90 കോടി കടത്തില്‍ ബച്ചന്‍, ഭക്ഷണത്തിന് ഡ്രൈവറോട് കടം വാങ്ങേണ്ട അവസ്ഥ; പഠനം നിര്‍ത്തിയതിനെപ്പറ്റി അഭിഷേക്

സിനിമാക്കഥ പോലെ സംഭവബഹുലമാണ് അമിതാഭ് ബച്ചന്റെ സിനിമാ ജീവിതം. തുടക്കത്തില്‍ അഭിനയിച്ച മിക്ക സിനിമകളും ബോക്‌സ് ഓഫീസില്‍ കടുത്ത പരാജയമായിരുന്നു. 1973 ല്‍ പുറത്തിറങ്ങിയ സഞ്ജീറിന്റെ വിജയത്തോടെയാണ് അമിതാഭ് ബച്ചന്‍ താരമായി മാറുന്നത്. ഇതോടെ ഇന്ത്യന്‍ സിനിമയിലെ ആംഗ്രി യങ്മാന്‍ ആയി മാറി അമിതാഭ് ബച്ചന്‍. പിന്നീടുള്ള അദ്ദേഹത്തിന്റെ വളര്‍ച്ച സമാനതകളില്ലാത്തതാണ്.

എന്നാല്‍ കരിയറില്‍ കടുത്ത പരാജയങ്ങളും അമിതാഭ് ബച്ചനെ തേടിയെത്തിയിട്ടുണ്ട്. അമിതാഭ് ബച്ചന്‍ നേരിട്ട കടുത്ത പ്രതിസന്ധിയായിരുന്നു നിര്‍മ്മാണ കമ്പനിയായ എബിസിഎല്ലിന്റെ പരാജയം. ഇതോടെ ബച്ചനുണ്ടായത് 90 കോടിയുടെ കടം ആയിരുന്നു. അന്ന് വിദേശത്ത് പഠിക്കുകയായിരുന്ന അഭിഷേക് ബച്ചന് പഠനം നിര്‍ത്തേണ്ടി വരിക പോലും ചെയ്തു.

Abhishek Bachchan

രണ്‍വീര്‍ ആല്‍ഹബാദിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആ സമയത്തെക്കുറിച്ച് അഭിഷേക് ബച്ചന്‍ സംസാരിക്കുന്നുണ്ട്. 'സത്യം പറഞ്ഞാല്‍ ഞാന്‍ യൂണിവേഴ്‌സിറ്റി വിട്ടു. ഞാന്‍ ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലായിരുന്നു പഠിച്ചിരുന്നത്. അച്ഛന്‍ കടുത്ത പ്രതിസന്ധി നേരിടുന്നത് കണ്ടതോടെയാണ് ഞാന്‍ പഠനം നിര്‍ത്തി വന്നത്. അദ്ദേഹം എബിസിഎല്‍ എന്ന പേരില്‍ സ്വന്തമായൊരു കമ്പനി തുടങ്ങിയിരുന്നു'' അഭിഷേക് പറയുന്നു.

''അത്താഴം എങ്ങനെ കഴിക്കുമെന്ന് പോലും അറിയാതെ അച്ഛനിരിക്കുമ്പോള്‍ എനിക്കവിടെ നില്‍ക്കാന്‍ സാധിക്കില്ലായിരുന്നു. അത്രമോശമായിരുന്നു അവസ്ഥ. അദ്ദേഹമിത് പരസ്യമായി തന്നെ പറയുകയും ചെയ്തിട്ടുണ്ട്. തന്റെ സ്റ്റാഫിന്റെ കയ്യില്‍ നിന്നു വരെ പണം കടം വാങ്ങിയാണ് വീട്ടില്‍ ഭക്ഷണമുണ്ടാക്കിയത്. ഞാന്‍ അദ്ദേഹത്തെ വിളിച്ചു, 'കോളേജ് പകുതിയ്ക്ക് നിര്‍ത്താം. എനിക്ക് നിങ്ങളുടെ കൂടെ നില്‍ക്കണം, നിങ്ങളെ പറ്റാവുന്നത് പോലെ സഹായിക്കണം. കുറഞ്ഞത് നിങ്ങളുടെ മോനെങ്കിലും അരികിലുണ്ടെന്ന് ആശ്വസിക്കാലോ' എന്ന് പറഞ്ഞു'' എന്നാണ് അഭിഷേക് പറയുന്നത്.

തന്റെ അന്നത്തെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് പലപ്പോഴായി ബച്ചന്‍ തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. ഈ അവസ്ഥയായിരുന്നു ബച്ചനെ കെബിസിയുടെ അവതാരകനായി ടെലിവിഷന്‍ എന്‍ട്രി നടത്താന്‍ പ്രേരിപ്പിച്ചത്. എന്നാല്‍ ഷോ വലിയ വിജയമായി മാറി. ഇപ്പോഴും ബച്ചന്‍ തന്നെയാണ് കെബിസിയുടെ അവതാരകന്‍. അന്നത്തെ അവസ്ഥയെക്കുറിച്ച് ഒരിക്കല്‍ ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ബച്ചന്‍ സംസാരിച്ചിരുന്നു.

Abhishek Bachchan

''44 വര്‍ഷത്തെ എന്റെ കരിയറിലെ ഏറ്റവും മോശം അവസ്ഥയായിരുന്നു അത്. കടം തന്നവര്‍ വീട്ടില്‍ വരുന്നതും അസഭ്യം പറയുന്നതും ഭീഷണിപ്പെടുത്തുന്നതും എനിക്ക് ഒരിക്കലും മറക്കാന്‍ സാധിക്കില്ല''എന്നാണ് ബച്ചന്‍ പറഞ്ഞത്. എന്തായാലും ആ പ്രതിസന്ധി ഘട്ടം മറി കടന്ന് ബച്ചന്‍ അതിശക്തമായി തിരികെ വന്നു. ഇപ്പോഴും തന്റെ അഭിനയ ജീവിതത്തില്‍ നിറഞ്ഞു നില്‍ക്കുകയാണ് ബച്ചന്‍.പ്രഭാസ് നായകനായ കല്‍ക്കി, രജനീകാന്തിനൊപ്പം അഭിനയിച്ച വേട്ടയാന്‍ തുടങ്ങിയ സിനിമകളിലൂടെ ഈയ്യടുത്ത് തെന്നിന്ത്യന്‍ സിനിമയിലും ബച്ചന്‍ കയ്യടി നേടിയിരുന്നു.

അതേസമയം ഐ വാണ്ട് ടു ടോക്ക് ആണ് അഭിഷേക് ബച്ചന്റെ പുതിയ സിനിമ. ഷൂജിത് സിര്‍ക്കാര്‍ ആണ് സിനിമയുടെ സംവിധാനം. ബനിത സന്ധു, ജോണി ലിവര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൡലെത്തുന്നത്. ചിത്രത്തില്‍ നിന്നുള്ള അഭിഷേക് ബച്ചന്റെ പുതിയ ലുക്ക് ചര്‍ച്ചയായി മാറിയിരുന്നു. നവംബര്‍ 22 നാണ് സിനിമയുടെ റിലീസ്.

Read more about: abhishek bachchan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X