സാമ്പത്തികമായി തകര്‍ന്നു, പഠനം ഉപേക്ഷിച്ചു, സിനിമയ്ക്കായി അപേക്ഷിച്ച് ബച്ചന്‍; ഓര്‍മ്മകളിലൂടെ അഭിഷേക്

ഇന്ത്യന്‍ സിനിമയില്‍ അമിതാഭ് ബച്ചനോളം വലിയ മറ്റൊരു താരമുണ്ടാകില്ല. ബോളിവുഡിനും ഇന്ത്യന്‍ സിനിമയ്ക്കും അയാള്‍ ബിഗ് ബിയാണ്. ഇന്നും യുവ നടന്മാരെ പോലും നാണിപ്പിക്കുന്ന പ്രകടനങ്ങളിലൂടെ അദ്ദേഹം കൈയ്യടി നേടുന്നു. നടന്‍ മാത്രമല്ല അവതാരണ രംഗത്തും പുതിയ ബെഞ്ച് മാര്‍ക്കുകള്‍ സൃഷ്ടിച്ച താരമാണ് അമിതാഭ് ബച്ചന്‍.

അതേസമയം അമിതാഭ് ബച്ചനും മോശം സമയമുണ്ടായിരുന്നു. സിനിമകള്‍ പരാജയപ്പെടുകയും ബിസിനസുകള്‍ തകരുകയും ചെയ്ത കാലം. അവിടെ നിന്നും തിരികെ വന്നാണ് അദ്ദേഹം ഇന്നത്തെ നിലയിലേക്ക് എത്തിയത്. ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തിലെ കഷ്ടമേറിയ കാലത്തെ കുറിച്ച് ജൂനിയര്‍ ബച്ചന്‍ അഭിഷേക് ബച്ചന്‍ മനസ് തുറന്നിരിക്കുകയാണ്. ഒരു പോഡ്കാസ്റ്റിലൂടെയായിരുന്നു ജൂനിയര്‍ ബച്ചന്റെ വെളിപ്പെടുത്തലുകള്‍.

abhishek bachchan

തന്റെ പിതാവിനെ ബിസിനസില്‍ സഹായിക്കാനായി കോളേജ് പഠനം പാതി വഴിയില്‍ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങേണ്ടി വന്നതിനെ കുറിച്ചാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ' സത്യം പറയുകയാണെങ്കില്‍ ഞാന്‍ യൂണിവേഴ്‌സിറ്റി വിട്ടു. ഞാന്‍ ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുകയായിരുന്നു. ലിബറല്‍ ആര്‍ട്ട്‌സില്‍ മേജര്‍ കഴിഞ്ഞിരുന്നു. പെര്‍ഫോമിംഗ് ആര്‍ട്ട്‌സിലും മേജര്‍ പൂര്‍ത്തിയാക്കി. ആ സമയം അച്ഛന്‍ ബുദ്ധിമുട്ടുകയായിരുന്നു. അതോടെ നാട്ടിലേക്ക് മടങ്ങി. അദ്ദേഹം എബിസിഎല്‍ എന്ന സ്ഥാപനം തുടങ്ങിയിരുന്നു അഭിഷേക് ബച്ചന്‍ പറയുന്നു.

മലയാളത്തിന്റെ 'ബോളിവുഡ് സുന്ദരി'; കലക്കന്‍ ഫോട്ടോഷൂട്ടുമായിസാനിയ ഇയ്യപ്പന്‍

അച്ഛനെ ഏതെങ്കിലും തരത്തില്‍ സഹായിക്കാനുള്ള യോഗ്യത എനിക്കുണ്ടായിരുന്നില്ല. പക്ഷെ ഒരു മകന്‍ എന്ന നിലയില്‍ അച്ഛനൊപ്പം നില്‍ക്കുക എന്നതും എന്നാലാകും വിധം അദ്ദേഹത്തെ സഹായിക്കുക എന്നതുമായിരുന്നു എന്റെ ചിന്ത. അങ്ങനെയാണ് നാട്ടിലേക്ക് മടങ്ങുന്നതും അദ്ദേഹത്തോടൊപ്പം കമ്പനിയില്‍ ചേരുന്നതുമെന്നും അഭിഷേക് പറഞ്ഞു. പിന്നീട് പ്രൊഡക്ഷന്‍ ബോയ് ആയി സിനിമയിലേക്ക് എത്തി. ഈ സമയത്തായിരുന്നു അജയ് ദേവ്ഗണിനെ പരിചയപ്പെടുന്നതും അദ്ദേഹം സിനിമാമേഖലയെ കുറിച്ച് എല്ലാം പഠിപ്പിക്കുന്നതെന്നും അഭിഷേക് ഓര്‍ക്കുന്നു.

അങ്ങനെയിരിക്കെ ഒരുനാള്‍ അച്ഛന്‍ തന്നെ ഒരു മുറിയിലേക്ക് വിളിക്കുകയും കമ്പനിയുടെ അവസ്ഥയെ കുറിച്ച് സംസാരിക്കുകയും ചെയ്തു. ബിസിനസ് ആകെ പ്രതിസന്ധിയിലാണ്. പക്ഷെ ഇതിനെ നമ്മള്‍ അതിജീവിക്കുമെന്നും അതിനായി കഷ്ടപ്പെടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞുവെന്നും താരം പറയുന്നു. പിന്നീട് യാഷ് ചോപ്രയുമായി അമിതാഭ് ബച്ചന്‍ കൂടിക്കാഴ്ച നടത്തി. തനിക്ക് ആരും സിനിമകള്‍ തരുന്നില്ല. തന്റെ സിനിമകള്‍ പരാജയപ്പെട്ടതിനാലാണെന്നും അതില്‍ ഒരു സിനിമ തരണമെന്നും അഭ്യര്‍ത്ഥിക്കുകയായിരുന്നുവെന്നും അഭിഷേക് ഓര്‍ക്കുന്നു.

Recommended Video

ഐശ്വര്യയെ കരയിപ്പിച്ചത് എന്ത്? | filmibeat Malayalam

പിറ്റേ ദിവസം ആദിത്യ ചോപ്ര വീട്ടിലെത്തി. അന്ന് അദ്ദേഹം ഓഫര്‍ ചെയ്ത ചിത്രമായിരുന്നു മൊഹബത്തേന്‍. ഇതേസമയം തന്നെ ബച്ചനെ തേടി കോന്‍ ബനേഗ കരോര്‍പതിയുമെത്തി. മൊഹബത്തേന്‍ വന്‍ വിജയമായി മാറി. കെബിസിയും സൂപ്പര്‍ ഹിറ്റായി മാറി. ഇതോടെ തങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് അവസാനിച്ചുവെന്നും അഭിഷേക് പറയുന്നു.

Read more about: abhishek bachchan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X