വീട് നോക്കുന്നത് ഐശ്വര്യയെന്ന് അഭിഷേക്! സ്വര്‍ണ പെട്ടി ചില്ലറയിട്ടുവെക്കാന്‍ വെച്ചിരിക്കയാണെന്ന് വിമര്‍ശനം
ബോളിവുഡിലെ മുന്‍നിര നായകനാണ് അഭിഷേക് ബച്ചന്‍. തന്റെ അച്ഛന്‍ അമിതാഭ് ബച്ചന്റേയും അമ്മ ജയ ബച്ചന്റേയും പാതയിലൂടെയാണ് അഭിഷേക് സിനിമയിലെത്തുന്നത്. അധികം വൈകാതെ അഭിഷേകിന് സ്വന്തമായൊരു ഇടം കണ്ടെത്താനുമായി. ധൂം, ഗുരു, ബണ്ടി ഓര്‍ ബബ്ലി, ദോസ്താന, ഡല്‍ഹി 6, സര്‍ക്കാര്‍ രാജ് തുടങ്ങിയ സിനിമകളിലൂടെ തന്നെ അടയാളപ്പെടുത്താനും കയ്യടി നേടാനും അഭിഷേകിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ ബച്ചന്റെ പുതിയ സിനിമയാ ഗൂമര്‍ റിലീസിന് തയ്യാറെടുക്കുകയാണ്.
സൂപ്പര്‍ നായിക ഐശ്വര്യ റായ് ആണ് അഭിഷേകിന്റെ ഭാര്യ. ആരാധ്യയാണ് താരദമ്പതികളുടെ മകള്‍. തന്റെ ദാമ്പത്യ ജീവിതത്തെക്കുറിച്ചും ഭാര്യ ഐശ്വര്യ റായിയെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് അഭിഷേക് ബച്ചന്‍. ഹ്യുമന്‍സ് ഓഫ് ബോംബെയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അഭിഷേക് ബച്ചന്‍ മനസ് തുറന്നത്. താന്‍ ജോലിയുടെ തിരക്കില്‍ ആയതിനാല്‍ വീട്ടിലെ കാര്യങ്ങള്‍ നോക്കുന്നത് ഐശ്വര്യയാണെന്നാണ് അഭിഷേക് ബച്ചന്‍ പറയുന്നത്. അതിന് താന്‍ ഭാര്യയോട് കടപ്പെട്ടിരിക്കുന്നുവെന്നും അഭിഷേക് പറയുന്നു.

''ചിലപ്പോള്‍, നിര്‍ഭാഗ്യവശാല്‍, ജോലിയില്‍ വല്ലാതെ മുഴുകിയിരിക്കുന്നതിനാല്‍ ഒരുമിച്ച് ചെലവിടാന്‍ സമയം കിട്ടിയെന്ന് വരില്ല. വീട്ടില്‍ ഐശ്വര്യയാണ് വലിയ കാര്യങ്ങളൊക്കെ ചെയ്യുന്നത്. അതില്‍ ഞാനവളോട് നന്ദി പറയുകയും അവളെ ഒരുപാട് സ്‌നേഹിക്കുകയും ചെയ്യുന്നു. നിസ്വാര്‍ത്ഥമായാണ് അവളതെല്ലാം ചെയ്യുന്നത്. അവള്‍ ആ ജോലി വളരെ നന്നായി ചെയ്യുന്നുണ്ട്. ഞാന്‍ വളരെയധികം കടപ്പെട്ടിരിക്കുന്നു'' എന്നാണ് അഭിഷേക് ബച്ചന്‍ പറഞ്ഞത്.
''ചിലപ്പോള്‍ ജോലി കഴിഞ്ഞ് വരുമ്പോള്‍ വേണ്ടത്ര ഉത്സാഹമുണ്ടാകില്ല. പക്ഷെ, ഒരു നടിയായത് കൊണ്ട് തന്നെ അവള്‍ക്കത് മനസിലാകും. ഞങ്ങളുടേത് ഒരു സാധാരണ കുടുംബമാണ്. തീര്‍ത്തും സാധാരണമായ രീതിയില്‍ സമയം ചെലവിടാനാണ് എനിക്കിഷ്ടം. സണ്‍ഡേയ്‌സില്ല, പക്ഷെ ഒരുമിച്ച് സമയം ചെലവിടുന്നതാണ് കാര്യം. ഞങ്ങള്‍ സിനിമ കാണാന്‍ ഇഷ്ടപ്പെടുന്നവരാണ്. മിക്കപ്പോഴും ഞങ്ങളെല്ലാം ഒരുമിച്ച് സിനിമ കാണും'' എന്നും അഭിഷേക് ബച്ചന്‍ പറയുന്നുണ്ട്.
നേരത്തെ താനും അഭിഷേകും തമ്മില്‍ എല്ലാ ദിവസവും വഴക്കുണ്ടാകാറുണ്ടെന്ന് ഐശ്വര്യ പറഞ്ഞിരുന്നു. എന്നാലത് വഴക്കല്ലെന്നും അഭിപ്രായ വ്യത്യാസങ്ങള്‍ മാത്രമാണെന്നുമാണ് അഭിഷേക് പറയുന്നത്. മാത്രമല്ല എന്ത് വലിയ പ്രശ്‌നമുണ്ടായാലും രാത്രി കിടക്കും മുമ്പ് അത് പറഞ്ഞ് തീര്‍ക്കണം എന്നൊരു നിയമം തങ്ങള്‍ പാലിക്കാറുണ്ടെന്നും താരദമ്പതികള്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം അഭിഷേകിന്റെ ഐശ്വര്യയെക്കുറിച്ചുള്ള വാക്കുകള്‍ സമ്മിശ്ര പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും നേരിടുന്നത്. ഐശ്വര്യയെ പോലൊരു വലിയ താരത്തേയും നടിയേയും വീട്ടുകാര്യങ്ങള്‍ നോക്കാന്‍ നിര്‍ത്തിയേക്കുവാണോ എന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്. സ്വര്‍ണപ്പെട്ടി അവര്‍ ചില്ലറിയിട്ട് വെക്കാന്‍ ഉപയോഗിക്കുന്നുവെന്നാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം. അഭിഷേകിനെക്കാള്‍ വലിയ താരമായ ഐശ്വര്യയ്ക്ക് വീട്ടമ്മയായി ഒതുങ്ങേണ്ടി വരുന്ന അവസ്ഥ പരിതാപകരമാണെന്നും സോഷ്യല്‍ മീഡിയ പറയുന്നു.
അതേസമയം നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ഐശ്വര്യ റായ് ബിഗ് സ്‌ക്രീനിലേക്ക് തിരികെ വന്നിരുന്നു. പൊന്നിയിന്‍ സെല്‍വനിലൂടെയാണ് ഐശ്വര്യയുടെ തിരിച്ചുവരവ്. ഇരട്ട വേഷത്തിലാണ് ഐശ്വര്യ എത്തിയത്. നെഗറ്റീവ് ഷെയ്ഡുള്ള ഐശ്വര്യയുടെ കഥാപാത്രം കയ്യടി നേടുകയും ചെയ്തിരുന്നു. മണിരത്‌നം സംവിധാനം ചെയ്ത ബ്രഹ്‌മാണ്ഡ സിനിമയില്‍ വന്‍ താരനിര തന്നെ അണിനിരന്നിരുന്നു. ഇതിലൂടെ നാളുകള്‍ക്ക് ശേഷം തമിഴിലേക്കും ഐശ്വര്യ മടങ്ങിയെത്തി.


Click it and Unblock the Notifications











