For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അയ്യപ്പനും കോശിയും ഹിന്ദി റീമേക്കില്‍ നിന്നും അഭിഷേക് പിന്മാറി; കാരണം കേട്ട് നെറ്റിചുളിച്ച് ആരാധകര്‍

  |

  മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായി മാറിയ സിനിമയായിരുന്നു അയ്യപ്പനും കോശിയും. ചിത്രത്തില്‍ പൃഥ്വിരാജും ബിജു മേനോനുമായിരുന്നു പ്രധാ വേഷത്തിലെത്തിയത്. പിന്നാലെ ചിത്രം മറ്റ് ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെടുന്നതായി പ്രഖ്യാപിക്കുകയായിരുന്നു. മലയാളത്തിലെ ഹിറ്റ് സിനിമയ്ക്ക് ഹിന്ദിയിലും തെലുങ്കിലുമെല്ലാം റീമേക്ക് ഒരുങ്ങുകയാണ്. തമിഴ് റീമേക്കിനെ കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

  അവധിക്കാലം ആഘോഷമാക്കി സാനിയ ഇയ്യപ്പന്‍; കാടും മലയും കയറിയിറങ്ങി താരസുന്ദരി

  അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ഒരുക്കുന്നത് ജോണ്‍ എബ്രഹാമാണ്. ധൂം, ദോസ്താന തുടങ്ങിയ ഹിറ്റുകളില്‍ ജോണിനൊപ്പം അഭിനയിച്ചിട്ടുള്ള അഭിഷേക് ബച്ചനായിരുന്നു ചിത്രത്തില്‍ ജോണിനൊപ്പം അഭിനയിക്കുന്നത്. ഈ ചിത്രത്തിനായി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ ആരാധകരെ നിരാശകരാക്കുന്നതാണ്. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം അഭിഷേക് ബച്ചന്‍ ചിത്രത്തില്‍ നിന്നും പിന്മാറിയിരിക്കുകയാണ്.

  മിഷന്‍ മംഗള്‍ എന്ന ചിത്രത്തിന്റെ സംവിധായകനായ ജഗന്‍ ശക്തിയാണ് അയ്യപ്പനും കോശിയും ഹിന്ദി റീമേക്ക് ഒരുക്കുന്നത്. നവംബറില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കാനിരിക്കുകയായിരുന്നു. എന്നാല്‍ കുറച്ച് ദിവസം മുമ്പ് അഭിഷേക് താന്‍ ചിത്രത്തില്‍ നിന്നും പിന്മാറുകയാണെന്ന് അറിയിക്കുകയായിരുന്നു. വാക്ക് തര്‍ക്കങ്ങളൊന്നും നടന്നിട്ടില്ലെന്നും ചിത്രത്തില്‍ നിന്നും പിന്മാറുന്നതിനെക്കുറിച്ച് നിര്‍മ്മാതാവായ ജോണുമായി സംസാരിച്ച് തീരുമാനത്തിലെത്തുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

  ജോണിനൊപ്പം അഭിനയിക്കുക തനിക്ക് ഏറെ സന്തോഷമുള്ള കാര്യമാണെന്നും എന്നാല്‍ ചിലപ്പോള്‍ ആഗ്രഹം നടക്കണമെന്നില്ലെന്നും ഉടനെ തന്നെ ജോണിനൊപ്പം മറ്റൊരു ചിത്രത്തില്‍ ഒരുമിച്ച് അഭിനയിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായുമാണ് അഭിഷേക് പറഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം മറ്റൊരു സിനിമയുടെ ചിത്രീകരണത്തിനിടെ അഭിഷേകിന് പരുക്കേറ്റിരുന്നു. അപകടത്തില്‍ അഭിഷേകിന്റെ കൈ ഒടിഞ്ഞിട്ടുണ്ട്. ആശുപത്രിയില്‍ നിന്നുമുള്ള അഭിഷേകിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു.

