സ്വപ്‌നങ്ങള്‍ തകര്‍ക്കുന്ന ഭയം, പരാജയം പഠിപ്പിക്കുന്ന പാഠം; വീണ്ടും വിവാഹമോചനം സൂചിപ്പിച്ച് അഭിഷേക്

ബോളിവുഡിലെ ജനപ്രീയ താരമാണ് അഭിഷേക് ബച്ചന്‍. അച്ഛന്‍ അമിതാഭ് ബച്ചന്റേയും അമ്മ ജയ ബച്ചന്റേയും പാതയിലൂടെയാണ് അഭിഷേക് സിനിമയിലെത്തുന്നത്. അധികം വൈകാതെ സ്വന്തമായൊരു ഇടം കണ്ടെത്താനും അഭിഷേകിന് സാധിച്ചു. എന്നാല്‍ ഓഫ് സ്‌ക്രീന്‍ ജീവിതത്തേക്കാള്‍ പലപ്പോഴും തന്റെ ഓഫ് സ്‌ക്രീന്‍ ജീവിതത്തിന്റെ പേരിലാണ് അഭിഷേക് ബച്ചന്‍ വാര്‍ത്തകളില്‍ നിറയാറുള്ളത്.

ഇപ്പോഴിതാ അഭിഷേകും ഭാര്യ ഐശ്വര്യ റായും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ കുറേ നാളുകളായി അഭിഷേകും ഐശ്വര്യയും തമ്മില്‍ പിണക്കത്തിലായിരുന്നുവെന്നും ഇപ്പോള്‍ ഇരുവരും പിരിഞ്ഞിരിക്കുകയാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വേര്‍ പിരിയല്‍ വാര്‍ത്തകളെ സാധൂകരിക്കുന്ന സൂചനകള്‍ ഇരുവരും പലപ്പോഴും നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരേയും വാര്‍ത്തകളോട് താരദമ്പതിമാര്‍ പ്രതികരിച്ചിട്ടില്ല.

Abhishek Bachchan

ഇപ്പോഴിതാ ഒരിക്കല്‍ കൂടി അഭിഷേക് ബച്ചന്‍ തങ്ങളുടെ ദാമ്പത്യ ജീവിതത്തിലെ വിള്ളലുകളെ പരോക്ഷമായി സൂചിപ്പിക്കുകയാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. അഭിഷേക് ബച്ചന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. ജീവിതത്തെക്കുറിച്ച് ആനന്ദ് ചുലാനി പറഞ്ഞ വാക്കുകളാണ് അഭിഷേക് ബച്ചന്‍ പങ്കുവച്ചിരിക്കുന്നത്.

''പരാജയത്തെക്കുറിച്ചുള്ള ഭയം നിങ്ങളുടെ സ്വപ്‌നങ്ങള്‍ തകര്‍ക്കും. പരാജയങ്ങളില്‍ നിന്നും പഠിക്കുന്ന പാഠങ്ങള്‍ നിങ്ങളുടെ സ്വപ്‌നങ്ങളെ കെട്ടിപ്പടുക്കും'' എന്ന വാക്കുകളാണ് അഭിഷേക് ബച്ചന്‍ പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം അഭിഷേകിന്റെ സഹോദരി ശ്വേത ബച്ചന്‍ പങ്കുവച്ച വാക്കുകളും സമാനമായ രീതിയില്‍ ചര്‍ച്ചയായിരുന്നു. വാക്കുകള്‍ക്ക് സാഹചര്യങ്ങളെ നന്നാക്കാനും മോശമാക്കാനും സാധിക്കുന്നതിനെക്കുറിച്ചുള്ള കുറിപ്പായിരുന്നു ശ്വേത ഇന്നലെ പങ്കുവച്ചത്.

'വാക്കുകള്‍ സംഭവങ്ങളാണ്, അവ കാര്യങ്ങള്‍ ചെയ്യുന്നു, കാര്യങ്ങള്‍ മാറ്റുന്നു. അവ സംസാരിക്കുന്നവനെയും കേള്‍ക്കുന്നവനെയും രൂപാന്തരപ്പെടുത്തുന്നു; അവ ഊര്‍ജം അങ്ങോട്ടും ഇങ്ങോട്ടും നല്‍കുകയും അത് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അവ ധാരണയോ വികാരമോ അങ്ങോട്ടും ഇങ്ങോട്ടും നല്‍കുകയും അത് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു'' എന്നായിരുന്നു ശ്വേത പങ്കുവച്ച വാക്കുകള്‍. ഇതിന് പിന്നാലെ അഭിഷേക് ബച്ചന്‍ പങ്കുവച്ച വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

നേരത്തെ പൊതുവേദികളില്‍ അഭിഷേക് ബച്ചന്‍ തന്റെ വിവാഹ മോതിരം അണിയാതെ വന്നതും ചര്‍ച്ചയായിരുന്നു. ഒരിക്കല്‍ പോലും വിവാഹമോതിരമില്ലാതെ അഭിഷേക് ബച്ചനെ അതുവരെ കണ്ടിരുന്നില്ല. അതുകൊണ്ട് തന്നെ താരം വിവാഹ മോതിരം ഊരി മാറ്റിവച്ചത് ഇരുവരും പിരിയാന്‍ തീരുമാനിച്ചതു കൊണ്ട് തന്നെയാണെന്നാണ് സോഷ്യല്‍ മീഡിയയുടെ കണക്കുക്കൂട്ടല്‍. ഇതിനിടെ ഐശ്വര്യയുടെ പിറന്നാള്‍ ദിവസം അഭിഷേക് പങ്കുവച്ച, വികാരരഹിതമായ പോസ്റ്റും ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടിയിരുന്നു.

Abhishek Bachchan

റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രശ്‌നങ്ങളുടെ തുടക്കം ഐശ്വര്യയും ശ്വേതയും തമ്മിലുള്ള പിണക്കമാണ്. പിന്നാലെ അഭിഷേകിന്റെ അമ്മ ജയ ബച്ചന്‍ ശ്വേതയ്‌ക്കൊപ്പം ചേര്‍ന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അധികം വൈകാതെ ഐശ്വര്യ ബച്ചന്‍ കുടുംബത്തിലെ എല്ലാവരില്‍ നിന്നും അകന്നുവെന്നും താരം തന്റെ മകളേയും കൂട്ടി സ്വന്തം വീട്ടിലേക്ക് പോയെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കുടുംബവുമായുള്ള പ്രശ്‌നങ്ങളാണ് അഭിഷേകുമായും ഐശ്വര്യ അകലാനുള്ള കാരണമായി സോഷ്യല്‍ മീഡിയ പറയുന്നത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഐശ്വര്യ ഇപ്പോള്‍ തന്റെ അമ്മയ്ക്കും മകള്‍ക്കുമൊപ്പമാണ് താമസിക്കുന്നത്. അധികം വൈകാതെ തന്നെ ഐശ്വര്യയും അഭിഷേകും ഔദ്യോഗികമായി വിവാഹ ബന്ധം വേര്‍പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ വിവാഹ ബന്ധം വേര്‍പെടുത്തുന്നതിനോട് ബച്ചന്‍ കുടുംബത്തിന് താല്‍പര്യമില്ലെന്നും അതിനാല്‍ ബന്ധം പിരിയാതെ തന്നെ അകന്നു കഴിയാനാണ് തീരുമാനമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വാര്‍ത്തകളോട് താരങ്ങള്‍ പ്രതികരിക്കുമെന്ന കാത്തിരിപ്പിലാണ് ആരാധകര്‍.

Read more about: abhishek bachchan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X