പ്രതികരിച്ചിട്ടില്ല.


Click it and Unblock the Notifications