Don't Miss!
- Lifestyle
ധനലാഭം, മനശാന്തി, അപൂര്‍വ്വ സൗഭാഗ്യം ഒഴുകിയെത്തും; ഇന്നത്തെ രാശിഫലം
- News
നഴ്സിങ് ജീവനക്കാരനെ കൈയേറ്റം ചെയ്തെന്ന് പരാതി; പൊലിസ് അന്വേഷണമാരംഭിച്ചു
- Sports
IND vs NZ: ക്യാപ്റ്റന്‍ ഹര്‍ദിക്കിന്റെ മണ്ടത്തരം! മൂന്ന് പിഴവുകള്‍ ഇന്ത്യയെ തോല്‍പ്പിച്ചു-അറിയാം
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Automobiles
മഹീന്ദ്ര XUV400 ബുക്കിംഗ് ആരംഭിച്ചു; ഇവി വിപണിയില്‍ അങ്കത്തട്ടുണര്‍ന്നു
- Technology
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
മുന്‍നിരയില്‍ നിന്നും എഴുന്നേറ്റ് പിന്നില്‍ പോയിരിക്കാന്‍ പറഞ്ഞു; അവഹേളനത്തെക്കുറിച്ച് അഭിഷേക്
ബോളിവുഡിലെ സൂപ്പര്‍താരങ്ങളില്‍ ഒരാളാണ് അഭിഷേക് ബച്ചന്. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ താരമായ അമിതാഭ് ബച്ചന്റേയും നടി ജയയുടേയും മകനായ അഭിഷേക് അവരുടെ പാതയിലൂടെ തന്നെ സിനിമയിലെത്തുകയായിരുന്നു. എന്നാല്‍ തന്റെ അച്ഛന്റെ താരപദവിയിലേക്ക് ഉയരാന്‍ അഭിഷേകിന് സാധിച്ചിട്ടില്ല. ഇതിന്റെ പേരില്‍ പലപ്പോഴും അഭിഷേകിന് സോഷ്യല്‍ മീഡിയയില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നുമെല്ലാം അധിക്ഷേപങ്ങളും പരിഹാസങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ തന്റെ വിമര്‍ശകരുടെ വായടപ്പിച്ചു കൊണ്ട് മികച്ച പ്രകടനങ്ങളിലൂടെ സ്വന്തമായൊരു ഇടം നേടിയെടുക്കുകയായിരുന്നു അഭിഷേക് ബച്ചന്.
ഇപ്പോഴിതാ തനിക്കുണ്ടായ ചില ദുരനുഭവങ്ങള്‍ തുറന്നു പറയുകയാണ് അഭിഷേക് ബച്ചന്. ഒരു അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്. തന്നോട് പലപ്പോഴും മുന്‍നിരയില്‍ നിന്നും എഴുന്നേറ്റ് പിന്നിലേക്ക് പോയിരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് അഭിഷേക് പറയുന്നത്. ഒരു അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. എന്നാല്‍ താനതൊന്നും തന്നെ അപമാനമായി കണക്കാക്കിയിട്ടില്ലെന്നാണ് താരം പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

റെഫ്യൂജി എന്ന ചിത്രത്തിലൂടെയായിരുന്നു ബച്ചന് ജൂനിയറിന്റെ അരങ്ങേറ്റം. പിന്നീട് ബണ്ടി ഓര് ബബ്ലി, ഗുരു, ധൂം തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങളിലൂടെ കയ്യടി നേടാനും അഭിഷേകിന് സാധിച്ചു. എന്നാല്‍ ഇത്രത്തോളം വിജയങ്ങള്‍ ഉണ്ടായിരുന്നിട്ടും തന്നെ പല സിനിമകളില്‍ നിന്നും ഒഴിവാക്കുകയുണ്ടായിട്ടുണ്ടെന്നാണ് അഭിഷേക് ബച്ചന് വെളിപ്പെടുത്തുന്നത്. താരത്തിന്റെ വാക്കുകളിലേക്ക്.

