ദീപിക പദുക്കോണ്‍ നാല് മാസം ഗര്‍ഭിണി; ആദ്യത്തെ കണ്‍മണിയെ കാത്ത് രണ്‍വീറും ദീപികയും!
ബോളിവുഡിലെ സൂപ്പര്‍ താരജോഡിയാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും. ഇരുവരുടേയും പ്രണയവും വിവാഹവുമൊക്കെ ബോളിവുഡും ആരാധകരും വലിയ ആഘോഷമാക്കി മാറ്റിയ സംഭവങ്ങളാണ്. ദീപികയുടെ ബാഫ്റ്റ അപ്പിയറന്‍സിനായി കാത്തരിക്കുകയാണ് ആരാധകര്‍. ഇതിനിടെ ഇപ്പോഴിതാ ആരാധകരെ തേടി മറ്റൊരു സന്തോഷ വാര്‍ത്ത പുറത്തു വന്നിരിക്കുകയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ദീപിക പദുക്കോണ്‍ ഗര്‍ഭിണിയാണ്.
ബോളിവുഡിലെ ജനപ്രീയ ജോഡിയായ ദീപികയും രണ്‍വീറും ഉടനെ തന്നെ അമ്മയും അച്ഛനുമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ദ വീക്ക് ആണ് ഈ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. ദീപിക നാല് മാസം ഗര്‍ഭിണിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. താരങ്ങള്‍ ഔദ്യോഗികമായി തങ്ങളുടെ ആദ്യത്തെ കണ്‍മണിയെ സ്വാഗതം ചെയ്യാന്‍ പോകുന്ന വിവരം പ്രഖ്യാപിക്കുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

ദീപികയും രണ്‍വീറും പൊതുവേദികളില്‍ എത്തുന്നുണ്ടെങ്കിലും ഇതുവരേയും ദീപിക ഗര്‍ഭിണിയാണെന്ന സൂചനകളൊന്നും നല്‍കിയിട്ടില്ല. അതുകൊണ്ട് തന്നെ ഈ റിപ്പോര്‍ട്ടുകള്‍ ആരാധകര്‍ക്ക് സര്‍പ്രൈസായി മാറിയിരിക്കുകയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ദീപികയുടെ ഗര്‍ഭം നാല് മാസം പിന്നിട്ടിരിക്കുകയാണ് അധികം വൈകാതെ തന്നെ ഗര്‍ഭവാര്‍ത്ത ഇരുവരും ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്. ആരാധകരും ഇതിനായി കാത്തിരിക്കുകയാണ്.
ഈയ്യടുത്ത് നല്‍കിയൊരു അഭിമുഖത്തില്‍ കുട്ടികളെക്കുറിച്ചും കുടുംബ ജീവിതത്തെക്കുറിച്ചും ദീപിക സംസാരിച്ചിരുന്നു. ''എനിക്കും രണ്‍വീറിനും കുട്ടികളെ ഒരുപാടിഷ്ടമാണ്. ഞങ്ങളുടേതായൊരു കുടുംബം ആരംഭിക്കുന്നതിനായി കാത്തിരിക്കുകയാണ്'' എന്നാണ് ദീപിക അന്ന് പറഞ്ഞത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ദീപികയും രണ്‍വീറും വിവാഹിതാരുന്നത്. സഞ്ജയ് ലീല ബന്‍സാലിയൊരുക്കിയ രാം ലീലയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പരിചയപ്പെടുന്നത്. ഈ സൗഹൃദം അധികം വൈകാതെ പ്രണയമായി മാറുകയായിരുന്നു.
ആറ് വര്‍ഷത്തെ പ്രണയത്തിന് ശേഷം 2018 ലാണ് രണ്‍വീറും ദീപികയും വിവാഹം കഴിക്കുന്നത്. ഓണ്‍സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും ആരാധകരുടെ പ്രിയപ്പെട്ട ജോഡിയാണ് രണ്‍വീറും ദീപികയും. ഇരുവരും ഒരുമിച്ച് എത്തിയപ്പോഴൊക്കെ മനോഹരമായ സിനിമാ മുഹൂര്‍ത്തങ്ങള്‍ പിറന്നിട്ടുണ്ട്. ഓഫ് സ്‌ക്രീനിലും തങ്ങളുടെ പ്രണയം പരസ്യമായി പ്രകടിപ്പിക്കുന്നതില്‍ മടി കാണിക്കുന്നവരല്ല രണ്‍വീറും ദീപികയും.

ഫൈറ്റര്‍ ആണ് ദീപികയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഹൃത്വിക് റോഷനായിരുന്നു ചിത്രത്തിലെ നായകന്‍. ചിത്രം പക്ഷെ ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. സിങ്കം എഗെയ്ന്‍ ആണ് ദീപികയുടെ പുതിയ സിനിമ. രോഹിത് ഷെട്ടിയുടെ പോലീസ് സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ പോലീസ് നായികയായിട്ടാണ് ദീപികയുടെ വരവേ. പിന്നാലെ പ്രഭാസിനൊപ്പം അഭിനയിക്കുന്ന കല്‍ക്കി 2898 എഡി, ബ്രഹ്‌മാസ്ത്ര 2 എന്നീ സിനിമകളും ദീപികയുടേതായി അണിയറയിലുണ്ട്.
അതേസമയം, റോക്കി ഓര്‍ റാണി കി പ്രേം കഹാനിയാണ് രണ്‍വീര്‍ സിംഗിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ആലിയ ഭട്ടായിരുന്നു ചിത്രത്തിലെ നായിക. ചിത്രം ബോക്‌സ് ഓഫീസില്‍ മികച്ച വിജയം നേടുകയും ചെയ്തിരുന്നു. സിങ്കം എഗെയ്ന്‍ ആണ് രണ്‍വീറിന്റെ പുതിയ സിനിമ. പിന്നാലെ ഡോണ്‍ ത്രീയിലും രണ്‍വീര്‍ അഭിനയിക്കുന്നുണ്ട്. ഷാരൂഖ് ഖാന് ശേഷം ഡോണ്‍ ആയി മാറുന്നത് റണ്‍വീര്‍ ആണ്. തുടര്‍ന്ന് ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും രണ്‍വീര്‍ അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.


Click it and Unblock the Notifications











