റൊമാന്റിക് രംഗങ്ങള്‍ കണ്ടാല്‍ ഐശ്വര്യ എന്താണ് പറയാറുള്ളത്; വായടപ്പിച്ച് അഭിഷേക്

ബോളിവുഡ് താരം അഭിഷേക് ബച്ചന്‍ ആളൊരു രസികനാണ്. സോഷ്യല്‍ മീഡിയയിലായാലും അഭിമുഖങ്ങളിലായാലും ഉള്ളിലുള്ളത് തുറന്നു പറയാനും തമാശ പറയാനുമെല്ലാം ജൂനിയര്‍ ബച്ചന് വല്യ ആവേശമാണ്. സോഷ്യല്‍ മീഡിയയില്‍ നിന്നും നേരിടുന്ന ട്രോളുകളെ അദ്ദേഹം നേരിടുന്ന രീതി പലപ്പോഴും കൈയ്യടി നേടാറുണ്ട്. ഇപ്പോഴിതാ ബച്ചന്റെ കപില്‍ ശര്‍മയ്ക്ക് ബച്ചന്‍ നല്‍കിയ രസികന്‍ മറുപടി കൈയ്യടി നേടുകയാണ്.

പുതിയ സിനിമയായ ദ ബിഗ് ബുള്ളിന്റെ പ്രൊമോഷനായി എത്തിയതായിരുന്നു അഭിഷേക് ബച്ചന്‍. നടന്‍ അജയ് ദേവ്ഗണും ഒപ്പമുണ്ടായിരുന്നു. പരിപാടിയുടെ അവതാരകനായ കപില്‍ ശര്‍മ പതിവ് പോലെ തന്റെ കുസൃതി ചോദ്യങ്ങളിലൂടെ ബച്ചനെ കുടുക്കാന്‍ നോക്കുകയായിരുന്നു. എന്നാല്‍ കിടിലന്‍ മറുപടി നല്‍കി കപിലിനെ പോലും അഭിഷേക് കുടുക്കിക്കളയുകയായിരുന്നു.

abhishek bachchan

നടിയും അഭിഷേകിന്റെ ഭാര്യയുമായ ഐശ്വര്യയുമായി ബന്ധപ്പെട്ടായിരുന്നു കപിലിന്റെ ചോദ്യം. ഭാര്യമാര്‍ എന്നും നല്ല വിമര്‍ശകരാണ്. നിങ്ങളുടെ ഏതെങ്കിലും റൊമാന്റിക് രംഗം കണ്ട ഐശ്വര്യ അത് നന്നായിട്ടുണ്ടെന്നോ ഇനിയും നന്നാക്കാമായിരുന്നുവെന്നോ മറ്റോ പറഞ്ഞിട്ടുണ്ടോ എന്നായിരുന്നു കപിലിന്റെ ചോദ്യം. ഒരു നിമിഷം മൗനമായിരുന്ന ശേഷമായിരുന്നു ഇതിന് അഭിഷേക് മറുപടി നല്‍കിയത്.

മലയാളത്തിന്റെ 'ബോളിവുഡ് സുന്ദരി'; കലക്കന്‍ ഫോട്ടോഷൂട്ടുമായിസാനിയ ഇയ്യപ്പന്‍

നിങ്ങളുടെ ഭാര്യ നിങ്ങളുടെ പരിപാടി കാണാറുണ്ടോ എന്നായിരുന്നു അഭിഷേക് ചോദിച്ചത്. നികിതയോട് കുറച്ചു കൂടി നന്നായി ഫ്‌ളെര്‍ട്ട് ചെയ്യാമായിരുന്നുവെന്ന് അവര്‍ പറയുമോ എന്നും അഭിഷേക് ചോദിച്ചു. ഇതോടെ കപിലിന് മറുപടിയില്ലാതായി. ഇതുകൊണ്ടാണ് താന്‍ തന്റെ സിനിമകള്‍ ഐശ്വര്യയെ കാണിക്കാത്തതെന്നും നിങ്ങളും കാണിക്കരുതെന്നും അഭിഷേക് തമാശയായി പറഞ്ഞു.

അതേസമയം അഭിഷേക് ബച്ചന്‍ പ്രധാന വേഷത്തിലെത്തിയ ദ ബിഗ് ബുള്‍ റിലീസ് ചെയ്തിരിക്കുകയാണ്. ഹോട്ട് സ്റ്റാറിലൂടെയായിരുന്നു സിനിമ റിലീസ് ചെയ്തത്. ഇലിയാന ഡിക്രൂസ്, നികിത ദത്ത എന്നിവരാണ് ചിത്രത്തില മറ്റ് പ്രധാന താരങ്ങള്‍. അജയ് ദേവ്ഗണ്‍ ആണ് സിനിമയുടെ നിര്‍മ്മാതാവ്. ഹര്‍ഷദ് മേത്തയുടെ കഥയാണ് ചിത്രം പറയുന്നത്.

Read more about: aishwarya abhishek bachchan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X