''എന്നെ സിനിമകളില്‍ നിന്നും മാറ്റിയ സംഭവമുണ്ടായിട്ടുണ്ട്. ചിലപ്പോള്‍ എന്നോട് പറയാതെ പോലും. ഷൂട്ടിംഗ് നടക്കുന്നിടത്തേക്ക് ചെല്ലുമ്പോള്‍ എനിക്ക് പകരം മറ്റൊരാള്‍ നിന്ന് അഭിനയിക്കുന്നത് കാണേണ്ടി വന്നിട്ടുണ്ട് പലപ്പോഴും. മിണ്ടാതെ തിരിഞ്ഞ് നടക്കുകയായിരുന്നു. പറഞ്ഞ് തന്നെ മാറ്റിയ സിനിമകളുമുണ്ട്. ചിലപ്പോള്‍ ആളുകള്‍ നിങ്ങളുടെ ഫോണ്‍ എടുക്കില്ല. അതോടെ മനസിലാക്കിക്കോളണം. ഇതൊക്കെ സാധാരണയാണ്. എല്ലാ നടന്മാരും ഇതിലൂടെ കടന്നു പോയിട്ടുണ്ടാകും. എന്റെ അച്ഛനും സംഭവിച്ചത് ഞാന്‍ കണ്ടിട്ടുണ്ട്'' എന്നായിരുന്നു താരം പറഞ്ഞത്. റോളിംഗ് സ്റ്റോണ്‍സ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്.

തന്നേക്കാള്‍ വലിയ താരം വരുമ്പോള്‍ എഴുന്നേറ്റ് പിന്‍നിരയിലേക്ക് മാറിയിരിക്കാന്‍ പോലും തന്നോട് പറഞ്ഞിട്ടുണ്ടെന്നാണ് ബച്ചന്റെ വെളിപ്പെടുത്തല്‍. ''ചില സാഹചര്യങ്ങളില്‍ പൊതുപരിപാടികള്‍ക്ക് പോകുമ്പോള്‍ അവര്‍ മുന്‍നിരയില്‍ തന്നെ പിടിച്ചിരുത്തും. ഇത് കൊള്ളാമല്ലോ. ഇവരെന്നെ മുന്നില്‍ തന്നെ ഇരുത്തുമെന്ന് കരുതിയില്ലല്ലോ കൊള്ളാമെന്ന് കരുതിയിരിക്കുകയായിരിക്കും ഞാന്‍. അപ്പോഴാകും വലിയൊരു താരം വരുന്നത്. അതോടെ എന്്നോട് എഴുന്നേറ്റ് പിന്നിലേക്ക് മാറിയിരിക്കാന്‍ പറയും. അതൊക്കെ ഷോബിസിന്റെ ബാഗമാണ്. ചെയ്യാന്‍ പറ്റുന്നത് അന്ന് രാത്രി വീട്ടിലെത്തിയ ശേഷം രാത്രി ഉറങ്ങും മുമ്പായി, ഞാന്‍ കൂടുതല്‍ അധ്വാനിക്കുമെന്ന് സ്വയം വാക്കു കൊടുക്കുക എന്നതാണ്. അവര്‍ക്ക് എന്നെ മാറ്റാന്‍ പറ്റാത്ത അത്ര വലിയ താരമാവുകാണ് വേണ്ടത്'' എന്നും താരം പറയുന്നു.
വേറൊരു പെണ്ണിനേയും നിന്നെ പോലെ എനിക്കറിയില്ലെന്ന് ശിവന്,കണ്ണുകള്‍ നിറഞ്ഞ് അഞ്ജുവും; മെഗാ എപ്പിസോഡ്

നേരത്തെ തുടര്‍ പരാജയങ്ങളെ തുടര്‍ന്ന് അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത അഭിഷേക് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മന്മര്സിയാന് എന്ന ചിത്രത്തിലൂടെ തിരികെ വന്നിരുന്നു. ചിത്രത്തിലെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ബോബ് ബിസ്വാസ് ആണ് അഭിഷേകിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. താരം ഒടിടിയിലും ഈയ്യടുത്ത് അരങ്ങേറ്റം കുറിച്ചിരുന്നു.
-
'നിങ്ങളുടെ സൗഹൃദം എനിക്കറിയാം, പക്ഷെ...വിജയകുമാർ പറഞ്ഞത് എന്നെ വിഷമിപ്പിച്ചു; ഞാൻ ദിലീപിനോട് സംസാരിച്ചു'
-
മഷൂറയ്ക്ക് പ്രസവിക്കാൻ ഡീലക്സ് റൂം ബുക്ക് ചെയ്ത് ബഷീർ, 'പൊസിഷനും ഹാർട്ട് ബീറ്റും അനുസരിച്ച് ബേബി ഗേൾ'; മഷൂറ
-
സെലിബ്രിറ്റി അല്ലാത്തവര്‍ക്കും മത്സരിക്കാം; നൂറ് ശതമാനം സത്യമാണ്, ചെയ്യേണ്ടതെന്താണെന്ന് പറഞ്ഞ് ശാലിനി നായര്‍