  അതേസമയം അയ്യപ്പനും കോശിയുടേയും തെലുങ്ക് റീമേക്ക് അണിയറയില്‍ തയ്യാറെടുക്കുകയാണ്. ഭീംല നായക് എന്ന പേരില്‍ ഒരുങ്ങുന്ന ചിത്രം മലയാളത്തില്‍ നിന്നും ഒരുപാട് മാറ്റങ്ങളോടെയാണ്. തെലുങ്ക് സിനിമയിലെ പവര്‍ സ്റ്റാര്‍ ആയ പവന്‍ കല്യാണ്‍ ആണ് ചിത്രത്തില്‍ ബിജു മേനോന്‍ ചെയ്ത വേഷത്തിലെത്തുന്നത്. റാണ ദഗ്ഗുബട്ടിയാണ് പൃഥ്വിരാജിന്റെ വേഷത്തിലെത്തുന്നത്. ചിത്രത്തിന്റെ സ്‌നീക്ക് പീക്കുകള്‍ പുറത്ത് വന്നിരുന്നു. നിത്യ മേനോന്‍ ആണ് ചിത്രത്തിലെ നായിക. 2022 ലായിരിക്കും ചിത്രം റിലീസ് ചെയ്യുക.

  അതേസമയം സത്യമേവ ജയതേ 2 ആണ് ജോണിന്റെ പുതിയ സിനിമ. നേരത്തെ തന്നെ റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമ കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് റിലീസ് നീണ്ടു പോകുന്നത്. ബോബ് ബിസ്വാസ് ആണ് അഭിഷേക് ബച്ചന്റെ പുതിയ സിനിമ. ചിത്രത്തില്‍ നിന്നുമുള്ള ബച്ചന്‍ ജൂനിയറിന്റെ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അഭിഷേക് പിന്മാറിയതോടെ പുതിയ താരത്തെ തേടിയിറങ്ങിയിരിക്കുകയാണ് ജോണ്‍ എബ്രഹാമും ടീമും. ആരായിരിക്കും ജോണിന്റെ പങ്കാളി എന്ന് അറിയാനായി ആരാധകരും കാത്തിരിക്കുകയാണ്.

  Also Read: പൃഥ്വിരാജ് പറഞ്ഞത് ഒരു തരത്തില്‍ മാപ്പ് അല്ലേ? അങ്ങനെ വ്യാഖ്യാനിക്കേണ്ടതില്ലെന്ന് പറഞ്ഞ് വിനയന്‍

  Rana Daggubati to star in Pawan Kalyan's next film. Another journey begins | Oneindia Malayalam

  മലയാളത്തിന്റെ പ്രിയപ്പെട്ട സച്ചിയുടെ അവസാന ചിത്രമായിരുന്നു അയ്യപ്പനും കോശിയും. പൃഥ്വിരാജും ബിജു മേനോനും ടൈറ്റില്‍ റോളുകളിലെത്തിയപ്പോള്‍ ഗൗരി നന്ദ, രഞ്ജിത്ത്, ധന്യ അനന്യ, അനില്‍ നെടുമങ്ങാട് തുടങ്ങിയവര്‍ മറ്റ് പ്രധാന വേഷങ്ങളിലുമെത്തി. ചിത്രം കൊവിഡ് പ്രതിസന്ധിയ്ക്ക് മുമ്പ് തീയേറ്ററുകളിലെത്തിയ സിനിമയാണ്. അയ്യപ്പനും കോശിയും വന്‍ വിജയമായി മാറുകയും ചെയ്തു. ഈ വിജയത്തിന്റെ ചുവടുപിടിച്ചാണ് മറ്റ് ഭാഷ റീമേക്കുകള്‍ പുറത്ത് വരാനിരിക്കുന്നത്. പക്ഷെ തന്റെ സിനിമയുടെ റീമേക്കുകള്‍ കാണാന്‍ നില്‍ക്കാതെ സച്ചി ജീവിതത്തില്‍ നിന്നും യാത്രയാവുകയായിരുന്നു.

  Read more about: abhishek bachchan
  English summary
  Abhishek Bachchan Opted Out Of Ayyappanu Koshiyum Hindi Remake WIth John Abraham
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X